ഇന്ന് മുതൽ! iPhone 18 Pro, 18 Pro Max നോ കോസ്റ്റ് ഇഎംഐയിലും ബാങ്ക് ഓഫറിലും സ്വന്തമാക്കാം
ആപ്പിൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന iPhone 18 Pro, iPhone 18 Pro Max വിലക്കുറവിൽ വാങ്ങാം. ആകർഷകമായ ഇഎംഐ ആനുകൂല്യങ്ങളും നോ കോസ്റ്റ് ഇഎംഐയും ബാങ്ക് ഓഫറുകളും ഇന്ത്യയിലെ ആദ്യ വിൽപ്പനയിൽ ലഭിക്കും. ആപ്പിൾ സ്റ്റോറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ഇൻസ്റ്റന്റ് ഡെലിവറി ആപ്പുകളും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇത്തവണയും ഡെലിവറി നടത്തുന്നുണ്ട്. രുമിച്ച് വലിയ തുക മുടക്കാൻ ബുദ്ധിമുട്ടുന്നവർക്കായി പ്രമുഖ ബാങ്കുകളുടെ കാർഡിലൂടെ ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കും. പഴയ സ്മാർട്ട്ഫോണുകൾ മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വൻ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. ഫോൾഡ് ഐഫോണിന്റെ വിൽപ്പന ഇക്കൂട്ടത്തിലില്ല. ഒക്ടോബർ 23 മുതൽ മാത്രമേ ഐഫോൺ ഡുവോ ലഭിക്കുകയുള്ളൂ. ഐഫോൺ 18 പ്രോ സീരീസ് ഓഫറുകളുടെ പൂർണ വിവരങ്ങളും സവിശേഷതകളും അറിയാം.
SurveyiPhone 18 Pro Max India Price
- ഐഫോൺ 18 പ്രോ മാക്സിന്റെ ബേസിക് മോഡലിന് 1,79,900 രൂപയാണ് വില.
- ഇതിന്റെ 512GB പതിപ്പിന് 2,04,900 രൂപയാകുന്നു.
- 1TB വേരിയന്റിന്റെ വില 2,54,900 രൂപയാണ്.
- 2TB ഐഫോൺ 18 പ്രോ മാക്സിന് 3,29,900 രൂപയുമാകുന്നു.

iPhone 18 Pro India Price
- 256GB സ്റ്റോറേജ് ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയാണ് വില.
- 512GB മോഡലിന് 1,89,900 രൂപയാകുന്നു.
- 1TB ഐഫോൺ 28 പ്രോയ്ക്ക് 2,39,900 രൂപ
- 2TB മോഡലിന് 3,14,900 രൂപ
ഐഫോൺ 18 പ്രോ സീരീസ് EMI ഓഫറുകൾ
മുഴുവൻ തുകയും കൊടുത്ത് വാങ്ങിക്കുന്നതിനേക്കാൾ ഐഫോണിനായി മിക്കവരും ഇഎംഐ പർച്ചേസിങ്ങാണ് തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 28,817 രൂപ വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഐഫോൺ 18 പ്രോ മാക്സിന് ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഇത് 6 മാസത്തേക്കാണ് ലഭിക്കുന്നത്. 26,317 രൂപയ്ക്ക് ഐഫോൺ 18 പ്രോ നോ-കോസ്റ്റ് ഇഎംഐയിലും ഫ്ലിപ്കാർട്ട് നൽകുന്നു.
Also Read: iPhone വിലക്കുറവിൽ വാങ്ങാൻ ഒരു അവസരം കൂടി! Flipkart Big Billion Days Sale 2026 തീയതി പുറത്ത്
ഐഫോൺ 18 പ്രോ മാക്സ് ക്രോമയിൽ പ്രതിമാസം 8,469 രൂപ മുതൽ ആരംഭിക്കുന്ന EMI ഓപ്ഷനുണ്ട്. ഐഫോൺ 18 പ്രോയ്ക്ക് പ്രതിമാസം 7,762 രൂപ മുതലുള്ള EMI ഓഫറും ലഭിക്കുന്നു. ചില ക്രെഡിറ്റ് കാർഡുകളിലൂടെ രണ്ട് മോഡലുകൾക്കും 6,000 രൂപയുടെ അധിക കിഴിവും നേടാം.
വിജയ് സെയിൽസിൽ നോ കോസ്റ്റ് ഇഎംഐയിലൂടെ പ്രോ മാക്സ് പ്രതിമാസം 32,982 രൂപയ്ക്ക് വാങ്ങിക്കാം. ഐഫോൺ 18 പ്രോ മോഡൽ പ്രതിമാസം 26,315 രൂപയ്ക്കും വാങ്ങിക്കാം. ICICI ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 7,500 രൂപയ്ക്ക് പ്രോ മാക്സും ഐഫോൺ 18 പ്രോ നിങ്ങൾക്ക് 7,000 രൂപയ്ക്കും ലഭ്യമാകും.
ആദ്യ വിൽപ്പനയിലെ ഓഫറുകൾ
ഫ്ലിപ്പ്കാർട്ടിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 8,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതിന് മികച്ച എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭിക്കുന്നു. നിങ്ങളുടെ പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, പ്രവർത്തനക്ഷമത എന്നിവയെ ആശ്രയിച്ച് എക്സ്ചേഞ്ച് മൂല്യത്തിലും വ്യത്യാസം വരുന്നു. ഐഫോൺ 18 പ്രോ സീരീസിന് 96,950 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ആദ്യ വിൽപ്പനയിൽ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
