Digit.in

അടുത്ത കൂട്ടാളി Samsung Fold ആയാലോ? 200MP ക്യാമറ, Snapdragon കരുത്തും! ആമസോണിൽ ഓഫർ

അടുത്ത കൂട്ടാളി Samsung Fold ആയാലോ? 200MP ക്യാമറ, Snapdragon കരുത്തും! ആമസോണിൽ ഓഫർ

പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫോൾഡബിൾ ഫോൺ വിലക്കിഴിവിൽ വാങ്ങാം. Samsung Galaxy Z Fold 8 Ultra 5G ഇപ്പോൾ വൻ ഡിസ്കൌണ്ടിൽ ലഭ്യമാണ്. 200MP ക്യാമറയുടെ വ്യക്തതയും കരുത്തുറ്റ Snapdragon പ്രൊസസറും ഫോണിനുണ്ട്. സാധാരണയായി ഇത്തരം ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഉയർന്ന വിലയാണെങ്കിലും, ആമസോണിൽ നേരിട്ടുള്ള ഇളവും 7000 രൂപ ബാങ്ക് ഓഫറും ഹാൻഡ്സെറ്റിന് അനുവദിച്ചിട്ടുണ്ട്. ബാങ്ക് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, നോ-കോസ്റ്റ് EMI ഓഫറും സാംസങ് എസ്ഡ് ഫോൾഡ് 8 അൾട്രായ്ക്ക് ലഭ്യമാണ്. ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലക്കിഴിവും പരിശോധിക്കാം.

Samsung Galaxy Z Fold 8 Ultra 5G: ഓഫർ

12GB RAM, 256GB സ്റ്റോറേജുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ആമസോൺ ഉഗ്രൻ ഓഫർ ലഭിക്കുന്നത്. 2,24,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സാംസങ് സ്മാർട്ട് ഫോണിന് ഏകദേശം 1,94,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 7000 രൂപയുടെ ഇളവ് ലഭിക്കും.

Samsung Galaxy Z Fold 8 Ultra 5G
Samsung Galaxy Z Fold 8 Ultra 5G ആമസോൺ ഓഫർ

Amazon Pay ICICI Bank ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്റ് നടത്തുന്നതെങ്കിൽ 5,849 രൂപയുടെ ക്യാഷ്ബാക്കിൽ ഫോൺ ലഭിക്കും. 16829 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറും സാംസങ് ഗാലക്സി Z Fold 8 അൾട്രായ്ക്ക് ലഭ്യമാണ്. 6,856 രൂപയുടെ മികച്ച ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നു. ഇത് സാംസങ് മടക്ക് ഫോണിനുള്ള പരിമിതകാലത്തേക്കുള്ള ആമസോൺ കിഴിവിൽ നിന്ന് സ്വന്തമാക്കാം.

സാംസങ് Z Fold 8 അൾട്രാ: സവിശേഷതകൾ

പ്രീമിയം പ്രൊസസർ, 200MP പ്രധാന ക്യാമറ, 8.0 ഇഞ്ച് പ്രധാന ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റോടുകൂടിയ 8-ഇഞ്ച് വലിയ AMOLED ഇന്നർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് AMOLED ഔട്ടർ ഡിസ്‌പ്ലേയും ഫോണിനുണ്ട്. 4.1mm കനത്തിലുള്ള സാംസങ് ഹാൻഡ്സെറ്റിന് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് പിന്തുണയുണ്ട്.
  2. പ്രൊസസർ: കരുത്തുറ്റ Snapdragon 8 Elite Gen 5 ഫോർ ഗാലക്‌സി ചിപ്‌സെറ്റാണ് ഇതിലുള്ളത്.
  3. ബാറ്ററി: ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മികച്ച ബാറ്ററി ബാക്കപ്പിനായി 5,000mAh കരുത്തുറ്റ ബാറ്ററി ഇതിലുണ്ട്.
  4. ക്യാമറ: ഫോട്ടോഗ്രാഫി പ്രേമികൾക്കായി 200MP വൈഡ് മെയിൻ ക്യാമറ ഇതിനുണ്ട്. ഈ സാംസങ് ഫോൾഡ് ഫോണിൽ 50MP അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ലെൻസ് അടങ്ങിയ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്.
  5. ഡ്യൂറബിലിറ്റി: ഗോറില്ല ഗ്ലാസ് സെറാമിക് 3 കവറിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. IP48 റേറ്റിങ് ഡ്യൂറബിലിറ്റിയും ഇതിനുണ്ട്.
  6. സോഫ്റ്റ് വെയർ: One UI 9.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 17 വേർഷനാണ് സാംസങ് ഗാലക്സി Z Fold 8 അൾട്രായിൽ പ്രവർത്തിക്കുന്നത്. 7 വർഷത്തെ ഒഎസ് അപ്ഡേറ്റും സെക്യൂരിറ്റി അപ്ഡേറ്റും സാംസങ് ഫോൾഡ് ഫോണിന് ലഭ്യമാണ്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile