Ramayana സിനിമയിൽ AI ശബ്ദമില്ല, ലിപ്-സിങ്ക് മാത്രം! കൗതുകകരമായ ടെക്നോളജി ഉപയോഗിച്ചതെങ്ങനെ?

നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ ബ്രഹ്മാണ്ഡ ചിത്രം Ramayana ഇപ്പോൾ വൻ കളക്ഷൻ നേടി പ്രദർശനമ നടത്തുകയാണ്. റിലീസിന് മുൻപേ തന്നെ സാങ്കേതിക മികവുകൊണ്ട് കൂടി സിനിമ ചർച്ചാവിഷയമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷമാകട്ടെ രാമായണയുടെ 3ഡി ക്വാളിറ്റി വിഷ്വൽ എക്സ്പീരിയൻസും, ആറര വർഷമെടുത്ത് ചെയ്ത ജടായു- രാവണ പോരാട്ടവുമെല്ലാം കൈയടി നേടുന്നുണ്ട്. ഇതിനൊപ്പം ഹിന്ദി കൂടാതെ മറ്റ് ഭാഷകളിലേക്ക് കൂടി വന്ന ഡബ്ബിങ് വേർഷനിലും സിനിമ ഒരു പെർഫെക്റ്റ് ആണെന്നാണ് പറയുന്നത്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷാ പതിപ്പുകളിൽ Brahma AI എന്ന നിർമിത ബുദ്ധി ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അഭിനേതാക്കളുടെ ശബ്ദത്തിലോ ഒന്നുമല്ല എഐ ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകൻ തന്നെ അറിയിച്ചു. എന്നാൽ എങ്ങനെയാണ് രാമായണ ചിത്രത്തിൽ ഡബ്ബിങ്ങിനായി ബ്രഹ്മ എഐ ഉപയോഗിച്ചതെന്ന് വിശദമായി അറിയാം.
Ramayana Movie: എങ്ങനെയാണ് എഐ ഉപയോഗിച്ചത്?
രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ) എന്നിവർ അഭിനയിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുഗു തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും മറ്റും ഡബ്ബ് ചെയ്യപ്പെട്ടു. എന്നാൽ രാമായണ സിനിമയിൽ എഐ ഉപയോഗിക്കുന്നതിനെ കുറിച്ച് സംവിധായകൻ നിതേഷ് തിവാരി വ്യക്തത വരുത്തിയിരുന്നു. വേറെ ഭാഷകളിൽ ഡബ്ബ് ചെയ്യുമ്പോൾ, നടന്മാരുടെ ചുണ്ടുകളുടെ ചലനം സംഭാഷണവുമായി കൃത്യമായി പൊരുത്തപ്പെടുത്താൻ മാത്രമാണ് AI ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് അവരുടെ മാതൃഭാഷയിൽ സിനിമ ആസ്വദിക്കാൻ കൃത്യമായ Lip Movement ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ടെക്നോളജിയുടെ സഹായം ഉൾപ്പെടുത്തിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
എങ്ങനെയാണ് എഐ ഉപയോഗിച്ചതെന്ന് വിശദമായി നോക്കാം.
ഉദാഹരണത്തിന് രൺബീർ കപൂറും സായ് പല്ലവിയും തമ്മിലുള്ള ഒരു സംഭാഷണ രംഗം എടുക്കാം. ഇതിൽ മലയാളത്തിൽ ആർട്ടിസ്റ്റുകളുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നു. ഓരോ ഭാഷയിലെയും സംഭാഷണത്തിന് അനുയോജ്യമായി നടന്റെ ചുണ്ടുകളുടെ ചലനം AI ഉപയോഗിച്ച് ക്രമീകരിക്കുന്നു. എന്നാൽ നടന്റെയോ നടിയുടെയോ മുഖഭാവത്തിൽ വ്യത്യാസം വരുത്താതെ ചുണ്ടുകളുടെ ചലനത്തിൽ മാത്രമാണ് വ്യത്യാസം വരുത്തുന്നത്. ഇത് അതേ ഭാഷയിൽ സംസാരിക്കുന്നത് പോലെ സ്വാഭാവികമായി തോന്നിയേക്കാം.
സംഭാഷണത്തിനനുസരിച്ച് മുഖഭാവങ്ങൾക്ക് പൊരുത്തമാക്കാനും, അതുപോലെ വോയിസ് മാറ്റാനും മുഖചലനങ്ങൾ യഥാർത്ഥ നടന്റെ മുഖത്തിൽ സ്വാഭാവികമായി സംയോജിപ്പിക്കാനും ഇതിലൂടെ കഴിയും.
എന്നാൽ രാമായണത്തിൽ ചുണ്ടുകളുടെ ചലനത്തിൽ മാത്രമാണ് വ്യത്യാസം വന്നിട്ടുള്ളത്. സംഭാഷണത്തിന്റെ വികാരവും അഭിനയവും മനുഷ്യരുടേത് തന്നെയാണ് സിനിമയിൽ നൽകിയിട്ടുള്ളത്. അതുപോലെ നടന്റെ ശബ്ദം AI ഉപയോഗിച്ച് ക്ലോൺ ചെയ്തിട്ടുമില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile