84 ദിവസത്തേക്ക് Airtel ബമ്പർ പ്ലാൻ; അൺലിമിറ്റഡ് കോളിങ്, 2GB ഡാറ്റയും Netflix, JioHotstar സബ്സ്ക്രിപ്ഷനും ഫ്രീ

മികച്ച ഡാറ്റയ്ക്കൊപ്പം സൗജന്യ ഒടിടി (OTT) ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരു കിടിലൻ Airtel പ്ലാൻ നോക്കിയാലോ! ദിവസേന 2GB ഡാറ്റ, ഫ്രീ നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ ഒപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് സേവനവും ലഭിക്കുന്ന എയർടെൽ പ്ലാനാണിത്. ഒറ്റ റീചാർജിലൂടെ ഏകദേശം മൂന്ന് മാസത്തേക്ക് കോളുകളുടെയും ഇന്റർനെറ്റിന്റെയും ടെൻഷൻ ഒഴിവാക്കാമെന്നതാണ് പ്ലാനിന്റെ നേട്ടം. 5G നെറ്റ്വർക്ക് ലഭ്യമായ ഇടങ്ങളിൽ അൺലിമിറ്റഡ് 5G ഡാറ്റ വരെ പ്ലാനിൽ ലഭിക്കും. എയർടെല്ലിന്റെ ഈ കിടിലൻ 84 ദിവസത്തെ പ്ലാനിന്റെ ആനുകൂല്യങ്ങളും വിവരങ്ങളും പരിശോധിക്കാം.
1729 രൂപയുടെ Airtel റീചാർജ് പ്ലാനിലെ ഓഫറുകൾ
1729 രൂപയുടെ റീചാർജ് പ്ലാനിലാണ് ഭാരതി എയർടെൽ അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെ സേവനങ്ങൾ നൽകുന്നത്. ഇതിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്ലാനിലെ ഓഫറുകൾ വിശദമായി അറിയാം.
- പ്രതിദിന ഡാറ്റ: ദിവസേന 2GB അതിവേഗ ഡാറ്റ ലഭിക്കും. 84 ദിവസത്തേക്ക് ആകെ 168GB ഡാറ്റ ഉപയോഗിക്കാം. പ്രതിദിന 2GB പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും.
- അൺലിമിറ്റഡ് 5G ഡാറ്റ: 5G നെറ്റ്വർക്ക് ലഭ്യമായ പ്രദേശങ്ങളിൽ 5G ഫോൺ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാകും.
- അൺലിമിറ്റഡ് കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ പൂർണമായും സൗജന്യമായി ലഭിക്കും.
- എസ്എംഎസ്: ദിവസേന 100 സൗജന്യ എസ്എംഎസ് സേവനങ്ങളും ലഭ്യം.
Netflix, JioHotstar ഉൾപ്പെടെ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ
1729 രൂപയ്ക്ക് 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനിൽ കിടിലൻ ഒടിടി ഓഫറുകളും ലഭ്യമാണ്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
നെറ്റ്ഫ്ലിക്സ് ബേസിക്: 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ സൗജന്യമായി അനുവദിച്ചിരിക്കുന്നു. മൊബൈൽ, ടിവി, ലാപ്ടോപ്പ് എന്നിവയിൽ സിനിമകളും സീരീസുകളും കാണാൻ ഈ ഓഫർ ഉപയോഗിക്കാം.
ജിയോഹോട്ട്സ്റ്റാർ: 3 മാസത്തേക്ക് ഇതിൽ JioHotstar സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതും തികച്ചും ഫ്രീയായാണ് എയർടെൽ നൽകുന്നത്.
അധിക ആനുകൂല്യങ്ങൾ: എയർടെൽ എക്സ്ട്രീം പ്ലേ ആക്സസ്, സൗജന്യ ഹലോട്യൂൺസ്, സ്പാം അലേർട്ട് പോലുള്ള ഓഫറുകളും 1729 രൂപ റീചാർജിൽ ഉൾപ്പെടുന്നു.
സാധാരണയായി ഒരു മാസത്തെ Netflix, JioHotstar സബ്സ്ക്രിപ്ഷനുകൾക്ക് മാത്രം പ്രത്യേകം തുക കൊടുക്കേണ്ടി വരും. എന്നാൽ എയർടെൽ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഇവയെല്ലാം ഒരൊറ്റ റീചാർജിൽ ലഭിക്കും. ഡാറ്റയും കോളുകളും ഒടിടിയും ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിന എസ്എംഎസ്സും സൗജന്യ നെറ്റ്ഫ്ലിക്സും ദിവസേന 2ജിബി ഡാറ്റയും ഇതിലുണ്ട്.
Airtel vs Jio vs VI
1729 രൂപ പ്ലാനിന് സമാനമായി, 84 ദിവസത്തെ വാലിഡിറ്റിയിൽ മറ്റ് സ്വകാര്യ ടെലികോമുകളിലും റീചാർജ് ഓഫറുകളുണ്ടോ? എയർടെല്ലിന്റെ 1729 രൂപ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. എയർടെലിനേക്കാൾ കൂടുതൽ ഡാറ്റ എന്നാൽ ജിയോയിൽ ലഭിക്കും. ദിവസേന 3GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, Netflix ബേസിക് എന്നിവയാണ് ഈ പാക്കേജിലുള്ളത്.
84 ദിവസത്തേക്ക് Netflix സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ ലഭിക്കുന്ന വിഐ പ്ലാനുകളുമുണ്ട്. ഇത് ജിയോ, എയർടെലിനേക്കാൾ 130 രൂപ വിലക്കുറവിലുമാണ് ലഭിക്കുന്നത്. 1599 രൂപയുടെ വോഡഫോൺ-ഐഡിയ പ്ലാനിന്റെ വില. ഇതിൽ അൺലിമിറ്റഡ് 4G/5G ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസേന 100 SMS സേവനവും ലഭ്യം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile