ഓഫറുകളുടെ ചാകരയുമായി Amazon Great Republic Day Sale, കാത്തിരുന്ന തീയതി പുറത്ത്

ഓഫറുകളുടെ ചാകരയുമായി Amazon Great Republic Day Sale, കാത്തിരുന്ന തീയതി പുറത്ത്

Amazon Great Republic Day Sale 2026: ഇന്ത്യക്കാർ കാത്തിരുന്ന അതിശയകരമായ സെയിൽ മാമാങ്കം ആരംഭിക്കുന്നു. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിങ്ങനെ മിക്ക ഉപകരണങ്ങൾക്കും ഗംഭീര കിഴിവ് അനുവദിച്ചിരിക്കുന്നു. ഇനസ്റ്റന്റ് കിഴിവുകളും ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഡീലുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Amazon Great Republic Day Sale 2026

ജനുവരി 16 മുതൽ ആമസോണിൽ സെയിൽ മാമാങ്കം ആരംഭിക്കുന്നു. പ്രൈം അംഗങ്ങൾക്കുള്ള വിൽപ്പന എന്ന് തുടങ്ങുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ൽ പ്രധാന ആകർഷണം സ്മാർട്ട് ഫോണുകളുടെ ഡീലാകും. ബജറ്റ് ഫോണുകളും മിഡ് റേഞ്ച്, പ്രീമിയം സെറ്റുകളും ആമസോണിൽ വിലക്കിഴിവിൽ ലഭ്യമാകും. മറ്റ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കിഴിവുകൾ കാത്തിരിക്കുന്നു. വീട്ടിലേക്ക് പുതിയ ടിവി, ലാപ്ടോപ്പ്, പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ സ്പീക്കറുകൾ, ഇയർബഡ്സുകൾ വാങ്ങാൻ പ്ലാനുള്ളവർക്ക് ഓഫർ പ്രയോജനപ്പെടുത്താം.

amazon deals
amazon deals

എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് സമയത്ത് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. എസ്‌ബി‌ഐ കാർഡിലൂടെ നിങ്ങൾക്ക് ഇ‌എം‌ഐ ഡീലുകളും ആമസോൺ ഓഫർ ചെയ്യുന്നു.

ഐഖൂ, OnePlus, Samsung, ഷവോമി, ആപ്പിൾ, സോണി, TCL, എൽജി, HP, ബോട്ട് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഡീലുകൾ ആമസോണിൽ ലഭിക്കും. ഗൂഗിൾ പിക്സൽ, സാംസങ് ഗാലക്സി ഫ്ലാഗ്ഷിപ്പുകളും ഐഫോണുകളും ഈ സെയിൽ മാമാങ്കത്തിൽ ഓഫറിൽ വിൽക്കുന്നുണ്ട്. ഇതിന് പുറമെ ഫാഷൻ, ഗൃഹോപകരണങ്ങൾ, മറ്റ് ആവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്കെത്തും.

Also Read: കൈയിലൊതുങ്ങുന്നതാണ് വേണ്ടതെങ്കിൽ Oppo Reno സീരീസിലെ Mini എത്തി, 200MP+50MP+50MP ക്യാമറയും…

ബാങ്ക് ഓഫറുകൾക്ക് പുറമെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും എക്സ്ചേഞ്ച് ഡീലുകളും സൈറ്റിൽ ലഭ്യമാകും.

ആമസോൺ പ്രൈം മെമ്പർഷിപ്പുണ്ടെങ്കിൽ നിങ്ങൾക്ക് കൂടുതൽ ആകർഷകമായ ഡീലുകൾ സ്വന്തമാക്കാം. കാരണം പ്രൈം അംഗങ്ങൾക്ക് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്രീ ഡെലിവറിയും ഫാസ്റ്റ് ഡെലിവറിയും തരുന്നു. പ്രൈം അംഗങ്ങൾക്കായി ഒരു ദിവസം മുമ്പ് എക്സ്ക്ലൂസിവ് സെയിലും അനുവദിച്ചിട്ടുണ്ട്.

ആമസോൺ vs ഫ്ലിപ്കാർട്ട് സെയിൽ 2026

പുതുവർഷത്തിലെ സെയിൽ പൂരത്തിന് തുടക്കം കുറിക്കുന്നത് ആമസോണാണ്. എന്നാൽ തൊട്ടുപിന്നാലെ ഫ്ലിപ്കാർട്ടിലും സെയിൽ ആരംഭിക്കുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ സെയിലിന് ജനുവരി 17 ന് തുടക്കമാകും. സ്മാർട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക്സുകളും വൻ കിഴിവിൽ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്കുണ്ടാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo