ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ iPhone 18 Pro ലാഭത്തിൽ എവിടെ നിന്ന് വാങ്ങാം? ഇന്ത്യയിൽ ഐഫോൺ 18 പ്രോ (256GB) മോഡലിന് ഏകദേശം 1,64,900 രൂപയോളം ചിലവാകുന്നു. ഒന്നര ലക്ഷം രൂപയ്ക്കും മുകളിൽ കുറഞ്ഞ സ്റ്റോറേജ് ഐഫോൺ പ്രോ പല ആപ്പിൾ പ്രേമികൾക്കും ഒരു പ്രഹരമായേക്കും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിദേശ രാജ്യങ്ങളിൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് താരതമ്യേന വില കുറവാണ്. ഉയർന്ന ഇറക്കുമതി ഡ്യൂട്ടിയും ഇന്ത്യയിലെ പ്രാദേശിക നികുതികളുമാണ് ഇന്ത്യയിൽ വില കൂടുതലാകാൻ കാരണം. വിദേശത്തുള്ള സുഹൃത്തുക്കൾ വഴിയോ ബന്ധുക്കൾ വഴിയോ ഫോൺ വാങ്ങാൻ പ്ലാനുള്ളവരും പ്രവാസി മലയാളികളും വിവിധ രാജ്യങ്ങളിലെ വില പരിശോധിച്ച ശേഷം ഫോൺ പർച്ചേസിലേക്ക് പോകാം.

Digit.in Survey
✅ Thank you for completing the survey!

iPhone 18 Pro, Pro Max Price India

ഇന്ത്യയിലെ പ്രോ മോഡലുകളുടെ വില

  • ഐഫോൺ 18 പ്രോ: 1,64,900 രൂപ
  • ഐഫോൺ 18 പ്രോ മാക്സ്: 1,79,900 രൂപ

ഉയർന്ന ഇറക്കുമതി തീരുവ അഥവാ കസ്റ്റം ഡ്യൂട്ടിയും GST യുമാണ് രാജ്യത്ത് ഐഫോണിന് വില കൂടാൻ കാരണം. വിദേശത്ത് നിർമിച്ചവ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ രാജ്യത്തെ സർക്കാർ ഉയർന്ന കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നു. ബേസിക് മോഡലുകൾ മാത്രം ഇന്ത്യയിൽ അസംബിൾ ചെയ്യുന്നുണ്ട്. പ്രോ മോഡലുകൾ പൂർണ്ണമായി ഇറക്കുമതി ചെയ്യുന്നതും ഇത്രയും വലിയ വിലയിലേക്ക് തിരിച്ചിട്ടുണ്ട്.

അതുപോലെ 18% ജി.എസ്.ടിയാണ് ഇന്ത്യയിലെ മൊബൈൽ ഫോണുകൾക്ക് ചുമത്തുന്നത്. ഇത് ഒറിജിനൽ വിലയോട് ചേർക്കുമ്പോൾ വലിയ തുകയാകും.

Also Read: iPhone 17 ന് വിലകൂടിയാൽ എന്താ! 200MP ക്യാമറ Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാലോ

മറ്റ് രാജ്യങ്ങളിലെ വില

USA
ഐഫോൺ 18 പ്രോ: 1,14,200 രൂപ
18 പ്രോ മാക്സ്: 1,23,700 രൂപ

UAE
ഐഫോൺ 18 പ്രോ: Rs 1,32,000
ഐഫോൺ 18 പ്രോ മാക്സ്: Rs 1,42,400

ഹോങ് കോങ്
ഐഫോൺ 18 പ്രോ: Rs 1,27,600
18 പ്രോ മാക്സ്: Rs 1,39,700

ജപ്പാൻ
ഐഫോൺ 18 പ്രോ: Rs 1,36,500
ഐഫോൺ 18 പ്രോ മാക്സ്: Rs 1,48,900

കാനഡ
ഐഫോൺ 18 പ്രോ: Rs 1,20,700
18 പ്രോ മാക്സ്: Rs 1,31,100

ഓസ്ട്രേലിയ
ഐഫോൺ 18 പ്രോ: Rs 1,44,400
18 പ്രോ മാക്സ്: Rs 1,58,100

മലേഷ്യ
ഐഫോൺ 18 പ്രോ: Rs 1,36,600
ഐഫോൺ 18 പ്രോ മാക്സ്: Rs 1,40,000

(ഇവ ഇന്ത്യൻ മൂല്യത്തിലേക്ക് മാറ്റിയപ്പോഴുള്ള വിലയാണ്.)

iPhone 18 Pro, Pro Max Cheapest Price

ലയാളികൾ കൂടുതലായുള്ള യു.എസ്.എ (USA), യു.എ.ഇ (UAE), ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഐഫോൺ 18 പ്രോ, പ്രോ മാക്സുകൾക്ക് വില കുറവാണ്. 35,000 മുതൽ 40000 രൂപ വരെ വ്യത്യാസത്തിൽ ഇന്ത്യയിലേക്കാൾ വിലക്കുറവിൽ ഐഫോൺ 18 പ്രോ, ഐഫോൺ 28 പ്രോ മാക്സ് വാങ്ങിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile