കണ്ടാൽ ആരും വാങ്ങിപ്പോകും! ഹാരി പോട്ടർ ഹോഗ്വാർട്സ് സ്റ്റൈലിൽ Realme Buds T500 Pro
ഹാരി പോട്ടർ ആരാധകർക്കായി സ്മാർട്ട് ഫോൺ മാത്രമല്ല, ഒരു ക്യൂട്ട്,സ്റ്റൈലിഷ് ഇയർപോഡും റിയൽമി പുറത്തിറക്കി. മനോഹരമായ Hogwarts ഡിസൈനിൽ Realme Buds T500 Pro അവതരിപ്പിച്ചു. 50dB ആക്റ്റീവ് നോയ്സ് കാൻസലേഷൻ (ANC), ബേസ് കൂട്ടാൻ സഹായിക്കുന്ന 12.4mm ലാർജ് ഡ്രൈവറുകളുമുള്ള ഇയർപോഡാണിത്. ഡാർക്ക് കോഫി-ബ്രൗൺ നിറത്തിലുള്ള ഫൗക് ലെതർ ഫിനിഷിലാണ് കേസ് നിർമിച്ചിരിക്കുന്നത്. വളരെ ചെറിയ ഡിസൈനിലുള്ള കേസ് നിങ്ങൾക്ക് ഒരു ബാഗ് പോലെ ധരിക്കാനാകും എന്നതും ആകർഷകമായ ഫീച്ചരാണ്. ഏറ്റവും ആകർഷകമായ വിലയിൽ വിപണിയിലെത്തിയ ഈ ഇയർപോഡിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.
Survey
Realme Buds T500 Pro Harry Potter Edition
ഹാരി പോട്ടർ എഡിഷന് 12.4mm ഡ്രൈവറുകളാണുള്ളത്. ഇതിന് LHDC 5.0 കോഡെക് ഉപയോഗിച്ച് ഹൈ-റെസ് ഓഡിയോ വയർലെസ് സപ്പോർട്ടുണ്ട്. ആംബിയന്റ് സൗണ്ട്‌സ്‌കേപ്പുകൾ നൽകുന്ന ‘മൈൻഡ്‌ഫ്ലോ മോഡ്’ ഇതിനുണ്ട്.
നോയിസ് ക്യാൻസലേഷനായി, 5000Hz വരെ 50dB വരെ ANC സപ്പോർട്ടും ഇയർപോഡിന് ലഭിക്കും. ഇയർബഡുകളുടെ ഫിറ്റിംഗിനും ചുറ്റുമുള്ള സാഹചര്യത്തിനും അനുസൃതമായി തത്സമയം നോയിസ് ക്യാൻസലേഷൻ ക്രമീകരിക്കുന്ന AI സപ്പോർട്ടും ഇതിനുണ്ട്. വ്യക്തമായ കോളുകൾക്കായി ആറ് മൈക്രോഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. ടു-വേ, ഫേസ്-ടു-ഫേസ് മോഡുകളിൽ ലൈവ് ട്രാൻസ്ലേഷൻ ഫീച്ചറും ഇതിനുണ്ട്.
ഒരേസമയം മൂന്ന് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാൻ കഴിയുന്ന ബ്ലൂടൂത്ത് 6.1 കണക്റ്റിവിറ്റിയുള്ള ഇയർപോഡാണിത്. ഗെയിമിംഗും വീഡിയോ പ്ലേബാക്കും കൂടുതൽ സുഗമമാക്കുന്നതിനായി 45ms ലേറ്റൻസി സപ്പോർട്ടും ഇതിൽ ലഭിക്കുന്നു. നഷ്ടപ്പെട്ട ഇയർഫോണുകൾ കണ്ടെത്താൻ സഹായിക്കുന്ന Find My Earbuds ഫീച്ചറും ഇയർബഡ്സിൽ ലഭ്യമാണ്.
Also Read: റിയൽമിയുടെ Harry Potter മാജിക്! 200MP ക്യാമറയും 7000mAh ബാറ്ററിയുമായി Realme 16 Pro 5G
ചാർജിംഗ് കേസിനൊപ്പം ആകെ 56 മണിക്കൂർ വരെ പ്ലേബാക്ക് സമയം ഇതിനുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റിയൽമി ബഡ്‌സ് T500 പ്രോയിൽ ANC ഓഫാക്കി AAC പ്ലേബാക്ക് ഉപയോഗിക്കുമ്പോൾ 13.5 മണിക്കൂർ വരെ ബാറ്ററി ലൈഫുണ്ടാകും. ANC ഓൺ ചെയ്യുമ്പോൾ എട്ട് മണിക്കൂർ വരെയും ഇത് പ്രവർത്തിക്കും. LHDC ഉപയോഗിക്കുമ്പോൾ, ANC ഇല്ലാതെ ഒമ്പത് മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റി ലഭിക്കും. അതേ സമയം ANC-യോടൊപ്പം 5.5 മണിക്കൂർ വരെയും ബാറ്ററി ലൈഫുണ്ടാകും.
റിയൽമി ബഡ്‌സ് T500 പ്രോയിൽ 62mAh ബാറ്ററിയാണുള്ളത്. ഇതിന്റെ ചാർജിംഗ് കേസിൽ 530mAh ബാറ്ററിയും ഉൾപ്പെടുത്തുന്നു. യുഎസ്ബി Type-C വഴി ഇയർബഡുകൾ പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം ഒരു മണിക്കൂറും കേസ് ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറും ആവശ്യമാണ്.
ഇന്ത്യയിലെ വിലയും ലഭ്യതയും
ഇന്ത്യയിൽ 6,999 രൂപ വിലയിലാണ് റിയൽമി ബഡ്‌സ് T500 പ്രോ ഹാരി പോട്ടർ എഡിഷൻ അവതരിപ്പിക്കുന്നത്. ഇതിനും ഫോണിലെ പോലെ മാജിക് ബ്രൌൺ നിറമാകുമുള്ളത്. ഹോഗ്‌വാർട്ട്സ് തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇരുണ്ട തവിട്ടുനിറത്തിലുള്ള ഫിനിഷും അതിനോട് ചേരുന്ന സ്വർണ്ണനിറത്തിലുള്ള ഡിസൈനുമുണ്ടാകും. ബ്രൗൺ നിറത്തിലുള്ള ബോഡിയും സിലിക്കൺ ഇയർ ടിപ്പുകളുമുള്ള ഇയർബഡ് സ്റ്റെമ്മുകളിൽ, ഹോഗ്‌വാർട്ട്സ് ചിഹ്നം പതിച്ച മെറ്റാലിക് ഗോൾഡ് പാനലുകൾ നൽകുന്നുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
