7000 mAh ബാറ്ററി, 50MP സെൽഫി ക്യാമറ; പ്രീമിയം Oppo 5G വൻ ഡിസ്കൗണ്ടിൽ!

മികച്ച ബാറ്ററി ബാക്കപ്പും കിടിലൻ ക്യാമറ ഫീച്ചറുകളുമുള്ള പ്രീമിയം ഓപ്പോ ഫോൺ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 000 mAh എന്ന കൂറ്റൻ ബാറ്ററിയുള്ള OPPO F33 Pro 5G ആമസോണിൽ നേരിട്ടുള്ള ഇളവിലും ബാങ്ക് ഓഫറിലും പർച്ചേസ് ചെയ്യാം. ഒറ്റ ചാർജിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഈ ഓപ്പോ എഫ് സീരീസ് മോഡലിലുള്ളത്. സെൽഫി പ്രേമികളെ ആകർഷിക്കുന്നതിനായി 50MP അൾട്രാ വൈഡ് സെൽഫി ക്യാമറയും ഒപ്പോ എഫ്33 പ്രോ 5ജിയ്ക്കുണ്ട്. അതിനാൽ തന്നെ ഗ്രൂപ്പ് സെൽഫി വ്ളോഗിങ്ങിനും അനുയോജ്യമായ മോഡലാണിത്. ഓപ്പോ എഫ്33 പ്രോ 5ജിയുടെ ആമസോൺ ഓഫറും പ്രധാന സവിശേഷതകളും വിശദമായി അറിയാം.
OPPO F33 Pro 5G: Offer
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഓപ്പോ സ്മാർട്ട് ഫോണാണിത്. 55,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തതെങ്കിലും 20000 രൂപയുടെ വിലക്കുറവ് ഇപ്പോൾ ലഭ്യമാണ്. അതായത് ഓപ്പോ എഫ്33 പ്രോ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 36,990 രൂപയ്ക്കാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില 39,999 രൂപയ്ക്കാണ്.
ആക്സിസ് ബാങ്ക് കാർഡിലൂടെ 1000 രൂപ ഇളവും ലഭ്യമാണ്. ഇങ്ങനെ ഓപ്പോ എഫ്33 പ്രോ 5ജി 35990 രൂപയ്ക്ക് ആമസോണിലൂടെ പർച്ചേസ് ചെയ്യാം. കൂടുതൽ ലാഭത്തിന് ഇപ്പോൾ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം.
32700 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 1300 രൂപയുടെ ഇഎംഐ ഓഫറും ഓപ്പോ 5ജി ഫോണിന് ലഭ്യമാണ്.
ഓപ്പോ എഫ്33 പ്രോ 5ജി സവിശേഷതകൾ
വലിയ ബാറ്ററി, AMOLED ഡിസ്പ്ലേ, മീഡിയടെക് ചിപ്സെറ്റുമുള്ള സ്മാർട്ട് ഫോണാണിത്. പ്രീമിയം ലുക്കുള്ള ഓപ്പോ സ്മാർട്ട്ഫോണിന്റെ ഹാർഡ്വെയർ, ക്യാമറ ശേഷികൾ, സോഫ്റ്റ്വെയർ അനുഭവം, ചാർജിംഗ് പ്രകടനം, ഡിസൈൻ എന്നിവ നോക്കാം.
- ഡിസ്പ്ലേ: 6.57 ഇഞ്ച് AMOLED ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടാണുള്ളത്. ഇതിൽ HDR സപ്പോർട്ട് ലഭ്യമല്ലെങ്കിലും, സ്ട്രീമിംഗ്, ഗെയിമിംഗ്, സോഷ്യൽ മീഡിയ, ദൈനംദിന ബ്രൗസിംഗ് എന്നിവയ്ക്ക് ഈ ഡിസ്പ്ലേ വളരെ അനുയോജ്യമാണ്.
- ക്യാമറ: 50MP വൈഡ് ക്യാമറയും 2MP ക്യാമറയുമാണ് ഫോണിലുള്ളത്. ഇതിലെ ഹൈലൈററ്റ് ഗ്രൂപ്പ് സെൽഫി ക്യാമറയാണ്. 50MP ഫ്രണ്ട് ക്യാമറ സെൽഫി ക്യാമറയാണ് ഓപ്പോ എഫ്33 പ്രോ 5ജിയിലുള്ളത്.
- പ്രൊസസർ: മീഡിയാടെക് ഡൈമൻസിറ്റി 6360 മാക്സ് ചിപ്സെറ്റാണ് ഈ ഓപ്പോ ഫോണിലുള്ളത്. മൾട്ടിടാസ്കിംഗ്, ഗെയിമിങ് എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്.
- ബാറ്ററി: 7,000 mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഈ ഓപ്പോ ഹാൻഡ്സെറ്റിലുള്ളത്. ഫോൺ അമിതമായി ഉപയോഗിക്കുന്നവർക്ക് പോലും ഒരു ദിവസം മുഴുവൻ ചാർജ് നിലനിർത്താനുള്ള കപ്പാസിറ്റി ഈ ബാറ്ററിയ്ക്കുണ്ട്. 80 W സൂപ്പർ VOOC ചാർജിംഗ് സപ്പോർട്ടും ഓപ്പോ എഫ്33 പ്രോ 5ജിയ്ക്കുള്ളത്.
- സോഫ്റ്റ് വെയർ: ColorOS-നൊപ്പം Android 16-ൽ പ്രവർത്തിക്കുന്നു.
- ഡിസൈൻ: 8.3mm കനമുള്ള ഓപ്പോ ഫോൺ പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP69K റേറ്റിങ്ങുണ്ട്.
ഇത്രയും സവിശേഷതകളുണ്ടെങ്കിലും അൾട്രാ വൈഡ് ക്യാമറയോ ടെലിഫോട്ടോ ക്യാമറയോ ഇതിലില്ല. 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടില്ല എന്നതും OIS സപ്പോർട്ടില്ല എന്നതും ക്യാമറയുടെ പോരായ്മയാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile