Digit.in

7540mAh മെഗാ ബാറ്ററി, 100W ചാർജിംഗ്; Redmi Turbo 5 ആമസോണിൽ വൻ ഡിസ്കൗണ്ടിൽ!

7540mAh മെഗാ ബാറ്ററി, 100W ചാർജിംഗ്; Redmi Turbo 5 ആമസോണിൽ വൻ ഡിസ്കൗണ്ടിൽ!

മികച്ച ബാറ്ററി ബാക്കപ്പും അതിവേഗ ചാർജിംഗുമുള്ള പ്രീമിയം റെഡ്മി ഫോണിന് സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ Redmi Turbo 5 ഇപ്പോൾ വമ്പിച്ച കിഴിവിൽ വാങ്ങാം. 7540mAh മെഗാ സിലിക്കൺ-കാർബൺ ബാറ്ററിയും 100W ഹൈപ്പർ ചാർജിങ് സപ്പോർട്ടുമുള്ള റെഡ്മി സ്മാർട്ട് ഫോണാണിത്. നിലവിൽ ആമസോണിൽ 20 ശതമാനം നേരിട്ടുള്ള വിലക്കിഴിവും കൂടാതെ 2000 രൂപയുടെ ബാങ്ക് ഇളവും ഫോണിന് ലഭ്യമാണ്. 40000 രൂപ റേഞ്ചിൽ റെഡ്മി ടർബോ 5 സ്മാർട്ട് ഫോൺ വാങ്ങിക്കാം. കരുത്തുറ്റ പ്രോസസറും മികച്ച ഡിസ്‌പ്ലേയും ഒത്തുചേരുന്ന ഫോണിന്റെ സവിശേഷതകളും ഇപ്പോൾ ആമസോണിലെ ഓഫറും അറിയാം.

Redmi Turbo 5: ഓഫർ

54,999 രൂപയ്ക്കാണ് റെഡ്മി ടർബോ 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് ആമസോണിൽ 20 ശതമാനം കിഴിവ് ലഭ്യമാണ്. ഇങ്ങനെ ഹാൻഡ്സെറ്റ് 43,999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. 2000 രൂപയുടെ കിഴിവ് ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. ഇങ്ങനെ റെഡ്മി 5ജി 41999 രൂപയ്ക്ക് വാങ്ങിക്കാം.

39950 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും റെഡ്മി ടർബോ 5 5ജിയ്ക്ക് ലഭ്യമാണ്. 1,547 രൂപയുടെ മികച്ച ഇഎംഐ ഓഫറും റെഡ്മി ഹാൻഡ്സെറ്റിനായി ആമസോൺ അനുവദിച്ചിട്ടുണ്ട്.

Redmi Turbo 5: സവിശേഷതകൾ

  • ഡിസ്പ്ലേ: ഈ റെഡ്മി ഫോണിൽ 3500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുള്ള ഡിസ്പ്ലേയുണ്ട്. ഇതിന് 6.59 ഇഞ്ച് 1.5K 120 Hz OLED സ്ക്രീനാണുള്ളത്. കോർണിങ് ഗോറില്ല Glass 7i പ്രൊട്ടക്ഷനും ഫോണിനുണ്ട്.
  • ക്യാമറ: 50 MP സോണി IMX-882 മെയിൻ ക്യാമറയും 8 MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. സ്മാർട്ട് ഫോണിന് മുൻവശത്ത് 20 MP സെൽഫി ക്യാമറയുമുണ്ട്.
  • പ്രൊസസർ: LPDDR5X അൾട്രാ റാമും UFS 4.1 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ഡൈമെൻസിറ്റി 8500 അൾട്രാ പ്രോസസറാണ് നൽകിയിട്ടുള്ളത്.
  • ബാറ്ററി: 100W ഫാസ്റ്റ് USB-C ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 7,650mAh മെഗാ ബാറ്ററി കൊടുത്തിരിക്കുന്നു.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഫോണിൽ HyperOS 3 വേർഷൻ ഒഎസ്സാണ് പ്രവർത്തിക്കുന്നത്.
  • ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ, IP66 + IP68 + IP69 + IP69K റേറ്റിങ്ങുമുണ്ട്.
  • മറ്റ് ഫീച്ചറുകൾ: ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും സ്റ്റീരിയോ സ്പീക്കറുകളും ഈ റെഡ്മി ഹാൻഡ്സെറ്റിലുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ഡ്യുവൽ സിം 5G, ഇൻഫ്രാറെഡ് സെൻസർ, GPS, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്.

ഫോണിന്റെ ഹൈലൈറ്റും പോരായ്മകളും

കരുത്തുറ്റ 7540mAh ബാറ്ററിയും 100W ചാർജിംഗുമുള്ള സ്മാർട്ട് ഫോണാണ് റെഡ്മി ടർബോ 5. 4nm മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രായിലൂടെ മികച്ച ഗെയിമിങ് പെർഫോമൻസ് ഫോണിന് ലഭിക്കും. അത്യുഗ്രൻ 1.5K AMOLED ഡിസ്‌പ്ലേയും പ്രീമിയം ബിൽഡ് ക്വാളിറ്റിയും റെഡ്മി ടർബോ 5 5ജിയ്ക്കുണ്ട്.

എന്നാൽ ശരാശരി ക്യാമറ പെർഫോമൻസും ബ്ലോട്ട് വെയർ നിറഞ്ഞ സോഫ്റ്റ്‌വെയറുമാണ് ഫോണിന്റെ പോരായ്മകൾ. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇല്ലാത്തതിനാൽ സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile