Digit.in

6300 രൂപ ബാങ്ക് ഓഫറുമായി Vivo V80 5G വാങ്ങാം; 50MP ZEISS ടെലിഫോട്ടോ ക്യാമറയും 7200 mAh ബാറ്ററിയും

6300 രൂപ ബാങ്ക് ഓഫറുമായി Vivo V80 5G വാങ്ങാം; 50MP ZEISS ടെലിഫോട്ടോ ക്യാമറയും 7200 mAh ബാറ്ററിയും

മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററി ബാക്കപ്പുമുള്ള ഒരു പ്രീമിയം 5G സ്മാർട്ട്‌ഫോൺ വാങ്ങാൻ സുവർണാവസരം! ഫോട്ടോഗ്രാഫി പ്രേമികൾക്കായി 50MP ZEISS ടെലിഫോട്ടോ ക്യാമറയിൽ നിർമിച്ച ഫോണാണ് Vivo V80 5G. 7,200 mAh-ന്റെ ഭീമൻ ബാറ്ററിയും മികച്ച ഡിസ്‌പ്ലേ, വേഗതയേറിയ പ്രോസസ്സർ, ആകർഷകമായ ഡിസൈനുമുള്ള വിവോ ഫോണാണിത്. ആമസോൺ ഇന്ത്യ വഴിയും വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും ഫ്ലിപ്കാർട്ടിലും വിവോ 5ജി ഫോണിന് ലഭ്യമാണ്. സ്മാർട്ട് ഫോണിന്റെ വില, ബാങ്ക് ഓഫർ നിബന്ധനകൾ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ വിശദമായി അറിയാം.

Vivo V80 5G: Offer

1,11,999 രൂപയ്ക്കാണ് വിവോ വി80 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 44 ശതമാനം നേരിട്ടുള്ള കിഴിവിൽ വിവോ 5ജി സ്മാർട്ട് ഫോൺ 62,999 രൂപയ്ക്ക് വാങ്ങിക്കാം. ആമസോണിലും ഫ്ലിപ്കാർട്ടിലും പ്രീമിയം ഫോൺ ഇപ്പോൾ ലഭ്യമാണ്.

SBI, ആക്സിസ്, HDFC, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 6,300 രൂപയുടെ തൽക്ഷണ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇതിലൂടെ വിവോ വി80 ഫോൺ 56000 രൂപയ്ക്ക് വാങ്ങിക്കാം. കൂടുതൽ കൃത്യമായി പറഞ്ഞാൽ ഫലപ്രദമായ വില 56,699 രൂപയിലേക്ക് എത്തുന്നു.

പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ബോണസും വിവോ വി80 5ജിയ്ക്ക് ലഭ്യമാണ്. 36,050 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും ഓഫറിലൂടെ ലഭിക്കും. 2,215 രൂപയുടെ മികച്ച ഇഎംഐ ഓഫറും 6,325 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും വിവോ വി80 5ജിയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് ഫോണിന്റെ പരിമിതകാല ഓഫറാണ്.

വിവോ വി80: സവിശേഷതകൾ എന്തൊക്കെ?

50 മെഗാപിക്സൽ ഗ്രൂപ്പ് സെൽഫി ക്യാമറയും, AMOLED ഡിസ്പ്ലേയും 90W ഫാസ്റ്റ് ചാർജിങ്ങുമുള്ള വിവോ ഹാൻഡ്സെറ്റാണിത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 6.59 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനിലുള്ള ഫോണാണിത്. 5,000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസും 1,800 നിറ്റ്സ് HBM ബ്രൈറ്റ്‌നസും ഈ ഫോണിലുണ്ട്. 144Hz റിഫ്രഷ് റേറ്റ്, 459ppi പിക്സൽ ഡെൻസിറ്റി സപ്പോർട്ടും വിവോ വി80 5ജിയ്ക്കുണ്ട്.
  2. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയുള്ള വിവോ വി80 5ജിയിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറാണുള്ളത്. ഇതിന് ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുമുണ്ട്. 50 മെഗാപിക്സൽ Zeiss നൈറ്റ് ടെലിഫോട്ടോ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ചേർന്നതാണ് ഇതിലെ ക്യാമറ സിസ്റ്റം.
  3. ബാറ്ററി: 7,200mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണാണിത്.
  4. ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിങ്ങുള്ള വിവോ വി80 5ജി പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
  5. കണക്റ്റിവിറ്റി: 5G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, NFC, കൂടാതെ USB 2.0 സപ്പോർട്ടും ഈ വിവോ 5ജിയ്ക്കുണ്ട്. ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, X-ആക്സിസ് ലീനിയർ മോട്ടോർ എന്നിവയ്‌ക്കൊപ്പം ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ് തുടങ്ങിയ സെൻസറുകളും ഫോണിലുണ്ട്.

സാംസങ് ഗാലക്‌സി S25 FE, ഐഖൂ 15ആർ, വൺപ്ലസ് 13എസ് പോലുള്ള മോഡലുകൾക്ക് എതിരാളിയായി വിവോ വി80 5ജി പരിഗണിക്കാം. 7100 mAh ബാറ്ററിയുള്ള ഓപ്പോ റെനോ 16 ഫോണിന് പകരമായും ഈ വിവോ മോഡൽ തെരഞ്ഞെടുക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile