Digit.in

Jio വരിക്കാർക്ക് ഇരട്ടി തിരിച്ചടി! ഇൻകമിങ് കോളിലും ഗൂഗിൾ എഐ പ്രോയിലും വൻ മാറ്റം

Jio വരിക്കാർക്ക് ഇരട്ടി തിരിച്ചടി! ഇൻകമിങ് കോളിലും ഗൂഗിൾ എഐ പ്രോയിലും വൻ മാറ്റം

Reliance Jio വരിക്കാരെ ആശങ്കയിലാഴ്ത്തുന്ന രണ്ട് പ്രധാന മാറ്റങ്ങളാണ് ഇപ്പോൾ ടെലികോം ലോകത്ത് ചർച്ചയാകുന്നത്. ഇനി റീചാർജ് ചെയ്യാൻ മറന്നുപോയാൽ പണി കിട്ടുമെന്ന സൂചനയാണ് ജിയോയെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചാൽ ഉടൻ തന്നെ ഇൻകമിങ് കോളുകൾ നിലച്ചേക്കുമെന്നാണ് സൂചന. അതുപോലെ കമ്പനി നൽകിയിരുന്ന ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷനും നിർത്തലാക്കുമെന്ന് വിവരം ലഭിക്കുന്നു. ദൈനംദിന ആശയവിനിമയത്തെയും ഡിജിറ്റൽ സേവനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മാറ്റങ്ങളാണ് ഇത്. എന്താണ് ജിയോ വരിക്കാർക്ക് പ്രതികൂലമായി ബാധിക്കുന്ന അപ്ഡേറ്റെന്നത് പരിശോധിക്കാം.

Jio Incoming Call സേവനങ്ങളിൽ മാറ്റം!

റീചാർജ് ചെയ്യാതെ ഇനി ജിയോ സിം ഇൻകമിംഗ് കോളുകൾക്ക് മാത്രമായി ഉപയോഗിക്കാനാകില്ല എന്നതാണ് നടപ്പിലാക്കിയേക്കാവുന്ന സാധ്യത. റീചാർജ് പ്ലാനുകളുടെ കാലാവധി അവസാനിച്ചെങ്കിൽ, അതിലേക്കുള്ള ഇൻകമിങ് സേവനങ്ങളും നിർത്തലാക്കിയേക്കും.

ഇത് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശങ്ങൾ ഇതിനകം പല വരിക്കാർക്കും കിട്ടിത്തുടങ്ങിയെന്നാണ് പല ഉപയോക്താക്കളും അറിയിക്കുന്നത്. JB-JIOURG-S എന്ന ഐഡിയിൽ നിന്നും ഇങ്ങനെ മെസേജുകൾ ലഭിച്ചതായി ടിപ്സ്റ്റർ അഭിഷേക് യാദവ് എക്സിൽ പങ്കുവച്ചു. എന്നാൽ ഇക്കാര്യത്തിൽ സ്വകാര്യ ടെലികോം ഒരു സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ വരുന്ന മെസേജുകൾ ഇൻകമിങ് മെസേജുകളും നിർത്തലാക്കുന്നോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. ബാങ്കിങ് സേവനങ്ങളിൽ ഒടിപികൾക്കായി എസ്എംഎസ് സേവനം അനിവാര്യമാണ്.

ഫ്രീ ഗൂഗിൾ എഐ പ്രോ ഓഫർ നിർത്തിയോ?

ജിയോയുടെ പുതുക്കിയ ഔദ്യോഗിക സപ്പോർട്ട് പേജിലാണ് Google AI Pro സൗജന്യ ഓഫർ ഇനി ലഭിക്കില്ല എന്ന് വിവരിക്കുന്നത്. ജിയോ പുതിയ വരിക്കാർക്ക് മാത്രമാണ് ഈ നിയമം ബാധിക്കുന്നത്. അതായത്, ഈ ഓഫറിന് അർഹതയുള്ള റീചാർജ് പ്ലാൻ എടുത്താലും പുതിയതായി Google AI Pro സബ്‌സ്‌ക്രിപ്ഷൻ ലഭിക്കില്ല.

2025 ഒക്ടോബർ 30-നാണ് ടെലികോം കമ്പനി തങ്ങളുടെ പ്ലാനുകളിലേക്ക് സൗജന്യ Google AI Pro ഓഫർ കൂടി ഉൾപ്പെടുത്തിയത്. റീചാർജിനൊപ്പം 18 മാസത്തെ Google AI Pro സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. AI ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ക്രിയേറ്റ് ചെയ്യാനും, ഗൂഗിളിന്റെ ഏറ്റവും മികച്ച Gemini AI മോഡലുകൾക്കും ഈ സേവനം പ്രയോജനപ്പെടും. നിലവിൽ ഏതെങ്കിലും പ്ലാനുകളിലൂടെ ഇത് ക്ലെയിം ചെയ്ത് 18 മാസത്തേക്ക് ആനുകൂല്യം തുടരാം. അതേ സമയംഇനി പുതിയതായി യോഗ്യമായ റീചാർജ് ചെയ്താലും 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ഗൂഗിൾ ജെമിനി പ്രോ ലഭിക്കില്ല.

Jio നമ്പർ ആക്ടീവായി നിലനിർത്താൻ എന്തുചെയ്യണം?

തുടർച്ചയായി 90 ദിവസം നിങ്ങളുടെ ജിയോ നമ്പറിൽ നിന്ന് കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സിം ഡീ ആക്ടിവേറ്റ് ആകില്ല. ജിയോയുടെ ഇൻകമിങ് സേവനങ്ങൾ നിർത്തലാക്കാതിരിക്കാൻ, കുറഞ്ഞ ചെലവിലുള്ള പ്രീ പെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാം.

അൺലിമിറ്റഡ് കോളുകൾ, 300 SMS ലഭിക്കുന്ന ചെറിയ പ്ലാനുകൾ നിരവധി റിലയൻസ് ജിയോയിലുണ്ട്. 147 രൂപയുടെയും 177 രൂപയുടെയും 28 ദിവസ പ്ലാനുകൾ കീശ കീറാത്ത റീചാർജ് ഓപ്ഷനുകളാണ്. 196 രൂപ, 197 രൂപ എന്നീ വോയിസ് ഓൺലി പ്ലാനുകളും മറ്റ് മികച്ച റീചാർജ് ഓപ്ഷനുകളാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile