9020mAh മോൺസ്റ്റർ ബാറ്ററി Vivo T5 Pro 5G ആമസോണിൽ സ്പെഷ്യൽ ഓഫറിൽ!
ഭീമൻ ബാറ്ററിയും മികച്ച ക്യാമറ സപ്പോർട്ടുള്ള Vivo T5 Pro 5G ഇപ്പോൾ വൻ വിലക്കിഴിവിൽ വാങ്ങിക്കാം. Amazon India വഴി മികച്ച ഓഫർ വിവോ ടി5 പ്രോ 5ജിയ്ക്ക് ലഭ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബ്രാൻഡാണ് വിവോ. ടി സീരീസിൽ 9020mAh ബാറ്ററിയും 50MP AI ക്യാമറയുമുള്ള വിവോ ഫോണാണിത്. 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. കുറഞ്ഞ വിലയിൽ ഒരു പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ ഉപയോഗപ്പെടുത്താം. 8GB, 12GB റാം വേരിയന്റുകളുമുള്ള ഫോണാണിത്. 41000 രൂപ റേഞ്ചിൽ ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുമ്പോൾ, ആമസോൺ ഇന്ത്യയിൽ 37000 രൂപ റേഞ്ചിൽ വാങ്ങിക്കാം.
Surveyപവർ ബാങ്കുകൾ കൂടെക്കരുതാതെ യാത്ര ചെയ്യുന്നവർക്കും ഹെവി യൂസർമാർക്കും അനുയോജ്യമായ മോഡലാണിത്. പ്രീമിയം 5G സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവർക്ക് ഈ പരിമിതകാല ഓഫർ പ്രയോജനപ്പെടുത്താം.
Vivo T5 Pro 5G Amazon Discount
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ടി5 പ്രോ ഫോണിനാണ് കിഴിവ്. 55,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 41,999 രൂപയ്ക്കാണ് വിവോ ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ വിൽക്കാം. ആമസോണിൽ ഇതിന് വില 37,987 രൂപ മാത്രമാണ്. ഇത് ബാങ്ക് ഓഫറോ എക്സ്ചേഞ്ച് ഓഫറോ ചേർക്കാതെയുള്ള വിലയാണ്.
വിവോ ടി5 പ്രോ 5ജിയ്ക്ക് 30,200 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. 949 രൂപയുടെ മികച്ച ബാങ്ക് ഇളവും ലഭ്യമാണ്. 1,336 രൂപയ്ക്ക് വിവോ ടി5 പ്രോ വാങ്ങിക്കാം. ഇങ്ങനെ 37000 രൂപയിലും താഴെ വിവോ മൊബൈൽ ഫോൺ പർച്ചേസ് ചെയ്യാം.
Also Read: ഇന്ന് മുതൽ! iPhone 18 Pro, 18 Pro Max നോ കോസ്റ്റ് ഇഎംഐയിലും ബാങ്ക് ഓഫറിലും സ്വന്തമാക്കാം
വിവോ ടി5 പ്രോ 5ജി സവിശേഷതകൾ
8.25mm സ്ലിം ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. 6.83 ഇഞ്ച് 1.5K 144Hz AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. സ്നാപ്ഡ്രാഗൺ 7s Gen 4 SoC പ്രൊസസറാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇതിൽ 7K VC കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു.
OIS സപ്പോർട്ടുള്ള ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 50MP പിൻ ക്യാമറയും, 2MP ഡെപ്ത് സെൻസറും 32MP മുൻ ക്യാമറയും നൽകിയിരിക്കുന്നു. OriginOS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ OS അപ്‌ഡേറ്റുകളും 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ട്. ഇത് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ കരുത്തനായ 9020mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. IP68/IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഡ്യൂറബിലിറ്റി വിവോ ടി5 പ്രോയ്ക്ക് ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
