ആമസോണിൽ കാലി; Moto G85 5G ഫ്ലിപ്കാർട്ടിൽ വമ്പൻ ഓഫറിൽ! Snapdragon പെർഫോമൻസും Sony ക്യാമറയും

ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് മോട്ടറോളയുടെ മിഡ് റേഞ്ച് മൊബൈൽ സ്വന്തമാക്കാം. കരുത്തുറ്റ Snapdragon പ്രോസസറും, മികച്ച ഫോട്ടോകൾ പകർത്താൻ ആഗ്രഹിക്കുന്നവർക്കും ജനപ്രിയ മോഡലായ Moto G85 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ കുറഞ്ഞ വിലയിൽ വാങ്ങിക്കാം. ആമസോണിൽ സ്റ്റോക്ക് തീർന്ന മോട്ടറോള ജി സീരീസ് ഹാൻഡ്സെറ്റിനാണ് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 3D കർവ്ഡ് pOLED ഡിസ്പ്ലേയും 5000mAh ബാറ്ററിയുമുള്ള ഫോണാണിത്. നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി അധിക ലാഭം മോട്ടോ ജി85 5ജിയ്ക്ക് ലഭ്യമാണ്. പുതിയ ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക്, മോട്ടറോള മൊബൈലിന്റെ ഓഫറിലെ വില വിവരങ്ങളും പ്രധാന ഫീച്ചറുകളും വിശദമായി അറിയാം.
Moto G85 5G: Offer
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണിനാണ് വിലക്കിഴിവ്. 20,999 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 5000 രൂപയുടെ നേരിട്ടുള്ള കിഴിവിലൂടെ മോട്ടറോള ജി85 ഫ്ലിപ്കാർട്ടിൽ പർച്ചേസ് ചെയ്യാം. 15999 രൂപയ്ക്കാണ് ഈ ബജറ്റ് ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 800 രൂപയുടെ കിഴിവ് ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. ഇതിലൂടെ സ്മാർട്ട് ഫോൺ 15000 രൂപ റേഞ്ചിൽ മോട്ടറോള ജി സീരീസ് ഹാൻഡ്സെറ്റ് വാങ്ങിക്കാം.
12675 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും പഴയ ഹാൻഡ്സെറ്റ് മാറ്റി വാങ്ങുമ്പോൾ സ്വന്തമാക്കാം. ഇനി ഇഎംഐയിലും ഈ സ്റ്റൈലിഷ് മോട്ടറോള ഷോപ്പിങ് ചെയ്യാം. 3 മാസത്തേക്ക് 5485 രൂപയുടെ ഇഎംഐയിൽ ഫോൺ സ്വന്തമാക്കാം.
Motorola G85 5G: സവിശേഷതകൾ
- ഡിസ്പ്ലേ: 6.7 ഇഞ്ച് pOLED Endless Edge ഡിസ്പ്ലേയിലാണ് മോട്ടറോള ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് FHD+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 1600 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുമുണ്ട്. ഫോണിന് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും, കണ്ണിന് സംരക്ഷണം നൽകാൻ SGS Eye Protection ഫീച്ചറുമുണ്ട്.
- ക്യാമറ: ഫോട്ടോഗ്രഫിയിലേക്ക് വന്നാൽ ഫോണിലെ ഡ്യുവൽ ക്യാമറയിൽ 50MP യുടെ Sony LYTIA 600 സെൻസർ കൊടുത്തിരിക്കുന്നു. ഇതിലെ ക്വാഡ് പിക്സൽ ടെക്നോളജി കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കുന്നു. OIS ഫീച്ചറുള്ള ഫോണിൽ ഓൾ പിക്സൽ ഫോക്കസ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 8MP അൾട്രാവൈഡ് + മാക്രോ ക്യാമറ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് മുൻവശത്താകട്ടെ 32MP സെൽഫി ക്യാമറയുണ്ട്. ക്വാഡ് പിക്സൽ ടെക്നോളജി മികച്ച സെൽഫി വിഷ്വൽസ് ഉറപ്പാക്കുന്നു.
- പ്രൊസസർ: മോട്ടോ ജി85 5ജിയിലെ ഹൈലൈറ്റ് മികവുറ്റ പ്രൊസസറാണ്. മികച്ച പെർഫോമൻസ് നൽകാൻ ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. microSD കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാവുന്നതാണ്. ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ, മറ്റ് ഫയലുകൾ എന്നിവ ആവശ്യത്തിന് സൂക്ഷിക്കാൻ ഈ സ്റ്റോറേജ് കപ്പാസിറ്റിയ്ക്ക് സാധിക്കും.
- ബാറ്ററി: സ്മാർട്ട് ഫോണിനെ പവറാക്കുന്നതിനായി 5000mAh ശേഷിയുള്ള കരുത്തുറ്റ ബാറ്ററി കൊടുത്തിട്ടുണ്ട്. ഒറ്റ ചാർജിൽ 34 മണിക്കൂറിലധികം ബാറ്ററി ലൈഫ് ഇതിലൂടെ കമ്പനി ഓഫർ ചെയ്യുന്നു. ഈ മോട്ടറോള ഫോൺ 33W TurboPower ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടോ G85 5G പ്രവർത്തിക്കുന്നത്. Android 16 വരെ രണ്ട് പ്രധാന OS അപ്ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile