Digit.in

ലേറ്റസ്റ്റ് Noise 5.1 Dolby Atmos സൗണ്ട് ബാറിന് ആമസോണിൽ ഗംഭീര ഡിസ്‌കൗണ്ട്!

ലേറ്റസ്റ്റ് Noise 5.1 Dolby Atmos സൗണ്ട് ബാറിന് ആമസോണിൽ ഗംഭീര ഡിസ്‌കൗണ്ട്!

വിലക്കുറവിൽ വീട്ടിലൊരു മികച്ച തിയേറ്റർ സിസ്റ്റം ഒരുക്കാം. പ്രമുഖ ഓഡിയോ ബ്രാൻഡായ നോയിസിന്റെ സൗണ്ട് ബാറിനാണ് കിഴിവ്. Noise 5.1 Dolby Atmos സൗണ്ട്ബാറിന് 43 ശതമാനം ഇളവാണ് Amazon പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ സൗണ്ട്ബാറുകളിൽ നിന്നും വ്യത്യസ്തമായി, Dolby Atmos പിന്തുണയുള്ള 5.1 ചാനൽ സറൗണ്ട് സൗണ്ട് സപ്പോർട്ട് ഇതിനുണ്ട്.

ചെറിയ ശബ്ദങ്ങൾ പോലും വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന ക്രിസ്റ്റൽ ക്ലിയർ ഓഡിയോ നോയിസ് സിസ്റ്റത്തിന് ലഭിക്കും. ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള ആധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളും സൗണ്ട്ബാറിൽ ലഭ്യമാണ്. ആമസോണിലെ ഈ പ്രത്യേക ഓഫറിനെ കുറിച്ചും ഓഡിയോ സിസ്റ്റത്തിന്റെ സവിശേഷതകളും അറിയാം.

Noise 5.1 Dolby Atmos Soundbar: Offer

5.1 ചാനൽ സിസ്റ്റത്തിന്റെ വില 29,999 രൂപയാണെങ്കിലും പകുതി വിലയ്ക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. 43 ശതമാനം ഇളവിൽ നോയിസ് സിസ്റ്റത്തിന് ഓഫറിൽ വെറും 16,999 രൂപ മാത്രമാണ് ഈടാക്കുന്നത്.500W ഓഡിയോ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് എസ്ബിഐ കാർഡിലൂടെ 750 രൂപ കിഴിവ് നേടാം. ഇതിലൂടെ 16000 രൂപ റേഞ്ചിൽ നോയിസ് 5.1 ചാനൽ സിസ്റ്റം ഓൺലൈൻ പർച്ചേസ് ചെയ്യാം. 598 രൂപയുടെ അത്യാകർഷകമായ ഇഎംഐ ഓഫറും ആമസോൺ തരുന്നു.

Noise 5.1 Dolby Atmos Soundbar

നോയിസ് ഡോൾബി അറ്റ്മോസ് സൗണ്ട് ബാറിന്റെ സവിശേഷതകൾ

5.1 ചാനൽ സെറ്റപ്പോടെ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ സൗണ്ട് ബാറാണിത്. ഇതിൽ നാല് ഫ്രണ്ട് ഫയറിങ് സ്പീക്കറുകളും പ്രീമിയം ഡിസൈനിലുള്ള സൗണ്ട് ബാറും ഉൾപ്പെടുന്നു. ശക്തമായ ബാസ് ശബ്ദം നൽകുന്നതിനായി ഡൗൺ ഫയറിങ് സബ് വൂഫറും റിയർ സറൗണ്ട് സൗണ്ടിനായി രണ്ട് സാറ്റലൈറ്റ് സ്പീക്കറുകളും കൊടുത്തിരിക്കുന്നു. 500W ഔട്ട്പുട്ട് സൗണ്ട് ഇതിൽ നിന്ന് പുറത്തുവരുന്നു.

ബ്ലാക്ക്, സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നോയിസ് ഓഡിയോ സിസ്റ്റം അവതരിപ്പിച്ചത്. മികച്ച സ്പീക്കർ സെറ്റപ്പും നൂതന സൗണ്ട് ടെക്നോളജിയും ചേർന്ന ഹോം തിയേറ്റർ സിസ്റ്റത്തിൽ ഡോൾബി അറ്റ്‌മോസ് സൗണ്ട് ടെക്നോളജിയും കൊടുത്തിരിക്കുന്നു. HDMI ARC, ബ്ലൂടൂത്ത്, USB, AUX, ഒപ്റ്റിക്കൽ ഇൻ തുടങ്ങിയ വിവിധ കണക്റ്റിവിറ്റി സൗകര്യങ്ങളും നോയിസിന്റെ ഈ പുതിയ ഓഡിയോ സിസ്റ്റത്തിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile