Smartwatch സ്പീക്കറിൽ വെള്ളം കയറിയോ? കേടുപാടില്ലാതെ വെള്ളം പുറത്തുകളയുന്നതെങ്ങനെ?

മഴ നനയുമ്പോഴോ കൈ കഴുകുമ്പോഴോ നീന്തുമ്പോഴോ Smartwatch-ൽ വെള്ളം കയറാറുണ്ട്. മിക്ക സ്മാർട്ട്വാച്ചുകൾക്കും വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുണ്ടെങ്കിലും വാച്ചിന്റെ സ്പീക്കർ ഗ്രില്ലിനുള്ളിൽ വെള്ളം തങ്ങി നിൽക്കുന്നെങ്കിൽ അത് സ്പീക്കറിനെ ബാധിക്കും. ഈ സമയത്ത് ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കാൻ ശ്രമിക്കുന്നതും പിന്നുകൾ കൊണ്ട് കുത്തുന്നതും വാച്ചിന്റെ സ്പീക്കറിന് കേടുപാട് സംഭവിക്കാൻ കാരണമായേക്കും.
ആപ്പിൾ വാച്ച്, സാംസങ് ഗാലക്സി വാച്ച് എന്നിവയ്ക്ക് പുറമെ നോയിസ്, ബോട്ട് തുടങ്ങിയ ബജറ്റ് സ്മാർട്ട്വാച്ചുകളിലും കമ്പനികൾ തന്നെ വാട്ടർ ഇജക്ട് ഫീച്ചറുകൾ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സ്മാർട്ട്വാച്ച് സ്പീക്കറിൽ കുടുങ്ങിയ വെള്ളം സുരക്ഷിതമായി പുറത്തുകളയാൻ ഈ വാട്ടർ ഇജക്റ്റ് ഓപ്ഷൻ എങ്ങനെ ഉപയോഗിക്കണമെന്നും, മറ്റ് ചില പൊടിക്കൈകളും ഇവിടെ വിശദീകരിക്കുന്നു.
Smart Watch വാട്ടർ ഇജക്ട് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
വാട്ടർ ഇജെക്റ്റ് ഫീച്ചർ എല്ലാ വാച്ചുകളിലും ലഭ്യമായിരിക്കില്ല. എന്നാലും നിങ്ങളുടെ സ്മാർട്ട് വാച്ചിൽ ഇതുണ്ടെങ്കിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം.
- ഇതിനായി ആദ്യം വാച്ചിന്റെ സ്ക്രീനിൽ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക.
- ശേഷം Water Lock ഐക്കൺ ഓൺ ചെയ്യാം
- ഇനി വാച്ചിലെ സെറ്റിങ്സ് ഓപ്ഷൻ തുറക്കുക.
- Advanced Features → Water Lock എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഈ വാട്ടർ ലോക്ക് ഫീച്ചർ ഓഫ് ചെയ്യുക. ശേഷം Eject Water / Remove Water ഓപ്ഷൻ സെലക്റ്റ് ചെയ്യാം.
- ഇങ്ങനെ സ്മാർട്ട് വാച്ച് ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് സ്പീക്കറിലെ വെള്ളം പുറത്തുകളയും.
വാച്ചിലെ മോഡലിന് അനുസരിച്ച് ഈ ഓപ്ഷനുകളിൽ വ്യത്യാസം വന്നേക്കും.
Also Read: ആമസോണിനേക്കാൾ 4,500 രൂപ കുറവിൽ Samsung S25 FE! 50MP ട്രിപ്പിൾ ക്യാമറയും 120Hz AMOLED ഡിസ്പ്ലേയും
വാട്ടർ ഇജക്ട് ഫീച്ചർ ഇല്ലാത്ത Smart Watch കളിൽ എങ്ങനെ?
വാട്ടർ ഇജെക്റ്റ് ബിൽറ്റ്-ഇൻ ഫീച്ചർ ഇല്ലാത്ത വാച്ചുകൾ മഴയത്ത് വെള്ളം നനഞ്ഞാലോ, മറ്റ് അവസരങ്ങളിൽ വെള്ളം ബ്ലോക്ക് ചെയ്യപ്പെട്ടാലോ എന്ത് ചെയ്യുമെന്ന് പരിശോധിക്കാം. ഇതിനായി സൗണ്ട് ഫ്രീക്വൻസി വഴി വെള്ളം പുറത്തുകളയാവുന്നതാണ്.
- ഇതിന് ആദ്യം വാച്ച് കൈയിൽ നിന്ന് ഊരിവെക്കുക.
- വാച്ചിന്റെ സ്പീക്കർ ഭാഗം താഴേക്ക് അഭിമുഖമായി പിടിക്കുക.
- ഏകദേശം 150–200 Hz കുറഞ്ഞ ഫ്രീക്വൻസിയിൽ ഓഡിയോ പ്രവർത്തിപ്പിച്ച് വെള്ളം കളയാനായി, 10–15 സെക്കൻഡ് ശബ്ദം പ്ലേ ചെയ്യാം.
- ഇങ്ങനെ പുറത്തുവരുന്ന വെള്ളം മൃദുവായ തുണികൊണ്ട് തുടയ്ക്കുക.
- ഇത് വീണ്ടും ആവർത്തിച്ചുകൊണ്ട് വെള്ളം തുടച്ച് നീക്കം.
സിലിക്ക ജെൽ പാക്കറ്റുകൾ ഉപയോഗിച്ച് എങ്ങനെ വെള്ളം നീക്കം ചെയ്യാം?
- വാച്ച് ഓഫ് ചെയ്യുക.
- മൈക്രോഫൈബർ തുണി ഉപയോഗിച്ചോ മറ്റോ വാച്ചിന് പുറത്തെ വെള്ളം തുടയ്ക്കാം.
- ശേഷം ഒരു എയർടൈറ്റ് കണ്ടെയ്നറോ, പ്ലാസ്റ്റിക് ബോക്സോ എടുക്കാം.
- 4–6 സിലിക്ക ജെൽ പാക്കറ്റുകൾ വാച്ചിന് ചുറ്റും വയ്ക്കാം.
- വാച്ച് ഇതിനുള്ളിൽ വയ്ക്കുക. സ്പീക്കർ ഭാഗം തടസ്സമില്ലാതെ സൂക്ഷിക്കാനും ശ്രദ്ധിക്കുക.
- പാത്രം തുറക്കാതെ 24- 48 മണിക്കൂർ വരെ സൂക്ഷിക്കുക.
Smart Watch സ്പീക്കറിൽ വെള്ളം കയറിയാൽ ചെയ്യരുതാത്തവ
ഫോണുകളിലോ മറ്റ് സ്മാർട്ട് ഡിവൈസുകളിലോ വെള്ളമോ പാനിയങ്ങളോ കടന്നാൽ അരിയിൽ ഇട്ട് വയ്ക്കുന്ന പ്രവണത സാധാരണ കണ്ടിട്ടുണ്ട്. എന്നാൽ അരി ഉപയോഗിക്കുന്നതിനേക്കാൾ സിലിക്ക ജെൽ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യുന്നത് ഒഴിവാക്കണം. വെള്ളം കയറിയിരിക്കുമ്പോൾ വാച്ച് ചാർജ് ചെയ്യരുത്. വാച്ച് ചൂടാക്കാൻ ശ്രമിക്കരുത്. അതുപോലെ ഹെയർ ഡ്രൈയർ ഉപയോഗിച്ച് കാറ്റ് ഉള്ളിലേക്ക് വിട്ട് ഈർപ്പം ഉണക്കാൻ ശ്രമിക്കുന്നതും വാച്ചിന് കേടുപാട് സംഭവിക്കാൻ കാരണമാകും. ഉപ്പുവെള്ളമോ സോപ്പുവെള്ളമോ ആണ് കയറിയതെങ്കിൽ സർവീസ് സെന്ററിൽ തന്നെ കൊണ്ടുപോയി അത് നീക്കം ചെയ്യുക.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile