Digit.in

ഫ്ലാഗ്ഷിപ്പ് Samsung Galaxy ഫോണിന് വൻ വിലക്കുറവ്! 200MP ക്യാമറ, സ്നാപ്ഡ്രാഗൺ പ്രോസസറും

ഫ്ലാഗ്ഷിപ്പ് Samsung Galaxy ഫോണിന് വൻ വിലക്കുറവ്! 200MP ക്യാമറ, സ്നാപ്ഡ്രാഗൺ പ്രോസസറും

മികച്ച ക്യാമറയ്ക്കും അതിവേഗ പെർഫോമൻസിനും പേരുകേട്ട Samsung Galaxy S26 Ultra 5G ഫ്ലാഗ്ഷിപ്പ് വിലക്കുറവിൽ വാങ്ങാം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഫ്ലാറ്റ് കിഴിവിലും 4000 രൂപ ബാങ്ക് ഓഫറിലും സ്മാർട്ട് ഫോൺ ലഭ്യമാണ്. പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോഗ്രാഫി ഉറപ്പുനൽകുന്ന 200MP ക്യാമറ സിസ്റ്റമാണ് ഈ സാംസങ് ഫോണിലുള്ളത്. ഹെവി ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും ഒരുപോലെ അനുയോജ്യമായ ഗാലക്സി എസ്26 അൾട്രായുടെ പ്രത്യേകതകളും ആകർഷകമായ ബാങ്ക് ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy S26 Ultra 5G: Offer

1,69,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്26 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ആമസോൺ 1,39,999 രൂപയ്ക്ക് വിൽക്കുന്ന ഫോണിന് ഫ്ലിപ്കാർട്ടിൽ വെറും 1,29,869 രൂപയാണ് വില. ആക്സിസ് ബാങ്ക് കാർഡിലൂടെ 4000 രൂപയുടെ ഇളവ് ലഭ്യമാണ്. ഇതുകൂടി ചേർത്താൽ ഗാലക്സി എസ്26 അൾട്രാ 5ജി നിങ്ങൾക്ക് 1,25,869 രൂപയ്ക്ക് പർച്ചേസ് ചെയ്യാനാകും.

71650 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സാംസങ് മോഡലിന് ലഭ്യമാണ്. ഇതിന് പുറമെ ഫ്ലാഗ്ഷിപ്പ് മോഡൽ 3 മാസത്തേക്ക് 43168 രൂപയുടെ ഇഎംഐയിൽ പർച്ചേസ് ചെയ്യാം.

സാംസങ് ഗാലക്സി എസ്26 അൾട്രാ 5ജിയുടെ പ്രത്യേകതകൾ

200 മെഗാപിക്സൽ ക്വാഡ് ക്യാമറയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള ഫോണാണ് സാംസങ് ഗാലക്സി എസ്26 അൾട്രാ. എയർ കമാൻഡ്, എഐ ഫീച്ചറുകൾക്കായി ഇതിൽ എസ് പെൻ സപ്പോർട്ടുമുണ്ട്. എന്നാൽ ഗാലക്സി എസ്25 അൾട്രായിലെ പോലെ എസ് പെൻ ബ്ലൂടൂത്ത് സപ്പോർട്ടോടെയല്ല എസ്26 അൾട്രായിൽ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് എസ് പെന്നിലെ ബട്ടൺ അമർത്തിപ്പിടിച്ച്, ദൂരെ നി

Also Read: Samsung Galaxy A56 5G: ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ; 50MP ക്യാമറ, 5000mAh ബാറ്ററിന്ന് ക്യാമറ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്.

ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.9 ഇഞ്ചിന്റെ AMOLED 2X ഡിസ്പ്ലേയുള്ള ഫോണിന് 3120 x 1440 പിക്സൽ റെസല്യൂഷനും സ്മൂത്ത് സ്ക്രോളിങ്ങിനായി 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്.
  • ക്യാമറ: സാംസങ് ഗാലക്സി എസ്26 അൾട്രായിൽ ക്വാഡ് ക്യാമറ സിസ്റ്റമാണുള്ളത്. 200MP പ്രൈമറി ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഫോണിന് മുൻവശത്ത് 12 മെഗാപിക്സൽ സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു.
  • ബാറ്ററി: സാംസങ് സ്മാർട്ട് ഫോണിൽ 5000എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 60 വാട്ട് ചാർജിങ്ങും Super Fast charging 3.0 ഫീച്ചറുമുള്ള ഫോണാണ്.
  • പ്രൊസസർ: ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണ് ഗാലക്സി എസ്26 അൾട്രായിലുള്ളത്. 3nm സാങ്കേതികവിദ്യയിലാണ് ചിപ് നിർമിച്ചിരിക്കുന്നത്. ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ ഇതിൽ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്.
  • സോഫ്റ്റ് വെയർ: ഈ ഹാൻഡ്സെറ്റിൽ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നു.
  • ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കാൻ ഫോണിന് IP68 റേറ്റിങ്ങുമുണ്ട്.
Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile