Aavesham Illuminati Song Out: ചിരിപ്പിച്ച് ചുവട് വച്ച് അംബാനും ഡാബ്സിയും, വീഡിയോ ഗാനം പുറത്ത്
തിയേറ്ററിലെ Aavesham ഒടിടിയിലും ഹരമാവുകയാണ്
തൊട്ടുപിന്നാലെ ചിത്രത്തിലെ Illuminati-യുടെ വീഡിയോ ഗാനവും റിലീസ് ചെയ്തു
മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ഹിപ്‌സ്‌റ്റർ എന്നിവർ ഗാനത്തിൽ തകർത്താടിയിട്ടുണ്ട്
തിയേറ്ററിലെ Aavesham ഒടിടിയിലും ഹരമാവുകയാണ്. തൊട്ടുപിന്നാലെ ചിത്രത്തിലെ Illuminati-യുടെ വീഡിയോ ഗാനവും റിലീസ് ചെയ്തു. കിടിലൻ നർത്തരംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സിനിമയുടെ റിലീസിന് മുന്നേ ഇല്ലൂമിനാണ്ടി ഗാനം തരംഗമായിരുന്നു.
SurveyAavesham വീഡിയോ ഗാനം
Aavesham ചിത്രത്തിൽ ടൈറ്റിൽ എൻഡിലാണ് Illuminati ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഇതിനെ വീഡിയോ ഗാനമായിട്ടില്ല സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രൊമോഷനിടയിൽ ഹിപ്സ്റ്ററും സംഘവും ഗാനത്തിന് ചുവടുവച്ചത് തരംഗമായിരുന്നു. റീൽസുകളിലും മറ്റും ഈ സ്റ്റെപ്പുകൾ വൈറലാവുകയും ചെയ്തു.

Illuminati ഇനി വീണ്ടും Aavesham ആകും
ഇപ്പോൾ വന്നിരിക്കുന്ന വീഡിയോ ഗാനത്തിലും ഈ വൈറൽ സ്റ്റെപ്പുകൾ കാണാം. മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ഹിപ്‌സ്‌റ്റർ എന്നിവർ ഗാനത്തിൽ തകർത്താടിയിട്ടുണ്ട്. കൂടാതെ അംബാനായെത്തിയ സജിൻ ഗോപുവും ചിരിയുണർത്തുന്ന ചുവടുകളുമായി എത്തുന്നു. ഇല്ലുമിനാണ്ടിയുടെ ഗായകനും റാപ്പറുമായ ഡാബ്സിയും ഗാനരംഗത്ത് സാന്നിധ്യം അറിയിക്കുന്നു.
ഈ മ്യൂസിക് വീഡിയോ തിയേറ്റർ വേർഷനിൽ ഇറക്കണമായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. ഇതുകൂടി ഉണ്ടായിരുന്നെങ്കിൽ ആവേശത്തിന്റെ ഓളം ഗംഭീരമാകുന്നുവെന്ന് ആരാധകർ പറയുന്നു. ഇതിനകം മലയാളവും കടന്ന് പാട്ട് വൈറലാണ്. തമിഴ് നടി സിമ്രാൻ ഉൾപ്പെടെയുള്ളവർ ഇല്ലുമിനാണ്ടിയ്ക്ക് ചുവട് വച്ചിരുന്നു. ഇപ്പോൾ വീഡിയോ ഗാനം കൂടി വന്നത് ആവേശതം ആരാധകരെ വീണ്ടും ആവേശരാക്കിയിട്ടുണ്ട്.
ആവേശം ഒടിടി റിലീസ്
രംഗണ്ണനായി വന്ന് സിനിമാപ്രേമികളെ ഫഹദ് ഫാസിൽ ആവേശത്തിലാക്കി. ഒടിടി റിലീസിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം. രോമാഞ്ചം സംവിധായകൻ ജിത്തു മാധവനാണ് ആവേശവും സംവിധാനം ചെയ്തത്.
എന്നാൽ തിയേറ്റർ റിലീസിന് 29 ദിവസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിലെത്തി. ശരിക്കും ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ഇത്. തിയേറ്ററിൽ 150 കോടിയും കടന്ന് മുന്നേറുമ്പോഴാണ് റിലീസ് പ്രഖ്യാപിച്ചത്. മെയ് 9നായിരുന്നു ആമസോൺ പ്രൈമിൽ വന്നത്.
READ MORE: BSNL 4G Update: ഓഗസ്റ്റ് മുതൽ സർക്കാരിന്റെ 4G Network ലഭിച്ചേക്കും, ആത്മനിർഭർ വഴി
വമ്പൻ ഒടിടി ഡീൽ
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഒടിടിയിൽ വിറ്റുപോയത്. ആമസോൺ പ്രൈം 35 കോടിയ്ക്ക് ഒടിടി റൈറ്റ്സ് നേടിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. തിയേറ്ററിലെ വിജയവും ഫഹദ് ഫാസിലിന്റെ പാൻ ഇന്ത്യൻ മൂല്യവുമാണ് ഇതിന് കാരണമെന്ന് പറയുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile