Digit.in

ഒരു മാസം റീചാർജ് ചെയ്താൽ അടുത്ത മാസം Free! Reliance Jio വരിക്കാർക്ക് Buy 1 Get 1 ഓഫർ

ഒരു മാസം റീചാർജ് ചെയ്താൽ അടുത്ത മാസം Free! Reliance Jio വരിക്കാർക്ക് Buy 1 Get 1 ഓഫർ

Reliance Jio വരിക്കാർക്ക് ഇതാ ആശ്വാസ വാർത്ത! ഇന്ന് മാസം മാസമുള്ള റീചാർജിന് വേണ്ടി വലിയ തുക ഈടാക്കേണ്ടിവരും. എന്നാൽ ഒരു മാസത്തെ റീച്ചാർജ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, അതേ ആനുകൂല്യങ്ങളുള്ള മറ്റൊരു പ്ലാൻ കൂടി ലഭിച്ചാലോ! ഒരു തവണത്തെ റീച്ചാർജ് തുകയിൽ 56 ദിവസത്തെ വാലിഡിറ്റിയും ആനുകൂല്യങ്ങളും അനുവദിക്കുന്ന റീചാർജ് പ്ലാനാണ് ജിയോ ഓഫർ ചെയ്യുന്നത്. 299 രൂപ, 349 രൂപ എന്നീ റീച്ചാർജുകളിലാണ് ജിയോയുടെ ബൈ വൺ ഗെറ്റ് വൺ ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഓഫർ എന്നാൽ എല്ലാവർക്കും ലഭ്യമല്ല. ജിയോയുടെ ഈ ഡബിൾ ഓഫറിനെ കുറിച്ചും ആനുകൂല്യങ്ങളും വിശദമായി അറിയാം.

Reliance Jio: ബൈ വൺ ഗെറ്റ് വൺ ഓഫർ

തെരഞ്ഞെടുത്ത പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ജിയോയുടെ റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. പരിമിത കാലത്തേക്ക് ലഭിക്കുന്ന ബൈ-വൺ-ഗെറ്റ്-വൺ ഓഫറാണിത്. ഈ ജിയോ പ്ലാനിലൂടെ ഒരു മാസത്തെ അധിക സേവനം ലഭിക്കുന്നു. 299 രൂപയുടെയോ 349 രൂപയുടെയോ നിശ്ചിത പ്ലാനുകളിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ റീചാർജിൽ ഒരു മാസത്തെ സേവനം അധികമായി സൗജന്യമായി ലഭിക്കുമെന്നതാണ് നേട്ടം.

റിലയൻസ് ജിയോയുടെ ഈ ഓഫർ മൈജിയോ ആപ്പിൽ ഒരു വൗച്ചറായാണ് ലഭിക്കുന്നത്. നിലവിലുള്ള പ്ലാൻ അവസാനിച്ചതിന് ശേഷം അടുത്ത റീചാർജ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടുന്നു.

ഇതിൽ നിങ്ങൾ വാങ്ങുന്ന പ്ലാനിന്റെ സേവനം 28 ദിവസം ലഭിക്കും. ഈ കാലാവധി കഴിയുമ്പോൾ, മറ്റേ പ്ലാൻ ഓട്ടോമാറ്റിക്കലായി ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിനായി ജിയോ വരിക്കാർ വീണ്ടും പ്രത്യേകം റീചാർജ് ചെയ്യേണ്ട ആവശ്യമില്ല. അതുപോലെ രണ്ടാമത്തെ മാസത്ത പ്ലാനിനായി പണം ചെലവഴിക്കേണ്ടതുമില്ല.

Jio 299 Plan: ആനുകൂല്യങ്ങൾ

28 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ 299 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ നോക്കാം. 1.5 GB ഡാറ്റ ദിവസേന ലഭ്യമാണ്. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനവും പ്ലാനിൽ നേടാം. ഇതിൽ 100 SMS വീതം ദിവസേന ലഭ്യമാണ്.

JioTV, JioAICloud 18 മാസത്തെ Google Gemini Pro പ്ലാൻ എന്നിവയിലേക്കുള്ള ആക്‌സസ് 299 രൂപ പാക്കേജിലൂടെ നേടാം.

Jio 349 Plan: ആനുകൂല്യങ്ങൾ

349 രൂപ റീചാർജിൽ 28 ദിവസത്തെ കാലാവധി ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലും ലഭിക്കും. പ്ലാനിൽ ദിവസേന 100 SMS സേവനം കൂടിയുണ്ട്. 2ജിബി ഡാറ്റയും ദിവസേന 349 രൂപ പാക്കേജിലൂടെ ആസ്വദിക്കാം.

12 മാസത്തെ കാൻവ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ, 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ പ്ലാനും ഇതിലുണ്ട്. 349 രൂപ പാക്കേജിൽ ജിയോടിവി, JioAICloud എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാണ്.

Buy 1 Get 1 Plan: എങ്ങനെ ക്ലെയിം ചെയ്യാം?

ഈ ഓഫർ എല്ലാ ജിയോ വരിക്കാർക്കും ലഭ്യമല്ല.ചില പ്രീപെയ്ഡ് വരിക്കാർക്ക് മാത്രം പരിമിതകാലത്തേക്ക് മാത്രമാണ് ഓഫർ ലഭിക്കുക. SMS അല്ലെങ്കിൽ MyJio ആപ്പിൽ ഇതിനുള്ള നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ ഓഫർ ക്ലെയിം ചെയ്യാം.

ഇങ്ങനെ SMS ലഭിച്ചിട്ടുണ്ടെങ്കിൽ, മൈജിയോ ആപ്പ് തുറന്ന് 299 രൂപ പ്ലാനോ, 349 രൂപ പ്ലാനോ തെരഞ്ഞെടുക്കാം. ഈ റീചാർജ് തുക അടച്ച് പേയ്‌മെന്റ് പൂർത്തിയാക്കുക. ശേഷം സൗജന്യമായി ഒരു മാസത്തേക്കുള്ള റീചാർജിന്റെ വൗച്ചറോ, അറിയിപ്പോ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile