Microsoft Down: ഇമെയിൽ, Teams, Copilot സേവനങ്ങൾ നിലച്ചു

Microsoft Down: മൈക്രോസോഫ്റ്റിന്റെ പ്രധാന സേവനങ്ങൾ ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇമെയിൽ, Microsoft Teams, Copilot, Microsoft 365 ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പ്രശ്നം നേരിട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും കോർപ്പറേറ്റ് സ്ഥാപനങ്ങളും സേവനം നഷ്ടപ്പെട്ടു. ഇമെയിലുകൾ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും, Teams വഴിയുള്ള ഓൺലൈൻ മീറ്റിംഗുകൾ തടസ്സപ്പെടുന്നുവെന്നും മൈക്രോസോഫ്റ്റ് ഉപയോക്താക്കൾ പരാതിപ്പെട്ടു. സേവനങ്ങളിലെ തകരാറുകൾ നിരീക്ഷിക്കുന്ന പ്രമുഖ വെബ്സൈറ്റായ ഡൗൺഡിറ്റക്ടറിൽ ഇപ്പോഴും പരാതികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile