38,000 രൂപയ്ക്ക് Vivo S2 5G സ്വന്തമാക്കാം; 4K വീഡിയോയും 7050 mAh ബാറ്ററിയും

മികച്ച ബാറ്ററി ബാക്കപ്പും പ്രീമിയം ക്യാമറ ഫീച്ചറുകളുമുള്ള പുതിയ Vivo S2 5G വിലക്കിഴിവിൽ വാങ്ങാം. ദീർഘനേരം ചാർജ് നിൽക്കുന്ന 7050 mAh വമ്പൻ ബാറ്ററിയുള്ള വിവോ സ്മാർട്ട് ഫോണാണിത്. ക്ലാരിറ്റിയുള്ള 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും, അമോലെഡ് ഡിസ്പ്ലേയുമുള്ള ഫോണിനാണ് ഓഫർ. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച വിലക്കിഴിവിൽ ആമസോണിൽ വിവോ എസ്2 5ജി വാങ്ങിക്കാം. ഓൾറൗണ്ടർ 5G ഫോൺ നോക്കുന്നവർക്ക് 40,000 രൂപയിൽ താഴെ ബജറ്റിൽ വിവോ ഹാൻഡ്സെറ്റ് വാങ്ങാനുള്ള ഈ ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും അറിയാം.
Vivo S2 5G: ഓഫർ
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണിനാണ് ഇളവ്. 50MP Sony ക്യാമറയുള്ള വിവോ എസ്2 ഫോണിന് 66999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിൽ 42,999 രൂപയാണ് ഓഫറിൽ വിലയാകുന്നത്. എന്നാൽ ICICI, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 4300 രൂപ കിഴിവ് നേടാം. ഇതിലൂടെ വിവോ എസ്2 5ജി 38,699 രൂപയ്ക്ക് വാങ്ങിക്കാം.
പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നുണ്ടെങ്കിൽ 36000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറിലൂടെ സ്വന്തമാക്കാം. 1,512 രൂപയുടെ മികച്ച ഇഎംഐ ഓഫറും ആമസോൺ തരുന്നു. 4317 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും വിവോ എസ്2 വിന് ലഭ്യമാണ്.
വിവോ എസ്2 5ജി സവിശേഷതകൾ
ആകർഷകമായ ഡിസൈൻ, മികച്ച ക്യാമറ പെർഫോമൻസുമുള്ള വിവോ ഹാൻഡ്സെറ്റാണിത്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവോ എസ് സീരീസിൽ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഈ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്പ്ലേയിലാണ് വിവോ ഹാൻഡ്സെറ്റ് പുറത്തിറക്കിയത്. 120Hz റിഫ്രഷ് റേറ്റും, HDR10+ സപ്പോർട്ടും 3000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്.
- ക്യാമറ: 50MP സോണി പ്രൈമറി സെൻസറും 32MP ഫ്രണ്ട് ക്യാമറയുമാണ് വിവോ എസ്2 5ജിയിലുള്ളത്.ഡ്യുവൽ വ്യൂ വീഡിയോ, AI ഇറേസ് 2.0, നൈറ്റ് മോഡ്, പോർട്രെയ്റ്റ് മോഡ്, സൂപ്പർമൂൺ, ടൈം-ലാപ്സ്, പ്രോ മോഡ് എന്നിങ്ങനെയുള്ള ക്യാമറ ഫീച്ചറുകൾ വിവോ ഹാൻഡ്സെറ്റിനുണ്ട്.
- പ്രൊസസർ: 4nm മീഡിയാടെക് ഡൈമൻസിറ്റി 7360-Turbo പ്രോസറിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്. 8GB റാമും 256GB വരെ സ്റ്റോറേജും വിവോ എസ്2 5ജി പിന്തുണയ്ക്കുന്നു.
- ബാറ്ററി: 7,050mAh ബാറ്ററിയുള്ള വിവോ ഹാൻഡ്സെറ്റിന് 44W ഫ്ലാഷ് ചാർജ് സപ്പോർട്ടും ലഭിക്കുന്നു.
- സോഫ്റ്റ് വെയർ: OriginOS 6 ആൻഡ്രോയിഡ് 16 വേർഷനിലാണ് ഫോൺ അവതരിപ്പിച്ചത്.
- ഡ്യൂറബിലിറ്റി: മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുള്ള വിവോ ഫോണാണിത്. ഇതിന് IP68/IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുമുണ്ട്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile