Digit.in

ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, Vivo 5G ആമസോണിൽ വൻ ഓഫറിൽ; 50MP ZEISS ക്യാമറയും 6500 mAh ബാറ്ററിയും

ഫ്ലിപ്കാർട്ടിൽ കിട്ടാനില്ല, Vivo 5G ആമസോണിൽ വൻ ഓഫറിൽ; 50MP ZEISS ക്യാമറയും 6500 mAh ബാറ്ററിയും

മികച്ച ക്യാമറ പെർഫോമൻസും കരുത്തുറ്റ ബാറ്ററി ബാക്കപ്പുമുള്ള ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ സീസ് ലെൻസുകൾ ഉൾപ്പെടുത്തി വിപണിയിൽ അവതരിപ്പിച്ച Vivo V70 5G വിലക്കുറവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഫോണിന് വിലക്കുറവ് അനുവദിച്ചു. ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്ന 50MP ZEISS ക്യാമറയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. പ്രൊഫഷണൽ നിലവാരത്തിലുള്ള പോർട്രെയ്റ്റുകളും വ്യക്തതയാർന്ന ഫോട്ടോകളും പകർത്താൻ ഈ ക്യാമറ സിസ്റ്റത്തിന് സാധിക്കും. ഒറ്റ ചാർജിൽ ദീർഘനേരം ഉപയോഗിക്കാൻ സാധിക്കുന്ന 6500 mAh കൂറ്റൻ ബാറ്ററിയും വിവോ വി70 5ജിയിലുണ്ട്. സ്മാർട്ട് ഫോണിന്റെ ഓഫർ വിലയും ബാങ്ക് ആനുകൂല്യങ്ങളും സവിശേഷതകളും വിശദമായി അറിയാം.

Vivo V70 5G: Offer

65999 രൂപയ്ക്കാണ് വിവോ വി70 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഇതിന് സ്റ്റോക്ക് കാലിയാണെങ്കിലും ആമസോൺ ഇന്ത്യ ഗംഭീര കിഴിവിൽ ഫോൺ വിറ്റഴിക്കുന്നു.

57,999 രൂപയാണ് ആമസോണിൽ 8ജിബി വേരിയന്റിന് വില. 1449 രൂപയുടെ ബാങ്ക് ഓഫറും വിവോ വി70 5ജിയ്ക്ക് ലഭ്യമാണ്. 37900 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും വിവോ വി70 5ജിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 2039 രൂപയുടെ ഇഎംഐ ഡീലും വിവോ മിഡ് റേഞ്ച് ഫോണിന് ലഭ്യമാണ്. ഇതിന് പുറമെ സ്മാർട്ട് ഫോൺ 1697 രൂപയുടെ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിട്ടുണ്ട്.

വിവോ വി70 5ജി: സവിശേഷതകൾ

6500 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗും ZEISS സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയുമുള്ള വിവോ ഫോൺ ഒരു ഓൾ റൌണ്ടർ ഹാൻഡ്സെറ്റാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.59 ഇഞ്ചിന്റെ ഫ്ലാറ്റ് OLED ഡിസ്‌പ്ലേയിലാണ് ഈ വിവോ ഫോൺ പുറത്തിറക്കിയത്. 1,800 നിറ്റ്സ് പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസും 5000 നിറ്റ്സ് പീക്ക് ലോക്കൽ ബ്രൈറ്റ്‌നസും സ്ക്രീനിനുണ്ട്. സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഈ ഹാൻഡ്സെറ്റിനുണ്ട്.
  • ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസുമാണ് മറ്റ് രണ്ട് ക്യാമറകൾ. സ്മാർട്ട് ഫോൺ 60fps-ൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. 50MP ഫ്രണ്ട് ക്യാമറയാണ് ഫോണിന് മുൻവശത്ത് കൊടുത്തിരിക്കുന്നത്.
  • പ്രൊസസർ: ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പാണ് വിവോ വി70 5ജിയിലുള്ളത്.
  • ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും സ്പ്ലാഷും പ്രതിരോധിക്കാൻ വിവോ ഫോണിന് IP68, IP69 റേറ്റിംഗുണ്ട്.
  • ബാറ്ററി: 6,500mAh കപ്പാസിറ്റിയുള്ള ഹാൻഡ്സെറ്റ് 90 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഹെവി യൂസേജിലും ഗെയിമിങ്ങിലും ഫോൺ ചൂടാകാതിരിക്കാൻ ബൈപാസ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. ബാറ്ററി ചൂടാകാതിരിക്കാനും മികച്ച ഗെയിമിംഗ് പെർഫോമൻസിനും ഇത് സഹായിക്കും.
  • കണക്റ്റിവിറ്റി: ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ വിവോ വി70 5ജിയ്ക്കുണ്ട്.

ഫ്ലാഗ്ഷിപ്പ് വേഗതയുള്ള പ്രൊസസറില്ല എന്നതും, ഫോട്ടോകളിൽ കോൺട്രാസ്റ്റ് അല്പം കൂടുതലായതിനാൽ ഫോട്ടകൾക്ക് സ്വാഭാവികത നൽകുന്നില്ല എന്നതും പോരായ്മകളാണ്. അതുപോലെ വിവോ വി70 5ജിയിൽ എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ലഭിക്കില്ല. എന്നാലും 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, മികച്ച ഡ്യൂറബിലിറ്റി എന്നിവയെല്ലാം സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റുകളാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile