Samsung 5G പ്രീമിയം ആമസോണിൽ 42000 രൂപ വിലക്കുറവിൽ, 50MP ക്യാമറയും 4900mAh ബാറ്ററിയും

സെയിൽ മാമാങ്കം കഴിഞ്ഞാലും സാംസങ് പ്രീമിയം ഫോണിന് ഗംഭീര വിലക്കിഴിവ്. കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Samsung Galaxy S26 Plus 5G ഇപ്പോൾ വമ്പിച്ച ഇളവ് ആമസോൺ തരുന്നു. 42,000 രൂപ വരെ വിലക്കുറവിൽ സാംസങ് എസ്26 പ്ലസ്സിന് ലഭ്യമാണ്. ഫ്ലാറ്റ് ഡിസ്കൗണ്ടിനൊപ്പം ആകർഷകമായ ബാങ്ക് ഓഫറുകളും മികച്ച എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു. മികച്ച ഫോട്ടോഗ്രാഫി അനുഭവത്തിനായി 50MP ട്രിപ്പിൾ റിയർ ക്യാമറയും 4900mAh കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ സാംസങ് 5ജി ഫോണിനുണ്ട്.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്25 അൾട്രാ 86000 രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ സാംസങ് എസ്26 പ്ലസ് അത്രയും വലിയ ഓഫറിലല്ലെങ്കിലും ഭേദപ്പെട്ട കിഴിവിൽ തന്നെ വാങ്ങിക്കാം. കരുത്തുറ്റ പ്രോസസറും മികച്ച ഡിസ്പ്ലേയും ഗാലക്സി എഐ സപ്പോർട്ടുമുള്ള ഫോണിന്റെ ഓഫറിനെ കുറിച്ചും, സവിശേഷതകളും പരിശോധിക്കാം.
Samsung Galaxy S26 Plus 5G: ഓഫർ
12GB റാമും 512GB സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്26 പ്ലസ് സ്മാർട്ട് ഫോണിനാണ് കിഴിവ്. ഇതിന് 1,39,999 രൂപ ആണ് വിപണി വില. 29% ഫ്ലാറ്റ് വിലക്കുറവിൽ 99,999 വിലയ്ക്ക് വാങ്ങിക്കാം. എന്നുവച്ചാൽ റീട്ടെയിൽ വിലയേക്കാൾ 40,000 രൂപയുടെ ഇളവ് ആമസോൺ അനുവദിച്ചിരിക്കുന്നു.
2499 രൂപയുടെ ആകർഷകമായ കിഴിവ് Axis Bank കാർഡിലൂടെ സ്വന്തമാക്കാം. ഇതിലൂടെ പ്രീമിയം 5ജി ഫോൺ 97000 രൂപയ്ക്ക് വാങ്ങിക്കാം.
പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ മികച്ച എക്സ്ചേഞ്ച് ഓഫറും സാംസങ് എസ് സീരീസിലെ പ്രീമിയം മോഡലിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 37750 രൂപയുടെ എക്സ്ചേഞ്ചിൽ സാംസങ് എസ്26 പ്ലസ് 5ജി വാങ്ങിക്കാം.
4,776 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 3,516 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഇത് സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ പരിമിതകാലത്തേക്കുള്ള ഓഫറാണ്.
സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ പ്രത്യേകതകൾ
AMOLED 2X ഡിസ്പ്ലേ, Exynos 2600 ചിപ്സെറ്റ്, 4,900mAh ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. ഈ സാംസങ് എസ്26 പ്ലസ് മോഡലിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X പാനലിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.
- ബാറ്ററി: 4,900mAh ബാറ്ററിയുള്ള സാംസങ് ഗാലക്സി എസ്26 പ്ലസ്സിനുണ്ട്. ഇത് 25W ചാർജിങ് പിന്തുണയ്ക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മികച്ച ബാറ്ററി ബാക്കപ്പാണ് സാംസങ് ഓഫർ ചെയ്യുന്നത്. 4.5W വയർലെസ് പവർഷെയർ ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്.
- ക്യാമറ: 50-മെഗാപിക്സൽ പ്രൈമറി സെൻസറും, 12-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണ് ഇതിലുള്ളത്. 8K വീഡിയോ റെക്കോർഡിംഗും ഗാലക്സി എഐ സപ്പോർട്ടും സാംസങ് എസ്26 പ്ലസ് മോഡലിനുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും, ഡ്യുവൽ പിക്സൽ PDAF സപ്പോർട്ടും ഈ മെയിൻ ക്യാമറയ്ക്കുണ്ട്. പഞ്ച്-ഹോൾ ഡിസൈനിൽ 12MP വൈഡ്-ആംഗിൾ സെൽഫി ക്യാമറയാണ് ഫോണിന് മുൻവശത്തുള്ളത്.
- പ്രൊസസർ: ഫോണിന് പ്രീമിയം പെർഫോമൻസ് നൽകാനായി Samsung Exynos 2600 ചിപ്സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
- കണക്റ്റിവിറ്റി: വൈ-ഫൈ 5.4, ബ്ലൂടൂത്ത് 7 തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ട് ഈ സാംസങ് പ്രീമിയം 5ജി ഫോണിലുണ്ട്.
- സോഫ്റ്റ് വെയർ: One UI 8.5, One UI 8.0 അടിസ്ഥാനമാക്കിയുള്ള Android 16 അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile