67% വിലക്കിഴിവിൽ boAt Aavante ബ്ലൂടൂത്ത് സൗണ്ട്ബാർ; ഈ ഓഫർ മിസ്സാക്കല്ലേ!

വീട്ടിലിരുന്ന് തിയേറ്റർ നിലവാരത്തിൽ സിനിമകളും സീരീസുകളും സ്പോർട് മത്സരങ്ങളും നിങ്ങളുടെ ടിവിയിൽ കാണാം. പ്രമുഖ ഓഡിയോ ബ്രാൻഡായ boAt Aavante ബ്ലൂടൂത്ത് സൗണ്ട്ബാറിനാണ് ഓഫർ. ലോഞ്ച് വിലയിൽ നിന്നും പകുതി വിലയ്ക്ക് ബോട്ട് ഓഡിയോ സിസ്റ്റം ആമസോണിൽ വിൽക്കുന്നു. 500 രൂപ ബാങ്ക് ഡിസ്കൌണ്ടും 67 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടും ഹോം തിയേറ്ററിന് ഇപ്പോൾ ലഭ്യമാണ്. മികച്ച ബാസ്, ക്രിസ്റ്റൽ ക്ലിയർ ഓഡിയോ, ആകർഷകമായ ഡിസൈനുമുള്ള ഓഡിയോ സിസ്റ്റമാണിത്. നിങ്ങളുടെ സ്മാർട്ട് ടിവിയുമായും മൊബൈൽ ഫോണുമായും എളുപ്പത്തിൽ കണക്ട് ചെയ്യാൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വരെ ഇതിനുണ്ട്. ബോട്ട് ആവന്റെ സൗണ്ട്ബാറിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.
boAt Aavante Bar Prime B450 Soundbar: ഓഫർ
ബോട്ട് ആവന്റെ Bar Prime B450 ഓഡിയോ സിസ്റ്റത്തിന് ആമസോണിൽ വിലക്കിഴിവ് ലഭ്യമാണ്. 35,990 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 67 ശതമാനം കിഴിവിൽ ഇത് ആമസോണിൽ നിന്ന് വാങ്ങാം. 11,999 രൂപയ്ക്ക് ബോട്ട് സൗണ്ട്ബാർ ഇപ്പോൾ ലഭ്യമാണ്. ഇതിലും കുറഞ്ഞ വിലയിൽ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാനാകും. എസ്ബിഐ ക്രഡിറ്റ് കാർഡിലൂടെ 500 രൂപയുടെ ഇളവ് ലഭിക്കും. ഇതുകൂടി ചേർത്താൽ ബോട്ട് ആവന്റെ ബാർ പ്രൈം ബി450 ഹോം തിയേറ്റർ സിസ്റ്റം 11000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. 422 രൂപയുടെ ഇഎംഐ ഓഫറും ബോട്ട് സൗണ്ട്ബാറിന് ലഭ്യമാണ്.
ബ്ലൂടൂത്ത് സൗണ്ട്ബാറിന്റെ പ്രത്യേകതകൾ
ആകർഷകവും ലളിതവുമായ മിനിമലിസ്റ്റ് ഡിസൈനിലാണ് Aavante Bar Prime B450 നിർമിച്ചിരിക്കുന്നത്. ബോട്ട് ഓഡിയോ സിസ്റ്റത്തിന് 450W സൗണ്ട് ഔട്ട്പുട്ടും 5.2-ചാനൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും ലഭിക്കും. ഇതിൽ വയർ വഴി ബന്ധിപ്പിക്കുന്ന രണ്ട് സബ്വൂഫറുകളുണ്ട്. ഇതിന് ഡോൾബി ഓഡിയോ സപ്പോർട്ട് ലഭിക്കും.
ബോട്ട് Signature Sound സാങ്കേതികവിദ്യയിലൂടെ മികച്ച ഓഡിയോ അനുഭവം ഇതിന് ലഭിക്കും. Dolby Atmos പിന്തുണ, രണ്ട് വയർഡ് സബ്വൂഫറുകൾ, റിയർ സാറ്റലൈറ്റ് സ്പീക്കറുകൾ അടങ്ങിയിട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. B450 മോഡലിൽ 450W ശബ്ദ ഔട്ട്പുട്ട് ആണ് ലഭിക്കുന്നത്. 2 ഇഞ്ചിന്റെ 5 ഡ്രൈവറുകളും 5.25 ഇഞ്ചിന്റെ 2 ഡ്രൈവറുകളും ഇതിനുണ്ട്. USB, HDMI ARC, Bluetooth 5.4, Optical, AUX എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു. മാസ്റ്റർ റിമോട്ട് കൺട്രോൾ ഓപ്ഷനുള്ളതിനാൽ ബോട്ട് ആവന്റെ പ്രൈം എളുപ്പത്തിൽ കണക്ഷൻ ചെയ്യാനാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile
