1000W Sony ഹോം തിയേറ്റർ അത്യുഗ്രൻ ഡിസ്കൗണ്ടിൽ ആമസോണിൽ വാങ്ങാം

വീട്ടിലിരുന്ന് തിയേറ്റർ ക്വാളിറ്റിയിൽ Sony 1000W Home Theatre പർച്ചേസ് ചെയ്യാം. പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ Sony Soundbar ന് ആമസോണിൽ വൻ വിലക്കിഴിവ് ലഭ്യമാണ്. സിനിമ കാണുമ്പോഴും പാട്ടുകൾ കേൾക്കുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴും മുറിയാകെ നിറഞ്ഞുനിൽക്കുന്ന ക്രിസ്റ്റൽ ക്ലിയർ ഓഡിയോ എക്സ്പീരിയൻസ് ഇതിന് ലഭിക്കുന്നു. Dolby Atmos, 5.1 ചാനൽ സറൗണ്ട് സൗണ്ട് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യ ഈ സോണി സൗണ്ട്ബാറിനുണ്ട്. സാധാരണയായി ഉയർന്ന വിലയുള്ള പ്രീമിയം ഓഡിയോ സിസ്റ്റം ആകർഷകമായ കിഴിവിലും ബാങ്ക് ഓഫറിലും സ്വന്തമാക്കാം. സോണി HT-S60 സൗണ്ട്ബാറിന്റെ പരിമിതകാല ഓഫറിന്റെ വിശദാംശങ്ങളും പ്രധാന ഫീച്ചറുകളും അറിയാം.
Sony Bravia Theatre System: ആമസോൺ ഓഫർ
64,990 രൂപയ്ക്കാണ് സോണി ബ്രാവിയ ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 26 ശതമാനം നേരിട്ടുള്ള ഇളവിൽ സോണി സിസ്റ്റം ആമസോണിൽ വാങ്ങിക്കാം. 47,989 രൂപയ്ക്കാണ് ആമസോണിൽ സോണി HT-S60 Real 5.1ch ചാനൽ സിസ്റ്റം ഇപ്പോൾ ലഭിക്കുന്നത്.
1000 രൂപയുടെ ആകർഷകമായ കൂപ്പൺ കിഴിവ് ആമസോൺ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ സോണി ഹോം തിയേറ്റർ സിസ്റ്റം 46999 രൂപയ്ക്ക് വാങ്ങിക്കാം. 600 രൂപയുടെ ബാങ്ക് ഓഫറും സോണി സിസ്റ്റത്തിന് ആമസോൺ അനുവദിച്ചിരിക്കുന്നു. 1687 രൂപയുടെ മികച്ച ഇഎംഐ ഓഫറും സോണി സൗണ്ട്ബാറിന് ലഭ്യമാണ്.
സോണി ബ്രാവിയ സൗണ്ട്ബാർ സവിശേഷതകൾ
വീട്ടിലേക്ക് ഒരു പ്രീമിയം ഓഡിയോ സിസ്റ്റം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് സോണി ബ്രാവിയ തിയേറ്റർ സിസ്റ്റം 6 HT-S60 മികച്ച ഓപ്ഷനാകുന്നു. ഇതിൽ വയർലെസ് റിയർ സ്പീക്കറുകളും ഒരു പ്രത്യേക സബ്വൂഫറും ഉൾപ്പെടുന്ന 5.1 ചാനൽ സിസ്റ്റമുണ്ട്. ഇതിന് 1000W കരുത്തുറ്റതും ആഴത്തിലുള്ളതുമായ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും.
വളരെ സിമ്പിളായ ഡിസൈനിലാണ് സോണി ബ്രാവിയ തിയേറ്റർ ബാർ 6 നിർമിച്ചിരിക്കുന്നത്. ഇതിൽ രണ്ട് അപ്പ്-ഫയറിംഗ് സ്പീക്കറുകളും വയർലെസ് സബ്വൂഫറും ചേർന്ന് വെർട്ടിക്കൽ സറൗണ്ട് ഓഡിയോ എക്സ്പീരിയൻസ് ഉറപ്പിക്കാം.
സീലിംഗ് സ്പീക്കറുകളോ പിൻഭാഗത്തെ സ്പീക്കറുകളോ ഇതിലില്ല. എന്നാലും 360 ഡിഗ്രി ഓഡിയോ എക്സ്പീരിയൻസ് നൽകുന്നതിനായി ഇതിൽ Dolby Atmos, DTS:X ഓഡിയോ സപ്പോർട്ടുണ്ട്. വെർട്ടിക്കൽ Surround Engine, എസ്-ഫോഴ്സ് പ്രോ ഫ്രണ്ട് Surround ഓഡിയോ ഫീലും ഇതിനുണ്ട്.
ഈ സോണി സിസ്റ്റം 6 മോഡലിൽ മൾട്ടി സ്റ്റീരിയോ മോഡ് പിന്തുണ ലഭിക്കും. ഇത് എല്ലാ സ്പീക്കറുകളിലേക്കും ഓഡിയോ തുല്യമായി എത്തിക്കുന്നു. അതിനാൽ വലിയ മുറികൾക്കും, കൂടുതൽ ആളുകളുള്ള കൂട്ടത്തിനിടയിലും മികച്ച ബാസോടെ ഓഡിയോ എത്തിക്കാൻ സോണിയുടെ എച്ച്ടി S60 സിസ്റ്റത്തിന് സാധിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile
