Digit.in

7000 രൂപ ബാങ്ക് ഓഫറോടെ 200 MP ക്യാമറയുള്ള Samsung Galaxy Z Fold സ്വന്തമാക്കാം!

7000 രൂപ ബാങ്ക് ഓഫറോടെ 200 MP ക്യാമറയുള്ള Samsung Galaxy Z Fold സ്വന്തമാക്കാം!

Samsung Galaxy Z Fold 8 Ultra വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ സാംസങ് ഫോൾഡ് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ഡിസൈനും ഒത്തുചേരുന്ന സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോൾഡ് മോഡലാണിത്. കേവലം ഒരു ഫോൾഡബിൾ ഫോൺ എന്നതിലുപരി, പ്രൊഫഷണൽ ലെവൽ ഫോട്ടോഗ്രാഫി ഉറപ്പാക്കാവുന്ന 200എംപി ക്യാമറ ഇതിനുണ്ട്. വേഗതയേറിയ മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനുമായി കരുത്തുറ്റ സ്നാപ്ഡ്രാഗൺ പ്രൊസസറും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന് ആകർഷകമായ ഇളവും, 7000 രൂപ ഡിസ്കൗണ്ടും ഇഎംഐ ഓഫറും സാംസങ് Z Fold 8 അൾട്രായ്ക്ക് ലഭ്യമാണ്. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ആമസോണിലെ ഓഫറും പരിശോധിക്കാം.

Samsung Galaxy Z Fold 8 Ultra: Offer Price India

2,24,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആമസോണിലൂടെ ഫോൺ 1,94,999 രൂപയ്ക്ക് ലഭ്യമാണ്. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. സാംസങ് ഫോൾഡ് സ്മാർട്ട് ഫോണിന് 7000 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. ഇങ്ങനെ 187,999 രൂപയ്ക്ക് ഗാലക്സി ഫോൾഡബിൾ ഹാൻഡ്സെറ്റ് സ്വന്തമാക്കാം. ഇതിന് പുറമെ 45950 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും സാംസങ്ങിന് നൽകിയിട്ടുണ്ട്. 6,856 രൂപയുടെ അത്യാകർഷകമായ ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്.

സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്രാ സവിശേഷതകൾ

200MP ക്യാമറയുടെ വ്യക്തതയും കരുത്തുറ്റ Snapdragon പ്രൊസസറുമുള്ള സാംസങ് ഫോൾഡ് ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റോടുകൂടിയ 8-ഇഞ്ച് വലിയ AMOLED ഇന്നർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2504 x 2256 പിക്സൽ റെസല്യൂഷനും ഇതിനുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് AMOLED ഔട്ടർ ഡിസ്‌പ്ലേയും ഫോണിനുണ്ട്. ഇതിന് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുമുണ്ട്. ഇതിൽ Flex Titanium സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ആന്റി-റിഫ്ലക്ടീവ് കോട്ടിംഗും ഫോണിലുണ്ട്.

പ്രൊസസർ: ക്വാൽകോമിൽ നിന്നുള്ള Snapdragon 8 Elite Gen 5 ഫോർ ഗാലക്‌സി ചിപ്‌സെറ്റാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഹെവി ഗെയിമിംഗും മൾട്ടിടാസ്കിംഗും ഒട്ടും ലാഗില്ലാതെ പ്രവർത്തിക്കാൻ ഈ പ്രൊസസറിന് സാധിക്കും.

ബാറ്ററി: 5,000mAh കരുത്തുറ്റ ബാറ്ററിയാണ് സാംസങ് ഗാലക്സി Z Fold 8 അൾട്രായിലുള്ളത്. മുൻ മോഡലുകളിലെ 4,400 mAh-ൽ നിന്ന് ഇത് വലിയ അപ്ഗ്രേഡാണ്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ സാംസങ് ഫോണിനുണ്ട്.

ക്യാമറ: OIS പിന്തുണയ്ക്കുന്ന 200MP വൈഡ് മെയിൻ ക്യാമറ ഫോണിലുണ്ട്. 12 MP ക്യാമറയ്ക്ക് പകരം 50MP അൾട്രാ-വൈഡ് ലെൻസും ഇതിനുണ്ട്. 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ലെൻസ് അടങ്ങിയ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫ്ലാഗ്ഷിപ്പ് ഫോട്ടോഗ്രാഫി പെർഫോമൻസ് നൽകുന്നത്. കവർ ഡിസ്‌പ്ലേയിലും ഇന്നർ ഡിസ്‌പ്ലേയിലുമായി രണ്ട് 10 MP സെൽഫി സെൻസറും നൽകിയിട്ടുണ്ട്. 8K, 4K വീഡിയോ റെക്കോർഡിംഗ് സാംസങ് Z ഫോൾഡ് 8 അൾട്രാ ഫോണിന്റെ ഫ്രണ്ട് ക്യാമറയ്ക്ക് സാധിക്കും.

ഡ്യൂറബിലിറ്റി: ഗോറില്ല ഗ്ലാസ് സെറാമിക് 3 കവറിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിൽ IP48 റേറ്റിങ്ങും കൊടുത്തിരിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile