ഏതൊരു ടെക് പ്രേമിയുടെയും വലിയൊരു സ്വപ്നമാണ് ഐഫോൺ. എന്നാൽ ഇത്തവണ പുറത്തിറക്കിയ iPhone Duo വില ആപ്പിൾ ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചു. കാരണം 3 ലക്ഷം രൂപയാണ് ഐഫോൺ ഡ്യുവോയുടെ ആരംഭ വില. ഒരു ഫോണിനായി ഇത്രയും വലിയ തുക മുടക്കുന്നത് ലാഭകരമാണോ എന്ന് ചിന്തിക്കുന്നവർക്ക് ഇവിടെ പങ്കുവയ്ക്കുന്നത് കൗതുകകരമായ വിലയിരുത്തലുകളാണ്.
Survey3 ലക്ഷം രൂപ ഉണ്ടെങ്കിൽ ഒരു ഐഫോണിന് പകരം വീടിനും നിങ്ങൾക്കും ആവശ്യമുള്ള മറ്റ് പലതും വാങ്ങിക്കാനാകും. നിങ്ങളുടെ വീട് തന്നെ അത്യാധുനിക ഗാഡ്‌ജെറ്റുകൾ കൊണ്ട് മനോഹരമാക്കാൻ ഒരു ഐഫോൺ ഫോൾഡ് ഫോണിനായി കരുതിവച്ചിട്ടുള്ള തുക മതി. ഇത്രയും തുക കൊടുത്ത് ഫോൾഡ് വാങ്ങുന്നതിന് പകരം ആപ്പിളിന്റെ തന്നെ മറ്റ് മോഡലുകളും പുതിയ ഫോണായി തെരഞ്ഞെടുക്കാം. അപ്പോഴും ഒരു തുക നിങ്ങൾക്ക് മിച്ചം വരുമെന്നതാണ് വാസ്തവം.
പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ തന്നെ വാങ്ങിയാലും ബാക്കി തുകയ്ക്ക് ഒരു മികച്ച 55-ഇഞ്ച് സ്മാർട്ട് ടിവി, ഡബിൾ ഡോർ റഫ്രിജറേറ്റർ, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, ഒരു AC എന്നിവയെല്ലാം വാങ്ങിക്കാം. ഒരു സാധാരണ കുടുംബത്തിന് ഐഫോൺ ഡുവോയ്ക്ക് പകരം പരിഗണിക്കാവുന്ന ഗാഡ്ജെറ്റുകൾ പരിചയപ്പെടുത്താം.
Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം
ആഡംബരത്തിന് പകരം ആവശ്യം: iPhone Duo യ്ക്ക് പകരം വാങ്ങാം
- ഓപ്ഷൻ 1
- നിങ്ങൾക്കൊരു ഐഫോൺ 15 വാങ്ങണമെങ്കിൽ 58000 രൂപ മുതൽ 60000 രൂപയ്ക്ക് താഴെയാണ് വിലയാകുക.
- Asus Vivobook 15, Acer Aspire Lite പോലുള്ള ലാപ്ടോപ്പുകൾ 55000 രൂപയ്ക്ക് താഴെ വാങ്ങാം.
- 45,000 രൂപ റേഞ്ചിൽ ഒരു 65 ഇഞ്ചിന്റെ 4K TV വാങ്ങാം.
- 1.5 ടൺ കപ്പാസിറ്റിയുള്ള 35,000 രൂപയുടെ എസിയും വീട് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി പർച്ചേസ് ചെയ്യാം.
- 300 ലിറ്റർ കപ്പാസിറ്റിയുള്ള റഫ്രിജറേറ്റർ 35,000 രൂപയിൽ ലഭിക്കും. ബാക്കിയുള്ള 70000 രൂപയിൽ ഇനിയും പർച്ചേസ് ചെയ്യാം.
- 25,000 രൂപയുടെ ടോപ് ലോഡ് വാഷിങ് മെഷീനോ, 50000 രൂപയുടെ ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനോ വാങ്ങിക്കാം.
- എന്നിട്ടും ബാക്കി വരുന്ന 30000 രൂപയ്ക്ക് ഒരു ഹോം തിയേറ്റർ സിസ്റ്റവും മൈക്രോവേവും വാങ്ങാവുന്നതാണ്.
2. ഓപ്ഷൻ 2
നിങ്ങളൊരു ഫോട്ടോഗ്രാഫി പ്രേമിയോ വ്ളോഗറോ ആണോ? 3 ലക്ഷം രൂപയ്ക്ക് ഐഫോൺ ഡുവോ വാങ്ങുന്നതിന് പകരം ഒരു മിഡ് റേഞ്ച് ഫോണും, ഒരു DSLR ക്യാമറയും പർച്ചേസ് ചെയ്യാം. ശേഷിക്കുന്ന പണം വീട്ടിലേക്കുള്ള ഇലക്ട്രോണിക്സ് വാങ്ങാൻ ഉപകരിക്കും.
62000 രൂപ മുതലാണ് സാംസങ് ഗാലക്സി എസ്25 5ജിയുടെ വില.
ഇതിനൊപ്പം Nikon D7500 20.9MP ക്യാമറ 79990 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. ഇവ രണ്ടും വാങ്ങിയാലും 141,990 രൂപയാണ് വില. മിച്ചമുള്ള 60000 രൂപയ്ക്ക് 30000 രൂപയുടെ ഒരു എസിയും 30000 രൂപയുടെ ഒരു ഫ്രിഡ്ജും പർച്ചേസ് ചെയ്യാം.
3. ഓപ്ഷൻ 3
- 60000 രൂപയുടെ വിവോ വി70 വാങ്ങിയാലും ഇതുപോലെ വീട് അപ്ഗ്രേഡ് ചെയ്യാൻ വേറെയും ഓപ്ഷനുകൾ ലഭിക്കും.
- 40,000 രൂപയുടെ സ്മാർട്ട് ടിവി
- 1.5 ടൺ എസി 35,000 രൂപയ്ക്ക് വാങ്ങിക്കാം
- ഡബിൾ ഡോർ 5-സ്റ്റാർ റഫ്രിജറേറ്റർ 25000 രൂപ മുതൽ ലഭ്യമാണ്
- 25,000 രൂപ മുതൽ വാഷിങ് മെഷീനുകളും ലഭിക്കും
- 10,000 രൂപയ്ക്ക് വീട്ടിലേക്ക് ഒരു ഗീസർ വാങ്ങിക്കാം
- 12,000 രൂപയ്ക്ക് ഒരു പ്രീമിയം സൌണ്ട്ബാറും ലഭ്യം
- ഇനി ലാപ്ടോപ്പ് വേണമെന്നുള്ളവർക്ക് ആപ്പിൾ മാക് തന്നെ വാങ്ങാം. ശേഷിക്കുന്ന ഒരു ലക്ഷത്തിന് അകത്ത് ആപ്പിൾ മാക്ബുക്ക് സ്വന്തമാക്കാം. ഉദാഹരണത്തിന് 75000 രൂപ മുതൽ മാക്ബുക്ക് നിയോ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
