Semicon 2026: AI കരുത്തിൽ സെമികണ്ടക്റ്റർ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; പിറന്നാൾ ദിനത്തിൽ PM Modi യുടെ സമ്മാനം!

Semicon 2026: AI കരുത്തിൽ സെമികണ്ടക്റ്റർ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; പിറന്നാൾ ദിനത്തിൽ PM Modi യുടെ സമ്മാനം!

ആഗോള സെമികണ്ടക്റ്റർ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. PM Modi 76 ജന്മദിനത്തിൽ ടെക്നോളജിയുടെ വളർച്ചയ്ക്ക് തുടക്കം കുറിച്ചു. സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ മുന്നേറ്റവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് Semicon 2026 ന് തുടക്കമിട്ടത്. വരും വർഷങ്ങളിൽ സെമികണ്ടക്റ്റർ മേഖലയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ സെമികോൺ 2026 ഇവന്റ് ഒരു ചുവടുവയ്പ്പാണ്.

Digit.in Survey
✅ Thank you for completing the survey!

കൂടുതൽ ഫണ്ടിംഗ്, പരിഷ്കാരങ്ങൾ, നൈപുണ്യ വികസനം, സെമികണ്ടക്ടർ മേഖലയുടെ വളർച്ചയ്ക്കുള്ള പിന്തുണ എന്നിവയിലൂടെ അടുത്ത ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രമെന്ന് നരേന്ദ്രമോദി അറിയിച്ചു. ഈ മേഖലയിലെ പ്രമുഖർ നേരിടുന്ന വർധിച്ചുവരുന്ന വെല്ലുവിളികളെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇതിനെ കുറിച്ച് വിശദമായി അറിയാം.

PM Modi on Semicon 2026

ന്യൂഡൽഹിയിലെ ദ്വാരകയിൽ സെമികോൺ 2026 ന്റെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നു. ആഗോള ചിപ്പ്, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിലെ വിവിധ ഘടകങ്ങളെ ഒന്നിപ്പിക്കുന്ന പരിപാടിയിൽ സെമികണ്ടക്റ്റർ സമ്മേളനവും പ്രദർശനവും നടക്കുന്നു.

600-ലധികം പങ്കാളിത്ത കമ്പനികൾ അണിനിരക്കുന്ന ഇവന്റിൽ 52 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, 400-ലധികം എക്സിക്യൂട്ടീവുകളും 100-ലധികം പ്രഭാഷകരുമുണ്ട്.

സെമികോൺ ഇന്ത്യ 1.0 പദ്ധതിക്ക് കീഴിൽ 12 പ്രോജക്റ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി. ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ച മൂന്ന് കമ്പനികൾ ഉൽപ്പാദനം ആരംഭിച്ച് ചിപ്പുകൾ ആഭ്യന്തര-വിദേശ വിപണികളിലേക്ക് എത്തിച്ചുതുടങ്ങിയതായി നരേന്ദ്രമോദി അറിയിച്ചു.

എഐയും സെമികണ്ടക്റ്റർ മേഖലയും

സെമികണ്ടക്ടർ നിർമാണ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ചിപ്പ് നിർമാതാക്കൾ നേരിടുന്ന പുതിയ വെല്ലുവിളികളും പ്രധാനമന്ത്രി വിശദീകരിച്ചു. ചെറിയ ട്രാൻസിസ്റ്ററുകൾ നിർമിക്കുന്നതിനോടൊപ്പം പ്രൊസസറുകളുടെയും മെമ്മറിയുടെയും സംയോജനവും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: 8000mAh ബാറ്ററിയുമായി Vivo X500 Pro Max വരുന്നു; ഐഫോണിനും സാംസങ്ങിനും പകരക്കാരൻ

ഇതിനൊപ്പം സെമികണ്ടക്ടർ മേഖലയിലെ വെല്ലുവിളികളും നരേന്ദ്രമോദി വ്യക്തമാക്കി. കമ്പ്യൂട്ടറുകളുടെ വേഗത കൂട്ടാനും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കാനും മുമ്പ് ഉപയോഗിച്ചിരുന്ന ട്രാൻസിസ്റ്ററുകളുടെ വലിപ്പം ചെറുതാക്കിയതിലൂടെ ഉപകരിച്ചു. AI യുടെ വരവോടെ സെമികണ്ടക്ടർ മേഖല പുതിയ വെല്ലുവിളികൾ നേരിടുകയാണ്. വലിയ അളവിലുള്ള ഡാറ്റ അതിവേഗം കൈകാര്യം ചെയ്യാൻ കഴിയുന്ന അത്യാധുനിക ചിപ്പുകളാണ് AI സിസ്റ്റങ്ങൾക്ക് ആവശ്യമെന്നതും മോദി ചൂണ്ടിക്കാട്ടി. ചിപ്പുകൾ തമ്മിലുള്ള കാര്യക്ഷമമായ ഏകോപനത്തിന്റെ ആവശ്യകതയാണ് അദ്ദേഹം ഇതിലൂടെ എടുത്തുപറയുന്നത്.

ഡാറ്റാ സെന്ററുകളിലെ അമിത ചൂട് നിയന്ത്രിക്കൽ, വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത എന്നിവയും സെമികണ്ടക്ടർ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെന്നും പ്രധാനമന്ത്രി അറിയിച്ചു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile