1,999 രൂപയ്ക്ക് ദീർഘനേരം ചാർജ് നിൽക്കുന്ന ബാറ്ററിയുമായി Moto Buds 2 Fusion

1,999 രൂപയ്ക്ക് ദീർഘനേരം ചാർജ് നിൽക്കുന്ന ബാറ്ററിയുമായി Moto Buds 2 Fusion

മോട്ടറോളയുടെ ഓഡിയോ വിഭാഗത്തിൽ നിന്നുള്ള ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി വയർലെസ്സ് ഇയർബഡ്സാണ് Moto Buds 2 Fusion. ആകർഷകമായ ഡിസൈനും മികച്ച ഓഡിയോ ക്വാളിറ്റിയും ലഭിക്കുന്ന ഇയർപോഡാണിത്. ഇന്ന് മുതൽ മോട്ടോ ബഡ്സ് 2 ഫ്യൂഷൻ വാങ്ങിക്കാം. 1,999 രൂപയ്ക്കാണ് മോട്ടറോള ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 62mAh ന്റെ വമ്പൻ ബാക്കപ്പാണ് മോട്ടറോള ഇതിൽ വാഗ്ദാനം ചെയ്യുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഓഡിയോ ക്ലാരിറ്റിയ്ക്കായി Hi-Res ഓഡിയോ പിന്തുണയും, ആംബിയന്റ് നോയിസ് ഒഴിവാക്കാനുള്ള Advanced ANC സപ്പോർട്ടും ഇതിനുണ്ട്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ Flipkart വഴിയും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇയർബഡ്സ് ലഭിക്കും. ഈ മോട്ടോ ഇയർപോഡിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.

Moto Buds 2 Fusion Specifications

നോയിസ് ക്യാൻസലേഷൻ, ബ്ലൂടൂത്ത് 6.0, മികച്ച ബാറ്ററി ലൈഫ് ഈ ഇയർപോഡിൽ ലഭിക്കും. മോട്ടോ ബഡ്സ് 2 നിരയിലേക്കാണ് മോട്ടോ ബഡ്സ് 2 ഫ്യൂഷൻ അവതരിപ്പിച്ചത്.

ടൈറ്റാനിയം കോട്ടിംഗും മോട്ടറോളയുടെ പ്രൊപ്രൈറ്ററി അക്കൗസ്റ്റിക് ട്യൂണിംഗും ഉൾക്കൊള്ളുന്ന ഡ്രൈവർ യൂണിറ്റാണ് ഇതിലുള്ളത്. 12.4mm ഡൈനാമിക് ഡ്രൈവറുകൾ ഇതിലുണ്ട്.

ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന സ്പേഷ്യൽ ഓഡിയോ പ്രോസസ്സിംഗ് ഇതിനുണ്ട്. 55dB വരെ റേറ്റുചെയ്‌ത സെഗ്‌മെന്റ്-ലീഡിംഗ് അഡാപ്റ്റീവ് ആക്റ്റീവ് നോയ്‌സ് കാൻസലേഷൻ സപ്പോർട്ടും ലഭിക്കുന്നു.

moto buds 2 fusion

കോളുകൾക്കിടയിൽ ശബ്ദ വ്യക്തത വേർതിരിച്ചെടുക്കുന്നതിന് ക്രിസ്റ്റൽടോക്ക് AI ENC ജോടിയാക്കിയ 6-മൈക്രോഫോൺ യൂണിറ്റും ഇതിലുണ്ട്. AAC, SBC കോഡെക്കുകൾ വഴിയുള്ള സ്റ്റാൻഡേർഡ് ഉയർന്ന-കോംപാറ്റിബിലിറ്റി ഓഡിയോ ഡെലിവറി മോട്ടോ ബഡ്സ് 2 ഫ്യൂഷനുണ്ട്.

Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

ഓരോ ഇയർബഡിലും 62mAh ബാറ്ററിയുണ്ട്. ഒറ്റത്തവണ ചാർജിൽ 13 മണിക്കൂർ വരെ കപ്പാസിറ്റി ലഭിക്കും. ഇതിന് 532mAh ശേഷിയുള്ള ചാർജിംഗ് കേസ് കൂടിയുള്ളതിനാൽ 53 മണിക്കൂർ വരെ ലഭിക്കുന്നു.

USB Type-C വഴി 10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ വരെ ഉപയോഗിക്കാം. ഇതിന് IP54 റേറ്റിംഗ് ഉണ്ട്. ചാർജിംഗ് കേസിന് IPX2 വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടും ലഭിക്കുന്നു.

മോട്ടറോള ബഡ്സ് 2 ഫ്യൂഷൻ ഇന്ത്യയിലെ വില

മോട്ടോ ബഡ്‌സ് 2 ഫ്യൂഷൻ പാന്റോൺ ടാപ്പ് ഷൂ, പാന്റോൺ ലോറൽ ഗ്രീൻ, പാന്റോൺ സർഫ് ദ വെബ് നിറങ്ങളിലാണ് പുറത്തിറക്കിയത്. ഇതിന് 1,999 രൂപയാണ് വിലയാകുന്നത്.

സെപ്റ്റംബർ 17 മുതൽ ഇയർപോഡ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, motorola.in, പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെ ഇത് പർച്ചേസ് ചെയ്യാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile