Amazon Great Indian Festival: ഫോണോ ലാപ്ടോപ്പോ ടിവിയോ വാങ്ങണോ? സെയിൽ അടുത്തെത്തി

Amazon Great Indian Festival: ഫോണോ ലാപ്ടോപ്പോ ടിവിയോ വാങ്ങണോ? സെയിൽ അടുത്തെത്തി

ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ മാമാങ്കത്തിന് തുടക്കം. Amazon വർഷാവർഷം നടത്തുന്ന Great Indian Festival 2026 തീയതി പുറത്ത്. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ഫാഷൻ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കെല്ലാം വൻ ഓഫറുകൾ സെയിലിൽ കാത്തിരിക്കുന്നു. പുതിയൊരു ഫോണോ ലാപ്ടോപ്പോ അല്ലെങ്കിൽ വീട്ടിലേക്ക് ഒരു മികച്ച സ്മാർട്ട് ടിവിയോ ഹോം തിയേറ്റർ സിസ്റ്റമോ അങ്ങനെയെന്തും വൻ കിഴിവിൽ ആമസോണിൽ ലഭിക്കും. എസ്ബിഐ പോലുള്ള പ്രമുഖ ബാങ്കുകളുടെ കാർഡുകളിലൂടെ അധിക ഇളവും ആമസോണിൽ കാത്തിരിക്കുന്നു. ഫ്ലിപ്കാർട്ടിൽ ദി ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്തംബർ 24 ന് ആരംഭിക്കുന്നുണ്ട്. ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതിയും ഓഫർ വിശദാംശങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Amazon Great Indian Festival 2026 Sale date 2026

ആമസോൺ സെയിൽ ഒക്ടോബർ 8 ന് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്സ്, ഫാഷൻ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയെല്ലാം ഓഫറുകളിൽ ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക്, നോ-കോസ്റ്റ് EMI, എക്സ്ചേഞ്ച് ഡീലുകളും അനുവദിച്ചിരിക്കുന്നു.

SBI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക്(EMI ഇടപാടുകൾ 10% തൽക്ഷണ കിഴിവും അനുവദിച്ചിരിക്കുന്നു. മുമ്പ് പ്രൈം മെമ്പർമാർക്ക് ഏർലി ആക്സസ് സെയിൽ ഓഫറുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അധിക ഓഫറുകളാണ് ആമസോൺ നൽകുന്നത്. അതായത് തെരഞ്ഞെടുത്ത ഓഫറുകളിലൂടെ പ്രൈം മെമ്പർമാർക്ക് അധികമായി 10% വരെ കിഴിവും ലഭിക്കും.

ആമസോണിന് മുന്നേ ഫ്ലിപ്കാർട്ടിൽ സെയിൽ ഓഫർ

ഫ്ലിപ്കാർട്ടിലും സെയിൽ മാമാങ്കം ആരംഭിച്ചിരിക്കുന്നു. ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 9 ന് തുടങ്ങും. ഫ്ലിപ്കാർട്ട് പ്ലസ്, ഫ്ലിപ്കാർട്ട് ബ്ലാക്ക് അംഗങ്ങൾക്ക് ഒക്ടോബർ 8 മുതൽ ഓഫറുകൾ ലഭിക്കും. ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ് ഉടമകൾക്കും എർലി ആക്സസ് സെയിൽ വിനിയോഗിക്കാം.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile