Digit.in

itel City 300 5G: 15,000 രൂപയ്ക്ക് താഴെ 5000mAh ബാറ്ററിയുമായി പുതിയ കളർ വേരിയന്റുകൾ എത്തി!

itel City 300 5G: 15,000 രൂപയ്ക്ക് താഴെ 5000mAh ബാറ്ററിയുമായി പുതിയ കളർ വേരിയന്റുകൾ എത്തി!

മികച്ച ഡിസൈനും കരുത്തുറ്റ 5G കണക്റ്റിവിറ്റിയുമുള്ള ബജറ്റ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ വീണ്ടും! ആകർഷകമായ ഡാർക്ക് റൂബി, മിസ്റ്റ് ബീജ് എന്നീ രണ്ട് പുതിയ നിറങ്ങളിൽ itel City 300 5G പുറത്തിറക്കി. വെറും 15,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട് ഫോണുകളാണിവ. ഒറ്റ ചാർജിൽ ദീർഘനേരം ഉപയോഗിക്കാൻ സാധിക്കുന്ന 5000mAh ബാറ്ററിയാണ് ഈ ഐടെൽ ഹാൻഡ്സെറ്റിലുള്ളത്. സ്റ്റൈലിഷ് ലുക്കിനൊപ്പം മികച്ച പെർഫോമൻസും ഉറപ്പുനൽകുന്ന ബജറ്റ് ഫോണാണിത്. പുതിയ കളർ വേരിയന്റുകളുടെ കൃത്യമായ വിലയും ഫോണിന്റെ മറ്റ് പ്രധാന സ്പെസിഫിക്കേഷനുകളും അറിയാം.

itel City 300 5G: Price India

ഐടെൽ സിറ്റി 300 5ജിയ്ക്ക് ഇന്ത്യയിൽ വില 14,999 രൂപയാണ്. രാജ്യത്തെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഫോൺ ലഭ്യമാണ്. മുമ്പ് പുറത്തിറങ്ങിയ മോഡലിന് ബോൾഡ് ഇൻഡിഗോ നിറമായിരുന്നു. ഇതിലേക്കാണ് മൂന്നാമത്തെ കളർ വേരിയന്റും ലോഞ്ച് ചെയ്തത്.

ഐടെൽ സിറ്റി 300 5ജി സവിശേഷതകൾ

ഐടെൽ സ്മാർട്ട് ഫോണിൽ 6.67 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിന് 2.5D ഗ്ലാസ് ഉപയോഗിച്ച് നിർമ്മിച്ച 8.4mm കട്ടിയുള്ള ബോഡിയാണുള്ളത്. ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ളതിനാൽ സ്മൂത്ത് സ്ക്രോളിങ് സപ്പോർട്ട് ലഭിക്കും. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും, വീഡിയോകൾ കാണുമ്പോഴും, സാധാരണ ഗെയിമുകൾ കളിക്കുമ്പോഴും കൂടുതൽ സുഗമമായ അനുഭവം ഇതിലൂടെ ഉറപ്പിക്കാം.

ഈ ഫോണിനുള്ളിൽ, 4GB റാമിനൊപ്പം ഒക്ടാ-കോർ T8200 5G ചിപ്‌സെറ്റാണ് പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ പിൻ ക്യാമറയായി 13MP ഓട്ടോ-ഫോക്കസ് സെൻസർ ഉപയോഗിച്ചിരിക്കുന്നു. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8MP സെൻസറും കൊടുത്തിട്ടുണ്ട്.

ദൈനംദിന ഉപയോഗത്തിനായി ഇതിൽ 5,000mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. ആൻഡ്രോയിഡ് 16 ഗോ എഡിഷനാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5G SA / NSA, 4G VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ടും ഈ ഫോണിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile