ആമസോണിനേക്കാൾ 4,500 രൂപ കുറവിൽ Samsung S25 FE! 50MP ട്രിപ്പിൾ ക്യാമറയും 120Hz AMOLED ഡിസ്പ്ലേയും

പ്രീമിയം ഫീച്ചറുകളുള്ള ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ Samsung Galaxy S25 FE 5G വമ്പിച്ച ഇളവ് ലഭിക്കും. ആമസോണിലെ നിലവിലെ വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സാംസങ് 5ജി ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. മികച്ച പെർഫോമൻസിനൊപ്പം AMOLED ഡിസ്പ്ലേയും 50MP ട്രിപ്പിൾ ക്യാമറ യൂണിറ്റുമുള്ള ഫോണാണിത്.
പരിമിതകാലത്തേക്ക് മാത്രമുള്ള ഈ ഓഫറിലൂടെ, അധിക ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ഓഫറിന്റെ പൂർണമായ വിവരങ്ങൾ ഇതാ…
Samsung Galaxy S25 FE 5G: ഓഫർ
8GB RAM, 128GB ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. ഇതിന് 89,999 രൂപയാണ് റീട്ടെയിൽ വിലയെങ്കിലും ആമസോണിൽ 47 ശതമാനം കിഴിവും ഫ്ലിപ്കാർട്ടിൽ 51 ശതമാനം കിഴിവും നൽകുന്നുണ്ട്.
സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ 43,999 രൂപയാണ് വില. 4000 രൂപയുടെ അധിക ലാഭം എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. ഇത് ചേർത്താൽ സാംസങ് ഫാൻ എഡിഷൻ 39000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 30450 രൂപയുടെ അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നു. 3 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീലും ഫോണിനുണ്ട്. ഇതിലൂടെ സാംസങ് എസ്25 എഫ്ഇ 3 മാസത്തേക്ക് 13718 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
Also Read: Samsung Galaxy S27 Ultra ഐഫോണിനെയും വിവോയെയും കീഴടക്കുമോ? 200MP ക്യാമറ ഫ്ലാഗ്ഷിപ്പ് ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?
ഓഫർ ചുരുക്കത്തിൽ
- വിപണി വില: 89,999 രൂപ
- ഫ്ലിപ്കാർട്ട് വില: 43,999 രൂപ
- ബാങ്ക് ഓഫർ: 4000 രൂപ കിഴിവ്
- ഇഎംഐ ഓഫർ: 13718/ 3 മാസത്തേക്ക്
സാംസങ് ഗാലക്സി എസ്25 എഫ്ഇ
സാംസങ് ഗാലക്സി എസ്25 എഫ്ഇ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.7 ഇഞ്ചിന്റെ OLED ഡിസ്പ്ലേയിലാണ് സാംസങ് എസ്25 എഫ്ഇ നിർമിച്ചിരിക്കുന്നത്. ഇതിന് 120Hz സ്മൂത്ത് സ്ക്രോളിങ്ങുമുണ്ട്.
- പ്രൊസസർ: ഹാൻഡ്സെറ്റിന് പ്രീമിയം പെർഫോമൻസ് നൽകാനായി എക്സിനോസ് 2400 ചിപ്സെറ്റ് കൊടുത്തിരിക്കുന്നു. ഇത് LPDDR5X റാമും UFS 4.0 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
- ക്യാമറ: ഫോണിന്റെ പിൻഭാഗത്തുള്ളത് ട്രിപ്പിൾ റിയർ ക്യാമറയാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 12MP അൾട്രാ വൈഡ് ക്യാമറയും 8എംപി ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം.
- ബാറ്ററി: സാംസങ് എസ്25 എഫ്ഇയിൽ 4900mAh ബാറ്ററിയുണ്ട്. ഇത് 45 വാട്ട് വയേർഡ് ചാർജിങ്ങും 15 വാട്ട് വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങും സാംസങ് ഫോണിനുണ്ട്.
വൺപ്ലസ് 13ആർ 5ജി, ഗൂഗിൾ പിക്സൽ 10എ 5ജി, വിവോ വി70 പോലുള്ള ഫോണുകളുടെ എതിരാളിയാണ് സാംസങ് എസ്25 എഫ്ഇ. ക്ലീൻ സോഫ്റ്റ് വെയർ എക്സ്പീരിയൻസിനായി മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് മികച്ചതാണെങ്കിലും, സാംസങ്ങിന്റെ എസ്25 എഫ്ഇ ക്യാമറയിൽ മുന്നിൽ നിൽക്കുന്നു. അതേ സമയം വിവോ വി70 സീസ് സപ്പോർട്ടുള്ള ലെൻസ് ഉപയോഗിച്ചിരിക്കുന്നു. സ്റ്റൈലിഷ് ഡിസൈൻ നോക്കുന്നെങ്കിലും വിവോയുടെ ഈ മോഡൽ ഗാലക്സി എസ്25 എഫ്ഇ മികച്ചതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile