ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 7900mAh പവർഹൗസ് Redmi 5G 23000 രൂപയിലും താഴെ!

ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 7900mAh പവർഹൗസ് Redmi 5G 23000 രൂപയിലും താഴെ!

കുറഞ്ഞ ചിലവിൽ വമ്പൻ ഫീച്ചറുകളുള്ള ഫോണുകൾ വിപണിയിലെത്തിക്കുന്ന ഷവോമിയുടെ പവർഹൗസ് ഫോണാണ് Redmi 17 5G. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്കായ ഫോണിന് ആമസോണിൽ അതിഗംഭീര ഇളവ് പ്രഖ്യാപിച്ചു. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി ഫോണിനാണ് കിഴിവ്. 40 ശതമാനം നേരിട്ടുള്ള ഇളവ് റെഡ്മി 5ജി ആമസോണിൽ വിൽക്കുന്നു. ഇതിന് പുറമെ ഫോണിന് മികച്ച ബാങ്ക് ഓഫറും ഇഎംഐ കിഴിവും അനുവദിച്ചിരിക്കുന്നു. ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ 7900mAh ശേഷിയുള്ള വമ്പൻ ബാറ്ററിയുണ്ട്. മികച്ച 5G കണക്റ്റിവിറ്റിയും ഉയർന്ന നിലവാരമുള്ള ക്യാമറയും ഈ റെഡ്മിയിൽ ലഭിക്കും. റെഡ്മി 17 5ജിയുടെ ഓഫറും പ്രധാന സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Redmi 17 5G Price Discount Amazon

39,999 രൂപയ്ക്കാണ് ഷവോമി ഈ മിഡ് റേഞ്ച് പ്രീമിയം റെഡ്മി ഫോൺ അവതരിപ്പിച്ചത്. ഇതിന്റെ 40 ശതമാനം കിഴിവിലൂടെ 23,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. SBI ബാങ്ക് കാർഡിലൂടെ റെഡ്മി 17 5ജി 23,999 രൂപയ്ക്ക് വാങ്ങിക്കാം. നിലവിൽ എക്സ്ചേഞ്ച് ഓഫറുകളൊന്നും ആമസോൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നില്ല. 1,340 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 844 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു.

Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?

റെഡ്മി 17 5ജി ഫീച്ചറുകൾ

7,900mAh ബാറ്ററി മാത്രമല്ല, ഈ റെഡ്മി ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പൊസസർ, ഡ്യൂറബിലിറ്റി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

Redmi 17 5G Goes Official in India With Snapdragon 4 Gen 5 Chipset Price Specs
  • ഡിസ്പ്ലേ: റെഡ്മി 17 5ജിയിൽ 6.9 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 825 നിറ്റ്സ് വരെയുള്ള ഹൈ ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കും. ഇതിന് വീഴ്ചകളെ പ്രതിരോധിക്കാൻ കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
  • ബാറ്ററി: ഫോണിന് കരുത്തേകുന്നത് 7,900mAh ബാറ്ററിയാണ്. ബോക്സിനൊപ്പം 45W ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്. വയർഡ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടും റെഡ്മി 17 5ജിയിൽ ലഭിക്കുന്നു.
  • ക്യാമറ: റെഡ്മി 17 5ജിയിൽ 50 MP മെയിൻ ക്യാമറയും സെൽഫികൾക്കായി 8 MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.ഇതിൽ മുൻ ക്യാമറയ്ക്ക് സോഫ്റ്റ്-ലൈറ്റ് റിംഗ് ഫീച്ചറുണ്ട്.
  • പ്രൊസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 5 പ്രോസസറിലാണ് റെഡ്മി 17 5G പ്രവർത്തിക്കുന്നത്. ഇതിന് 8 GB വരെ റാമും 128 GB സ്റ്റോറേജ് സപ്പോർട്ടുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെയുള്ള സ്റ്റോറേജ് സപ്പോർട്ട് ലഭിക്കും.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HyperOS 3-വേർഷനാണ് ഷവോമി ഈ മോഡലിൽ അവതരിപ്പിച്ചിട്ടുള്ളത്.
  • ഡ്യൂറബിലിറ്റി: റെഡ്മി 17 5ജിയിൽ 3.5mm ജാക്കുണ്ട്. പൊടിയും സ്പ്ലാഷ് പ്രതിരോധത്തിനുമായി IP64 റേറ്റിങ്ങും ഫോണിൽ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile