ചാർജ് തീരില്ല! 7000mAh ബാറ്ററിയുള്ള Ai+ Nova 2 Power 5G വെറും 18000 രൂപയ്ക്ക് താഴെ
ദീർഘകാലം ചാർജ്ജ് നിൽക്കുന്ന ഫോൺ ആഗ്രഹിക്കുന്നവർക്കായി Ai+ Nova 2 Power 5G വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനും അത്യാധുനിക ഫീച്ചറുകളുമുള്ള എഐ പ്ലസ് സ്മാർട്ട് ഫോണാണിത്. 7000mAh വമ്പൻ ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുള്ള എഐ പ്ലസ് നോവ 2 പവർ ഫോണിന് 18,000 രൂപയ്ക്ക് താഴെയാണ് വില. മൾട്ടിടാസ്കിംഗും ഗെയിമിംഗും സുഗമമാക്കാൻ സഹായിക്കുന്ന റാം ഫീച്ചറുകളും പുതിയ എഐ പ്ലസ് ഫോണിനുണ്ട്. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനായി അവതരിപ്പിച്ച പുത്തൻ ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
SurveyAi+ Nova 2 Power 5G Specifications
ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ 5ജി സ്മാർട്ട് ഫോണിൽ 6.75 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയാണുള്ളത്. 720×1,600 പിക്സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, ഹൈ ബ്രൈറ്റ്‌നസ് മോഡിൽ (HBM) 450 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് സപ്പോർട്ടും ഇതിനുണ്ട്.
6nm പ്രോസസിൽ നിർമ്മിച്ച മീഡിയാടെക് ഡൈമൻസിറ്റി 7100 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 8GB വരെ റാമും 128GB വരെ ഇൻബിൽറ്റ് സ്റ്റോറേജും പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാം. ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറും സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുള്ള ഫോണാണിത്.
എഐ പ്ലസ് നോവ 2 പവറിൽ 48 മെഗാപിക്സലിന്റെ സോണി IMX582 സെൻസറാണുള്ളത്. ഇതിനൊപ്പം f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയുണ്ട്. പിൻ ക്യാമറ 30fps-ൽ 2K റെസല്യൂഷൻ വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്നു. ഫോണിന്മുൻവശത്ത് f/2.0 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. ഇത് 30fps-ൽ 2K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
എഐ പ്ലസ് നോവ 2 പവറിൽ 7,000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 33W വയർഡ് ഫാസ്റ്റ് ചാർജിംഗ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനായി IP65 റേറ്റിംഗുമുണ്ട്.
Also Read: 3 ലക്ഷം രൂപയുടെ iPhone Duo വേണോ? അതോ വീട്ടിലേക്ക് കാര്യമായി എന്തെങ്കിലും വാങ്ങണോ?
എഐ+ നോവ 2 പവർ 5ജി ഇന്ത്യയിലെ വില
Ai+ നോവ 2 പവർ 5ജിയിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 6ജിബി, 128ജിബി മോഡലിന് 16,999 രൂപയാണ് വില.8GB RAM + 128GB സ്റ്റോറേജ് ഫോണിന് 17,999 രൂപയാകുന്നു. ഗോൾഡൻ ബ്ലൂ ഫ്യൂഷൻ, ബ്ലൂ ഫ്യൂഷൻ, ഓഷ്യൻ ഗ്രീൻ, ഡീപ് പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ ഫോൺ വാങ്ങിക്കാം. ഇത് സെപ്റ്റംബർ 24 മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
