Digit.in

സ്വന്തമായി AI ഫോൺ ഇറക്കാൻ ChatGPT; നിർമാണം ഐഫോൺ കമ്പനിയായ ഫോക്സ്കോണിന്!

സ്വന്തമായി AI ഫോൺ ഇറക്കാൻ ChatGPT; നിർമാണം ഐഫോൺ കമ്പനിയായ ഫോക്സ്കോണിന്!

AI നിർമാണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ChatGPT യുടെ കമ്പനി OpenAI ഇനി സ്മാർട്ട് ഫോൺ മേഖലയിലേക്കും കടന്നേക്കും. സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഫോണുകൾ നിർമിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇങ്ങനെ നിർമിക്കുന്ന AI Phone അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കുമെന്നും വിവരം ലഭിക്കുന്നു. ആപ്പിളിന്റെ ഐഫോണുകൾ നിർമിക്കുന്ന പ്രമുഖ തായ്‌വാൻ കമ്പനിയായ ഫോക്സ്കോൺ, ഓപ്പൺഎഐയുടെ ആദ്യ സ്മാർട്ട് ഫോണിന്റെ ചുമതല ഏറ്റെടുക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിനായി രണ്ട് കമ്പനികളുടെ തമ്മിൽ പ്രാരംഭ ചർച്ചകൾ നടത്തിയതായും പറയുന്നു. വോയ്‌സ് കമാൻഡുകൾക്കും AI അസിസ്റ്റന്റിനും പ്രാധാന്യം നൽകുന്നതിനാൽ തന്നെ ചാറ്റ്ജിപിടിയുടെ ഫോൺ വളരെ വ്യത്യസ്തമായിരിക്കും. ഓപ്പൺഎഐ ഫോണുകളുടെ വിശദവിവരങ്ങൾ അറിയാം.

ChatGPT- OpenAI First Phone

OpenAIയുടെ ആദ്യ സ്മാർട്ട്ഫോൺ 2027 അവസാനത്തോടെയോ 2028-ലോ പുറത്തിറങ്ങുമെന്ന് Cailian Press റിപ്പോർട്ട് ചെയ്യുന്നു.

Foxconn-ന്റെ ഉപകമ്പനിയായ FIH Mobile ആയിരിക്കും OpenAI ഫോണുകൾ അസംബ്ലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ലക്‌സ്‌ഷെയർ പ്രിസിഷൻ, ലിംഗ്യി ഐടെക്, എഎസി ടെക്നോളജീസ് എന്നീ കമ്പനികൾ ഇതിന്റെ ഘടകങ്ങൾ വിതരണം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.

ഓപ്പൺഎഐയുടെ ഡിസൈൻ, നിർമ്മാണ പങ്കാളിയായി ലക്‌സ്‌ഷെയർ മാത്രമായിരിക്കുമെന്നാണ് ഏപ്രിലിൽ വന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ നിർമാണത്തിലെ പരിമിതികൾ കാരണം അസംബ്ലിചുമതല ഏറ്റെടുക്കുന്നതിൽ നിന്ന് ലക്‌സ്‌ഷെയർ പിന്മാറിയതായാണ് വിവരം. ഇതേ തുടർന്നാണ് ഐഫോണുകളുടെ നിർമാതാക്കളിലൊരാളായ ഫോക്സ്കോൺ രംഗത്ത് എത്തുന്നത്.

ഓപ്പൺഎഐ ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഓപ്പൺഎഐയുടെ ഫോണിൽ എന്തെല്ലാം ഫീച്ചറുകളാകും നൽകുന്നത്. ഇക്കാര്യം ഇനിയും എഐ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്ന വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

AI Agent ൽ ഈ എഐ ഫോൺ പുറത്തിറക്കുമെന്നാണ് അറിയുന്നത്. വിവിധ ആപ്പുകൾ തുറന്ന് ഓരോ കാര്യങ്ങളും സ്വയം ചെയ്യുന്നതിന് പകരം എഐ കമാൻഡുകളിലൂടെ നിർവഹിക്കാൻ സാധിക്കും. 3 കോടി ഫോണുകൾ വരെ കമ്പനി വിൽക്കുമെന്നാണ് Ming-Chi Kuoയുടെ റിപ്പോർട്ടുകൾ പറയുന്നത്. ഈ റിപ്പോർട്ട് പ്രകാരം ഫോണിന്റെ പ്രൊസസർ, ടെക്നോളജി, റാം, സ്റ്റോറേജ് എന്നിവയെ കുറിച്ചും ചില സൂചനകളുണ്ട്.

കസ്റ്റം MediaTek Dimensity 9600 ചിപ്‌സെറ്റിലാണ് ഓപ്പൺഎഐ ഫോൺ നിർമിക്കുന്നതെന്നാണ് വിവരം. Dimensity 9600 Pro, Dimensity 9600M എന്നീ മോഡലുകളാണ് നിലവിൽ വിപണിയിലുള്ളത്. അതിനാൽ തന്നെ ഇതുവരെ മീഡിയാടെക് ഡൈമൻസിറ്റി 9600 ചിപ്പ് പുറത്തിറക്കിയിട്ടില്ല. 2027 ൽ ഇങ്ങനെയൊരു ചിപ്പ് വന്നാൽ അത് ഓപ്പൺഎഐ ഫോണിലും ഉപയോഗിക്കാൻ സാധ്യതയുണ്ട്.

TSMCയുടെ 2nm പ്രോസസ് സാങ്കേതിക വിദ്യ ഇതിൽ ഉപയോഗിച്ചേക്കും. Dual NPU സംവിധാനമാണ് ഓപ്പൺഎഐയുടെ ഫോണിലെ എഐ പ്രവർത്തനങ്ങൾക്കായി നൽകുക. LPDDR6 റാം, UFS 5.0 സ്റ്റോറേജ് സപ്പോർട്ടും ഇതിൽ പ്രതീക്ഷിക്കാം. അതുപോലെ ഫോണിന്റെ ഹാൻഡ് വെയറിനെ കുറിച്ചും ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ആദ്യമായി തങ്ങളുടെ ഫോണുമായി ചാറ്റ്ജിപിടി സ്ഥാപനം 2027 ൽ തുടക്കം കുറിക്കുമെന്ന വാർത്തകൾ അടുത്തിടെയാണ് പ്രചരിക്കുന്നത്. എന്നാൽ ഓപ്പംAI യുടെ ആദ്യ ഹാർഡ്‌വെയർ ഉപകരണം ഫോണല്ല, പകരം ഒരു സ്മാർട്ട് സ്പീക്കർ ആയേക്കുമെന്ന തരത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile