Samsung Galaxy S27, S27 Plus ഫീച്ചറുകൾ ലീക്കായി; ലോഞ്ച് വിവരങ്ങൾ അറിയാം

ടെക് ലോകവും സ്മാർട്ട്ഫോൺ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാംസങ് ഗാലക്സി എസ്27 സീരീസിന്റെ ലോഞ്ച്. ഗാലക്സി എസ്25 അൾട്രായുടെ ഡിസൈനെ കുറിച്ചും ക്യാമറയെ കുറിച്ചും വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ Samsung Galaxy S27, Galaxy S27 Plus മോഡലുകളുടെ പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. ഓരോ വർഷവും പ്രീമിയം വിപണിയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സാംസങ് ഇത്തവണ എന്തൊക്കെയാകും അവതരിപ്പിക്കുക.
സാംസങ് ഗാലക്സി എസ്27, എസ്27 പ്ലസ്, ഗാലക്സി എസ്27 പ്രോ, എസ്27 അൾട്രാ എന്നീ നാല് മോഡലുകളാകും സീരീസിലുള്ളത്. ഫോണുകളുടെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായിത്തന്നെ ചില ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും മറ്റും ഓൺലൈനിൽ ലീക്കായിട്ടുണ്ട്. മെച്ചപ്പെടുത്തിയ എഐ (AI) ഫീച്ചറുകൾ, മികച്ച ക്യാമറ സെൻസറുകൾ, കൂടുതൽ നേരം നിൽക്കുന്ന ബാറ്ററി സപ്പോർട്ടും വരാനിരിക്കുന്ന സാംസങ് മോഡലുകളുടെ പ്രത്യേകതയും അറിയാം.
Samsung Galaxy S27, Galaxy S27 Plus: ലോഞ്ചും പ്രതീക്ഷിക്കുന്ന വിലയും
സാംസങ് ഗാലക്സി എസ്27 പ്ലസ് മോഡൽ BIS സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2027 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഗാലക്സി അൺപാക്ക്ഡ് ചടങ്ങ് നടക്കുന്നത്. സാംസങ് ഗാലക്സി S27 സീരീസ് ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
വരാനിരിക്കുന്ന സാംസങ് ഗാലക്സി എസ്27 മോഡലിന് 81,999 രൂപയ്ക്കും 94,990 രൂപയ്ക്കും ഇടയിലാകും വിലയാകുമെന്ന് വിവരമുണ്ട്. സാംസങ് ഗാലക്സി S27 പ്ലസ് ഫോണിന് ഏകദേശം 1,29,999 രൂപയോളം വില വന്നേക്കും. എന്നാൽ ഇതൊന്നും ഔദ്യോഗികമായി വന്ന വിവരങ്ങളല്ല എന്നതും ശ്രദ്ധിക്കുക.
Samsung Galaxy S27: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
120 Hz റിഫ്രഷ് റേറ്റും 6.3 ഇഞ്ച് വലിപ്പമുള്ള FHD+ ഫ്ലാറ്റ് LTPO AMOLED സ്ക്രീനും കൊടുക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്സി എസ്27 5ജിയിൽ എക്സിനോസ് 2700 ചിപ്സെറ്റാകും കൊടുക്കുന്നത്. ഇത് 12GB വരെ LPDDR5X റാമും, 512GB വരെ UFS 4.0 ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
ഇതിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാകും ഉൾപ്പെടുത്തുക. OIS പിന്തുണയ്ക്കുന്ന 50MP മെയിൻ സെൻസർ, 12MP അൾട്രാ വൈഡ് ലെൻസ്, 10MP ടെലിഫോട്ടോ ക്യാമറയുമാണ് ക്യാമറ സിസ്റ്റം. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറ നൽകുമെന്നാണ് വിവരം.
ഈ സ്മാർട്ട്ഫോണിന് IP68 സർട്ടിഫിക്കേഷൻ കൊടുക്കുമെന്നും സൂചനയുണ്ട്. പവറിലേക്ക് വന്നാൽ സാംസങ് എസ്27 5ജിയിൽ 4,300 mAh ബാറ്ററി ഉൾപ്പെടുത്തുന്നുണ്ട്. ഇത് 25W വയർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് സപ്പോർട്ടും നൽകിയേക്കും.
സാംസങ് ഗാലക്സി എസ്27 പ്ലസ് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
6.7 ഇഞ്ച് വലിപ്പമുള്ള ഫോൺ സ്ക്രീനിലാണ് ഗാലക്സി എസ്27 പ്ലസ് അവതരിപ്പിക്കുക. 120 Hz റിഫ്രഷ് റേറ്റും 2K ഫ്ലാറ്റ് LTPO AMOLED ഡിസ്പ്ലേയും ഇതിനുണ്ടാകും. ഫോണിൽ എക്സിനോസ് 2700 ചിപ്സെറ്റായിരിക്കും ഉൾപ്പെടുത്തുന്നത്. ഇത് 12 GB LPDDR5X റാമും, 512 GB വരെ UFS 4.0 ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും നൽകും.
ദിവസം മുഴുവൻ പ്രവർത്തിക്കാൻ ആവശ്യമായ 4,900 mAh ബാറ്ററി ഈ ഫോണിൽ ഉൾപ്പെടുത്തിയേക്കും. വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 45W വയർഡ് ചാർജിംഗും 20W വയർലെസ് ചാർജിംഗും ഫോണിന് കൊടുക്കുന്നുണ്ട്. സാംസങ് എസ് സീരീസിലെ ഫോണുകളിൽ ഏറ്റവും ഉറ്റുനോക്കുന്നത് ഫോട്ടോഗ്രാഫിയാണ്.
സാംസങ് ഗാലക്സി എസ്27 പ്ലസ് മോഡലിൽ OIS പിന്തുണയുള്ള 50MP പ്രൈമറി സെൻസർ, 12MP അൾട്രാ വൈഡ് ലെൻസ്, 10MP ടെലിഫോട്ടോ ക്യാമറയും നൽകുമെന്നാണ് സൂചന. ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയാകും കൊടുക്കുന്നത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകുന്ന IP68 റേറ്റിംഗും സാംസങ് എസ്27 പ്ലസ് 5ജിയിൽ പ്രതീക്ഷിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile