Digit.in

Aeroplane mode: ഫ്ലൈറ്റുകളിൽ ശരിക്കും എയർപ്ലെയിൻ മോഡ് ഓണാക്കണോ?

Aeroplane mode: ഫ്ലൈറ്റുകളിൽ ശരിക്കും എയർപ്ലെയിൻ മോഡ് ഓണാക്കണോ?

വിമാനയാത്ര ആരംഭിക്കുന്നതിന് മുന്നേ യാത്രക്കാരോട് തങ്ങളുടെ മൊബൈൽ ഫോണിൽ aeroplane mode ഓണാക്കാൻ നിർദേശിക്കാറുണ്ട്. നമ്മളിൽ പലരും പതിവായി ഇത് ചെയ്യാറുണ്ടെങ്കിലും, ഇതിന് പിന്നിലെ യഥാർഥ കാരണം എന്താണെന്ന് അറിയില്ല. അതുപോലെ നമ്മളിൽ ഒരാൾ ഇതിൽ വീഴ്ച വരുത്തിയാൽ വിമാനത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കുമോ എന്നതിൽ പലരും ചിന്തിച്ചിട്ടുണ്ട്. ആധുനിക വിമാനങ്ങളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് തന്നെ, ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടില്ലെങ്കിൽ അത് വിമാനത്തെ ബാധിക്കുമോ എന്നും പലർക്കും സംശയമുണ്ടാകും. വിമാനത്തിലെ പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയവിനിമയത്തെയും നാവിഗേഷൻ സിസ്റ്റത്തെയും മൊബൈൽ സിഗ്നലുകൾ ബാധിക്കും. ഇതിനെ കുറിച്ച് വിശദമായി അറിയാം.

എന്താണ് Aeroplane mode ?

മൊബൈൽ ഫോണിലെ ഒരു പ്രത്യേക സെറ്റിംഗാണ് എയർപ്ലെയ്ൻ മോഡ്. ഫോണിന്റെ വയർലെസ് നെറ്റ്‌വർക്ക് കണക്ഷനുകൾ താൽക്കാലികമായി ഓഫ് ചെയ്യാനാണ് ഈ ഫീച്ചർ ഓണാക്കുന്നത്. നിരവധി അവസരങ്ങളിൽ എയർപ്ലെയ്ൻ മോഡ് ഓണാക്കാറുണ്ട്. വിമാനയാത്രയിൽ വയർലെസ് സിഗ്നലുകൾ നിയന്ത്രിക്കുക എന്നതാണ് ഫോണിലെ ഈ ഫീച്ചറിന്റെ പ്രധാന ഉപയോഗം. എന്നാലും ബാറ്ററി ചാർജ് ലാഭിക്കാനും, ഫോൺ കോളുകളും അറിയിപ്പുകളും വിച്ഛേദിക്കാനും, നെറ്റ്‌വർക്ക് കണക്ഷൻ റീസ്റ്റാർട്ട് ചെയ്യാനും എയർപ്ലെയ്ൻ മോഡിന് സാധിക്കും.

വിമാനത്തിൽ എയർപ്ലെയ്ൻ മോഡ് ഓഫാക്കുന്നത് എന്തിന്?

വിമാനങ്ങളുടെ സഞ്ചാരത്തിനും ആശയവിനിമയത്തിനും അതിന് പോകേണ്ട ദിശ അറിയാനും റേഡിയോ ഫ്രീക്വൻസി, സാറ്റലൈറ്റ് സിഗ്നലുകൾ, റഡാർ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ആശയവിനിമയ സംവിധാനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് എയർപ്ലെയിൻ മോഡ് ഓണാക്കണമെന്ന നിർദേശം വരുന്നത്.

എയർപ്ലെയ്ൻ മോഡ് ഓൺ അല്ലെങ്കിൽ, അടുത്തുള്ള മൊബൈൽ ടവറുകളുമായി ഫോൺ നെറ്റ് വർക്ക് നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കും. ഒരു യാത്രക്കാരൻ മാത്രം എയർപ്ലെയ്ൻ മോഡ് ഓണായിരുന്നാൽ ഇത് പ്രശ്നമാകില്ലെങ്കിലും, നൂറുകണക്കിന് യാത്രക്കാരുടെ ഫോണുകൾ ഒരേസമയം ഇങ്ങനെ സിഗ്നൽ തിരയുമ്പോൾ അത് വിമാനത്തിന്റെ കണക്ഷനെ ബാധിക്കും. ടേക്ക്-ഓഫ്, ലാൻഡിങ് സമയങ്ങളിലാണ് ഇത് കൂടുതൽ നിർണായകം. കാരണം ഈ സമയങ്ങളിൽ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശങ്ങൾ അനിവാര്യമായതിനാൽ പൈലറ്റിന് വ്യക്തമായി സിഗ്നലുകൾ ലഭിക്കേണ്ടതുണ്ട്. 5G പോലുള്ള അതിവേഗ മൊബൈൽ ഫ്രീക്വൻസികളും റേഡിയോ ആൾട്ടിമീറ്ററുകളെയും അതുവഴി വിമാനത്തിന്റെ നാവിഗേഷനെയും ബാധിക്കാൻ സാധ്യതയുണ്ട്.

അതിനാൽ തന്നെ വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം ക്യാബിൻ ക്രൂവിന്റെ നിർദേശം ലഭിക്കുമ്പോൾ ഫോണിലെ എയർപ്ലെയ്ൻ മോഡ് ഓഫ് ചെയ്യാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile