Happy Children’s Day 2026 Wishes in Malayalam: കുഞ്ഞോമനകൾക്ക് സ്നേഹം നിറച്ച് ശിശുദിനാശംസകൾ പങ്കിടാം

Happy Children’s Day 2026 Wishes in Malayalam: നാളെയുടെ പ്രതീക്ഷകളാണ് ഇന്നത്തെ കുരുന്നുകൾ! ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ November 14 രാജ്യമൊട്ടാകെ ശിശുദിനമായി ആചരിക്കുന്നു. കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും അവരെ രാജ്യത്തിന്റെ ഭാവിയായി കാണുകയും ചെയ്ത ചാച്ചാജിയോടുള്ള ആദരസൂചകമായാണ് ഈ ദിനത്തിനെ ശിശുദിനമാക്കി ആഘോഷിക്കുന്നതെന്ന് പറയാം. കുട്ടികളുടെ അവകാശങ്ങൾ, പരിപാലനം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ശിശുദിനത്തിന്റെ ലക്ഷ്യം.
1964-ന് മുമ്പ് ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം നവംബർ 20 ആയിരുന്നു ശിശുദിനം. എന്നാൽ ചാച്ചാജിയുടെ 1964 ലെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമാക്കി ആചരിക്കാൻ ഇന്ത്യൻ പാർലമെന്റ് തീരുമാനിച്ചു.
ഈ ശിശുദിനത്തിൽ നിങ്ങളുടെ വീട്ടിലെയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായ കുഞ്ഞോമനകൾക്ക് ആശംസ അയക്കാൻ മറക്കണ്ട. സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും സ്റ്റാറ്റസായി പങ്കുവെക്കാനും കഴിയുന്ന ഏറ്റവും മനോഹരമായ ശിശുദിനാശംസകൾ ഇവിടെ നൽകുന്നു. ഈ ആശംസാ സന്ദേശങ്ങൾ കോപ്പി ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കായി അയച്ച് നൽകാം. ഒപ്പം WhatsApp സ്റ്റാറ്റസായും Instagram, Facebook ൽ പോസ്റ്റ് ചെയ്യാനുള്ള മനോഹരമായ ചിൽഡ്രൻസ് ഡേ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഡൌൺലോഡ് ചെയ്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
Happy Children’s Day 2026 Wishes in Malayalam
- ഓരോ കുഞ്ഞും വിരിയാനിരിക്കുന്ന പൂമൊട്ടുകളാണ്. നാളെ അവർ മഹനീയമാക്കട്ടെ. Happy Children’s Day 🧒👧
- Happy Children’s Day! നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുരുന്നുകൾക്കും ഊഷ്മളമായ ആശംസകൾ.
- ശിശുദിനാശംസകൾ!🧒👧💐എന്ത് ചിന്തിക്കണം എന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം...
- ❤️Happy Children’s Day!❤️ ചിരിച്ചുകളിച്ച് വളർന്ന് സ്വപ്നങ്ങളുടെ ചിറകിലൂടെ ഉയരങ്ങളിലെത്തട്ടെ, എല്ലാ വിധ ആശംസകളും നേരുന്നു.
- Happy Children’s Day!🎈🎉❤️ബാല്യകാലത്തിന്റെ എല്ലാ മാന്ത്രികതയും നിറഞ്ഞ ദിനമാകട്ടെ എന്ന് ആശംസിക്കുന്നു.
- ഭയമില്ലാതെ വളരാനും, മടിയില്ലാതെ അറിവ് നേടാനും, തളരാതെ സ്വപ്നങ്ങളെ നേടാനും എല്ലാ കുരുന്നുകൾക്കും ഊർജ്ജമുണ്ടാകട്ടെ. സ്നേഹത്തോടെ ശിശുദിനാശംസകൾ!
- 🧒👧 കളിയും ചിരിയും അറിവും നിറഞ്ഞ മനോഹരമായ ഒരു ബാല്യം ആശംസിക്കുന്നു. Happy Children’s Day!
- ഓരോ കുഞ്ഞിന്റെയും പുഞ്ചിരിയിൽ ഒരു പുതിയ ലോകമുണ്ട്. നാളെയുടെ കുതിപ്പിന് അത് ഊർജ്ജമാകട്ടെ. ശിശുദിനാശംസകൾ ❤️
- ❤️🌈ചാച്ചാജിയുടെ ഓർമയ്ക്ക്, കുട്ടികൾക്കായി ഒരു ദിനം. ചേർത്ത് പിടിക്കാം കുരുന്നു ഹൃദയങ്ങളെ, ഏവർക്കും ശിശുദിനാശംസകൾ!
- കുട്ടികൾ ശോഭയുള്ള പുഞ്ചിരിയും പ്രകാശവും കൊണ്ട് നമ്മുടെ ജീവിതം നിറയ്ക്കുന്നു. അവർക്ക് സ്നേഹം കൊണ്ട് വഴികാട്ടിയാകാം. ഹാപ്പി ചിൽഡ്രൻസ് ഡേ!
- ചാച്ചാജി ഏറെ സ്നേഹിച്ച കുരുന്നുകൾക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ശിശുദിനാശംസകൾ!
- 🧒👧സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ശിശുദിനം ആശംസിക്കുന്നു!Happy Children’s Day!❤️
- 🎈🎉 ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ! കുട്ടിക്കാലത്തിന്റെ സന്തോഷവും നിഷ്കളങ്കതയും നിറച്ച ശിശുദിനത്തിൽ സ്നേഹാശംസകൾ നേരുന്നു…
- ❤️🌈 നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്മാനമാണ് കുഞ്ഞുങ്ങൾ. അവർക്കായി ശോഭനീയമായ ഭാവി ആശംസിക്കുന്നു. Happy Children’s Day!❤️
- 🧒നാളെയുടെ വളർച്ചയ്ക്കായി നിങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളും എന്നും പൂവണിയട്ടെ! ശിശുദിനാശംസകൾ 👧❤️
- Happy Children’s Day! ഇന്നത്തെ കുരുന്നുകളാണ് നാളത്തെ ഇന്ത്യ. രാജ്യം നിങ്ങളിൽ ഇന്നും എന്നും അഭിമാനിക്കട്ടെ.
- ശിശുദിനാശംസകൾ❤️! നന്മയുള്ള മനസ്സും കരുത്തുള്ള സ്വപ്നവുമായി മുന്നേറാൻ എല്ലാ കുഞ്ഞോമനകൾക്കും കഴിയട്ടെ.
Whatsapp സ്റ്റാറ്റസ് ക്യാപ്ഷനാക്കാം
- ബാല്യം എന്നും മനസ്സിൽ മായാത്തൊരു വസന്തം.👧❤️Happy Children’s Day!
- ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്! ശിശുദിനാശംസകൾ❤️
- ബാല്യം മായാത്ത വസന്തമാക്കിയ ഓരോ കുഞ്ഞു-വലിയ മനസ്സുകൾക്കും ശിശുദിനാശംസകൾ!
- Happy Children’s Day! ബാല്യത്തിന്റെ നിഷ്കളങ്കത ലോകനന്മയിലേക്ക് വളർത്തട്ടെ. 🧸❤️
- ശിശുദിനാശംസകൾ❤️🌈 എല്ലാ കുരുന്നുകൾക്കും കുസൃതികളും ചിരികളും നിറഞ്ഞ ബാല്യം ആശംസിക്കുന്നു
- 💫✨സ്നേഹവും കരുതലും നൽകി അവർക്ക് ഊർജ്ജം പകരാം. ശിശുദിനാശംസകൾ🎈✨
- 🌸❤️ചാച്ചാജിയുടെ പ്രിയപ്പെട്ട കുരുന്നുകൾക്ക് ശിശുദിനാശംസകൾ!
- കുസൃതികളും ചിരികളുമാണ് ബാല്യത്തിന്റെ തേജസ്സ്. ശിശുദിനാശംസകൾ!
- Happy Children’s Day!❤️🌸 അത്ഭുതവും ആകാംക്ഷയും നിറച്ച ബാല്യത്തിന്റെ കൈയ്യൊപ്പാണ് ശിശുദിനം.
- 💫🎈വിരിയാനിരിക്കുന്ന പൂമൊട്ടുകൾക്ക് സ്നേഹത്തോടെ ശിശുദിനാശംസകൾ!
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile





