50MP Zeiss ക്യാമറ സ്റ്റൈലിഷ് Vivo 5G ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം, ആമസോണിൽ ഓഫർ!

50MP Zeiss ക്യാമറ സ്റ്റൈലിഷ് Vivo 5G ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം, ആമസോണിൽ ഓഫർ!

പുതിയ ഫോൺ വാങ്ങാൻ പ്ലാനുള്ളവർത്ത് Amazon ഇതാ ഗംഭീര ഓഫർ അവതരിപ്പിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി പ്രേമികളുടെ പ്രിയപ്പെട്ട Vivo V70 5G എന്ന സ്റ്റൈലിഷ് ഫോണിന് വിലക്കുറവ് ലഭ്യമാണ്. മികച്ച ചിത്രങ്ങളും 4K വീഡിയോകളും പകർത്തുവാൻ സഹായിക്കുന്ന ഫോട്ടോഗ്രാഫി യൂണിറ്റാണുള്ളത്. ZEISS-ന്റെ 50MP ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിലുള്ളത്. അതിവേഗ പ്രകടനത്തിനായി Qualcomm Snapdragon 7 Gen 4 കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവോ വി70 5ജി ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവിൽ ആമസോണിൽ ലഭിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേ ഈ വിവോ ഹാൻഡ്സെറ്റിനുണ്ട്. മികച്ച ബാങ്ക് ഓഫറുകളും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. വിവോ വി70 5ജിയുടെ പ്രത്യേകതയും ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo V70 5G Discount in Amazon

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് ഇപ്പോൾ ഓഫർ ലഭിക്കുന്നത്. 65,999 രൂപയ്ക്കാണ് വിവോ വി70 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 59999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതേ സമയം 54,999 രൂപയ്ക്കാണ് വിവോ ഹാൻഡ്സെറ്റ് ആമസോണിൽ ലഭിക്കുക. 1374 രൂപയുടെ മികച്ച ബാങ്ക് ഓഫറും ഫോണിന് അനുവദിച്ചിട്ടുണ്ട്. 53000 രൂപ റേഞ്ചിൽ ഇങ്ങനെ വിവോ വി70 5ജി വാങ്ങിക്കാം. 33,950 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറിലും ഫോൺ ലഭിക്കും. 1,934 രൂപയുടെ ഇഎംഐയിലും വിവോ വി70 ആമസോണിൽ പർച്ചേസ് ചെയ്യാം.

വിവോ വി70 5ജി പ്രത്യേകതകൾ

6.59 ഇഞ്ചിന്റെ ഫ്ലാറ്റ് OLED ഡിസ്‌പ്ലേയാണുള്ളത്. 1,800 നിറ്റ്സ് പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസും 5000 നിറ്റ്സ് പീക്ക് ലോക്കൽ ബ്രൈറ്റ്‌നസും ഇതിനുണ്ട്. സ്മാർട്ട് ഫോണിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്നു.

Also Read: പ്രോ മാക്സിനോട് മുട്ടാൻ ബേസിക് മോഡലും! 9,000mAh ബാറ്ററിയുമായി Redmi Note 17 Pro 5G വിപണിയിൽ

സ്മാർട്ട് ഫോണിന് ശക്തി നൽകുന്നത് 6,500mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ്. വിവോ വി70 സ്മാർട്ട് ഫോണിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ സോണി LYT 700V സെൻസർ കൊടുത്തിരിക്കുന്നു. 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസും കൂടി ഉൾപ്പെടുത്തുമ്പോൾ ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. 60fps-ൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഈ ഫോണിന് ലഭിക്കും.

ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പാണ് ഫോണിലുള്ളത്. ഇതിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 തുടങ്ങിയ ഫീച്ചറുകളാണുള്ളത്. പൊടി, വെള്ളം, വാട്ടർജെറ്റ് പ്രതിരോധിക്കുന്നതിന് ഇതിൽ IP68, IP69 റേറ്റിംഗുണ്ട്. സെമി-സോളിഡ് ബാറ്ററി സാങ്കേതികവിദ്യയും ഫോണിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile