12,000mAh ബാറ്ററിയോ? പവറിൽ ഞെട്ടിക്കാൻ പുതിയ Oppo 5G എത്തുന്നു

പവർബാങ്കുകളെ പോലും വെല്ലുന്ന ബാറ്ററി കരുത്തുള്ള Oppo A7 Ultra ലോഞ്ചിന് ഒരുങ്ങുന്നു. അവിശ്വസനീയമായ 12,000mAh പവർഹൗസ് ബാറ്ററിയുമായാണ് ഓപ്പോ ഫോൺ ലോഞ്ച് ചെയ്യുക. യാത്രകൾ ചെയ്യുന്നവർക്കും, ഗെയിമിംഗ് പ്രേമികൾക്കും, ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യാൻ മടിയുള്ളവർക്കും മികച്ച ഓപ്ഷനാകും ഓപ്പോ എ7 അൾട്രാ. വമ്പൻ ബാറ്ററിക്ക് പുറമെ, അതിവേഗ 5G കണക്റ്റിവിറ്റി, മികച്ച പെർഫോമൻസും ഈ ഓപ്പോ ഹാൻഡ്സെറ്റിനുണ്ടാകും.
PNC110 എന്ന മോഡൽ നമ്പറിലുള്ള ഫോൺ A7 നിരയിലെ മൂന്നാമത്തെ മോഡലായി അടുത്ത മാസം ചൈനയിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഫോണിന്റെ ലോഞ്ച് വിവരങ്ങളും പ്രതീക്ഷിക്കുന്ന സവിശേഷതകളും അറിയാം.
Oppo A7 Ultra: Launch Details
ഒപ്പോ എ7 അൾട്രായുടെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പുറത്തുവന്ന പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഫോണിന്റെ ചൈനയിലെ ലോഞ്ച് ഡിസംബറിൽ ഉണ്ടാകുമെന്നാണ്. 28000 രൂപ റേഞ്ചിൽ ഓപ്പോ എ7 അൾട്രാ പുറത്തിറക്കും.
ഓപ്പോ എ7 അൾട്രായുടെ പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ
ഓൺലൈനിൽ പുറത്തുവന്ന ഫോണിന്റെ റെൻഡറുകൾ സൂചിപ്പിക്കുന്നത് പിൻഭാഗത്ത് ഹോറിസോണ്ടലായി ഒരു ക്യാമറ മൊഡ്യൂൾ കൊടുക്കുമെന്നതാണ്. എന്നുവച്ചാൽ ഐഫോൺ 17 പ്രോയ്ക്ക് സമാനമായ ഡിസൈനാകും ഫോണിനുണ്ടാകുക. ഇതിന് വോളിയം ബട്ടണുകളും പവർ ബട്ടണും സ്മാർട്ട് ഫോണിന്റെ വലതുവശത്തായി നൽകുന്നുണ്ട്.
ഒരു സ്മാർട്ട്ഫോണിൽ 12000mAh ബാറ്ററി ഉണ്ടായിരിക്കുമെന്നതാണ് ഹൈലൈറ്റ്. ശരിക്കും ഒരു ഫ്ലാഗ്ഷിപ്പ് മോഡലിൽ പോലും കാണാത്ത വമ്പൻ ബാറ്ററിയാണ് ഈ ഓപ്പോ ഫോണിന് നൽകുന്നത്. ചൈനയിൽ മുമ്പ് ഓപ്പോ എ7 പ്രോ മാക്സ് പുറത്തിറങ്ങിയിരുന്നു.ഇതിന് 10000എംഎഎച്ച് ബാറ്ററിയാകും കൊടുക്കുന്നത്.
സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, പ്രൊസസർ, ഡ്യൂറബിലിറ്റി, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഇനിയും പുറത്തുവന്നിട്ടില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile