ചാർജ് തീരില്ല! 6000mAh ബാറ്ററിയും 50MP സോണി ക്യാമറയുമായി Lava Virat Curve 5G എത്തി
ഏറ്റവും പുതിയ പ്രീമിയം മോഡലായ Lava Virat Curve 5G ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനും മികച്ച പെർഫോമൻസും ആഗ്രഹിക്കുന്നവർക്കുള്ള പുത്തൻ ഫോണാണിത്. 120Hz റിഫ്രഷ് റേറ്റുള്ള 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ ഫോണിനുണ്ട്. ലാവ വിരാട് കർവ് 5ജിയിൽ ഫോട്ടോഗ്രാഫി പ്രേമികൾക്കായി 50MP സോണി (Sony) മെയിൻ ക്യാമറയുണ്ട്. ദിവസങ്ങളോളം തടസ്സമില്ലാത്ത ബാക്കപ്പ് ഉറപ്പുനൽകുന്ന 6000mAh വമ്പൻ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. 23000 രൂപ റേഞ്ചിൽ അവതരിപ്പിച്ച ലാവ വിരാട് കർവ് 5ജിയുടെ സവിശേഷതകളും ക്യാമറ പെർഫോമൻസും ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം.
SurveyLava Virat Curve 5G Price India
ലാവ വിരാട് കർവ് 5ജിയ്ക്ക് ഒരൊറ്റ സ്റ്റോറേജ് വേരിയന്റാണുള്ളത്. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 23,999 രൂപയാണ് വില. ബാങ്ക് ഡിസ്‌കൗണ്ടുകൾ ചേർത്താൽ ഫോൺ 19,999 രൂപയ്ക്ക് സ്വന്തമാക്കാം.
Also Read: 9020mAh മോൺസ്റ്റർ ബാറ്ററി Vivo T5 Pro 5G ആമസോണിൽ സ്പെഷ്യൽ ഓഫറിൽ!
എല്ലോറ സ്ലേറ്റ്, ഹെറിറ്റേജ് ഇൻഡിഗോ, മക്രാന ഐവറി എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. സെപ്റ്റംബർ 28 മുതൽ ഫ്ലിപ്കാർട്ട് വഴി ലാവ വിരാട് കർവ് 5ജി വിൽപ്പന ആരംഭിക്കും.
ലാവ വിരാട് കർവ് 5ജി സവിശേഷതകൾ
120Hz റിഫ്രഷ് റേറ്റ്, 394ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.67 ഇഞ്ച് ഫുൾ-HD+ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1,100 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ലാവ ഫോണിന് ലഭിക്കും. വോളിയം ലെവൽ, ബാറ്ററി സ്റ്റാറസ്, ഇമോജികൾ, സമയം, മറ്റ് നോട്ടിഫിക്കേഷനുകൾ കാണിക്കുന്നതിനായി ഫോണിന്റെ പിൻഭാഗത്ത് ഒരു മിനി ഡിസ്‌പ്ലേയുമുണ്ട്.
ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ലാവ വിരാട് കർവ് 5ജിയിലുണ്ട്. ഫോണിന് രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു.
6nm മീഡിയടെക് ഡൈമെൻസിറ്റി 7100 പ്രൊസസറിലാണ് ഇതിലുള്ളത്. 6GB LPDDR5 റാമും 128GB UFS 2.2 സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. 6GB വരെ അധിക വെർച്വൽ റാമും ലാവയുടെ ഈ ബജറ്റ് സെറ്റിന് ലഭിക്കും.
45W ചാർജിംഗ് പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിള്ളത്. 33W ചാർജർ ലാവ ഫോണിന്റെ ബോക്സിൽ നൽകിയിട്ടുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 55 മണിക്കൂർ വരെ ടോക്ക് ടൈം, 720 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈമും ഇതിനുണ്ട്. ഈ ലാവ ഹാൻഡ്സെറ്റിന് 184 ഗ്രാം ഭാരമുണ്ട്.
EIS സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ Sony IMX752 പ്രൈമറി ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്‌ക്രീൻ ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ മുൻ ക്യാമറയും ഇതിനുണ്ട്.
ലാവ വിരാട് കർവ് 5ജിയിൽ IR ബ്ലാസ്റ്റർ, ഗൈറോസ്കോപ്പ്, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി, ആംബിയന്റ് ലൈറ്റ് സെൻസറുകളുണ്ട്. ഇതിന് MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും IP64 റേറ്റിംഗുമുണ്ട്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും നൽകിയിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
