ഫ്ലിപ്കാർട്ടിൽ വിറ്റുതീർന്നു, ആമസോണിലോ 125W Turbo പവർ ചാർജിങ് Motorola 5ജി ഫോൺ 41 ശതമാനം കിഴിവിൽ!
സ്റ്റൈലിന് സ്റ്റൈൽ, പെർഫോമൻസിൽ അതിശയൻ! ഇങ്ങനെയൊരു ഫോണാണ് നിങ്ങൾ നോക്കുന്നതെങ്കിൽ Motorola ബ്രാൻഡിന്റെ ഈ ഫോൺ വാങ്ങിക്കാം. 41 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, ആകർഷകമായ ബാങ്ക് കിഴിവും ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഡീലാണ് ആമസോൺ തരുന്നത്.
SurveyMotorola Edge 50 Pro Discount Price
മോട്ടറോള എഡ്ജ് 50 പ്രോ 5ജി ഫോണിനാണ് ഇളവ്. 41,999 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽക്കുന്നത്. 41 ശതമാനം ഇളവ് ആമസോൺ തരുന്നു. ഇങ്ങനെ മോട്ടറോള ഫോൺ വെറും 24,750 രൂപയ്ക്ക് വാങ്ങിക്കാം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ചാൽ നിങ്ങൾക്ക് 1500 രൂപയുടെ ഇളവും സ്വന്തമാക്കാം. എന്നാൽ ഇത് പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
മോട്ടറോള എഡ്ജ് 50 പ്രോയുടെ ബ്ലാക്ക് ബ്യൂട്ടി വേരിയന്റിനാണ് ഓഫർ. 12ജിബി +256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിൽ നിലവിൽ ഇത് ലഭ്യമല്ല. എന്നാൽ 29,999 രൂപയായിരുന്നു ഫ്ലിപ്കാർട്ടിലെ ഫോണിന്റെ വില.
1000 രൂപയുടെ അധിക ഇളവ് ആമസോൺ എക്സ്ചേഞ്ചിലൂടെ നേടാം. 23,050 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ഡീലിലൂടെ സ്വന്തമാക്കാം. ഇനി ഇഎംഐയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ 870 രൂപയ്ക്ക് മോട്ടറോള 5ജി വാങ്ങിക്കാനാകും.

മോട്ടറോള എഡ്ജ് 50 പ്രോ 5ജി സ്പെസിഫിക്കേഷൻസ്
6.7 ഇഞ്ച് 1.5K pOLED ഡിസ്‌പ്ലേയുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50 പ്രോ. 144Hz റിഫ്രഷ് റേറ്റും 2,000 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഇതിലുണ്ട്. സുഗമമായ ദൈനംദിന പെർഫോമൻസിനും മൾട്ടിടാസ്കിംഗിനുമായി സ്‌നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറുണ്ട്. 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
ഈ ഫോണിൽ മോട്ടറോള 4,500 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് 125W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
Also Read: ഓഫറുകളുടെ ചാകരയുമായി Amazon Great Republic Day Sale, കാത്തിരുന്ന തീയതി പുറത്ത്
ട്രിപ്പിൾ ക്യാമറയാണ് മോട്ടോ എഡ്ജ് 50 പ്രോയ്ക്കുള്ളത്. ഇതിൽ OIS പിന്തുണയുള്ള 50MP പ്രൈമറി സെൻസറുണ്ട്. 13MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. പോരാഞ്ഞിട്ട് 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. മികച്ച സെൽഫികൾക്കും വീഡിയോ കോളിങ് എക്സ്പീരിയൻസിനുമായി 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile