POCO C85x 5G: സൂപ്പർ വോളിയം ബൂസ്റ്റ്, 6300mAh ബാറ്ററി! ഈ ബജറ്റ് 5G വാങ്ങാൻ 5 കാരണങ്ങൾ

POCO C85x 5G: സൂപ്പർ വോളിയം ബൂസ്റ്റ്, 6300mAh ബാറ്ററി! ഈ ബജറ്റ് 5G വാങ്ങാൻ 5 കാരണങ്ങൾ

ബജറ്റ് വിലയിൽ ഒരു 5G ഫോൺ നോക്കുന്നവർക്ക് പോക്കോയുടെ വക ഒരു സർപ്രൈസ്! കൂറ്റൻ 6300mAh ബാറ്ററിയും മികച്ച 5G സ്പീഡുമുള്ള POCO C85x 5G ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിസ്പ്ലേയിലും ഓഡിയോയിലും ബാറ്ററിയിലും കേമനായ ഫോണാണിത്. എന്നാൽ 15W വയേർഡ് ചാർജിങ് മാത്രമാണ് പോകോ സി85x 5ജിയിലുള്ളത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വാങ്ങാവുന്ന സ്മാർട്ട് ഫോണിന്റെ 5 കിടിലൻ ഫീച്ചറുകളും വിലയും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

POCO C85x 5G Key 5 Features

ബാറ്ററിയും വലിയ സ്മാർട്ട്ഫോണും നോക്കുന്ന മലയാളികൾക്ക് പോകോ C85x 5ജി നല്ല ചോയിസാണ്. വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് പോകോ C85x 5ജി ഉപകരിക്കും. ബാറ്ററി, 5G കണക്റ്റിവിറ്റി, സർവീസ് നെറ്റ്‌വർക്ക്, സൂപ്പർ വോളിയം ബൂസ്റ്റ്, വലിയ ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഈ 5 പ്രധാന ഫീച്ചറുകൾക്ക് ശേഷം സ്മാർട്ട് ഫോണിന്റെ ക്യാമറ, സോഫ്റ്റ് വെയർ, പ്രോസസർ പോലുള്ള ഫീച്ചറുകളെ കുറിച്ചും അറിയാം.

POCO C85x 5G
  1. ബാറ്ററി: ഈ ബജറ്റ് സ്മാർട്ട്‌ഫോണിൽ 6,300mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി കപ്പാസിറ്റി ഇതിന് ലഭിക്കും. പോക്കോ ഫോൺ 15W വയർഡ് ചാർജിംഗും 7.5W വയർഡ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇതിൽ 35 മണിക്കൂറിൽ കൂടുതൽ വീഡിയോ പ്ലേബാക്ക്, 20 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ബ്രൗസിംഗ് ലഭ്യമാണ്.പോകോ C85x 5ജിയ്ക്ക് 14 മണിക്കൂറിന്റെ ഗെയിമിംഗ് സപ്പോർട്ടും ലഭിക്കുന്നു. ഇതിൽ 50 മണിക്കൂറിൽ കൂടുതൽ വോയ്‌സ് കോളിംഗ് ഫീച്ചറുമുണ്ട്. ഏകദേശം രണ്ട് ദിവസം വരെ ചാർജ് നിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
  2. വലിയ ഡിസ്പ്ലേ: 6.9 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റും ഫോണിനുണ്ട്. ഈ വലിയ ഡിസ്പ്ലേയിൽ ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ വ്യൂവിംഗിനുള്ള TÜV റൈൻ‌ലാൻഡ് സർട്ടിഫിക്കേഷൻ സപ്പോർട്ടും ലഭിക്കുന്നു.
  3. ഫാസ്റ്റ് 5G നെറ്റ്‌വർക്ക്: പഠനാവശ്യങ്ങൾക്ക് സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് പോകോയുടെ ഈ 5ജി ഫോൺ അനുയോജ്യം. 12000 രൂപയ്ക്ക് താഴെ പോകോ C85x 5ജി വാങ്ങാനാകും. കുറഞ്ഞ ചിലവിൽ ലേറ്റസ്റ്റ് ടെക്നോളജിയെന്നതാണ് നേട്ടം.
  4. വോളിയം ബൂസ്റ്റ്: അടുത്തത് പോകോ സ്മാർട്ട് ഫോണിൽ 200% സൂപ്പർ വോളിയം ബൂസ്റ്റ് ഫീച്ചറുണ്ടെന്നതാണ്. കോൾ കേൾക്കാനും പാട്ടുകൾ മികച്ച ശബ്ദത്തിലും വോളിയത്തിലും ആസ്വദിക്കാനും ഈ ഫീച്ചർ സഹായിക്കും. യുവാക്കൾക്ക് പ്രത്യേകിച്ച് ഇഷ്ടപ്പെടുന്ന ഫീച്ചറാണ് Super Volume.
  5. സർവീസ് സെന്ററുകൾ: ശക്തമായ സർവീസ് നെറ്റ്‌വർക്ക് ആണ് പോകോ C85x 5ജിയുടെ പ്രത്യേകത. ഗ്രാമപ്രദേശങ്ങളിൽ പോലും സർവീസ് സെന്ററുകൾ ലഭ്യമാണ്.

Also Read: സാംസങ് ആരാധകർക്കായി സന്തോഷ വാർത്ത! Samsung Galaxy A17 5G വമ്പിച്ച വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും

മറ്റ് ഫീച്ചറുകൾ

ക്യാമറയിലേക്ക് വന്നാൽ പോകോ C85x 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 32MP AI പ്രൈമറി സെൻസർ നൽകിയിരിക്കുന്നു. ഫോണിന് LED ഫ്ലാഷ് സപ്പോർട്ടും, വാട്ടർ ഡ്രോപ്പ് നോച്ചിൽ ഫ്രണ്ട് ഫേസിംഗ് സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ പോകോ 5ജി IP52 റേറ്റിംഗുണ്ട്. 2.2GHz പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്ന ഒക്ടാ കോർ യൂണിസോക്ക് T8300 ചിപ്‌സെറ്റ് ആണ് ഫോണിലെ പ്രോസസർ.

5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4, GPS കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇയർഫോൺ കണക്റ്റ് ചെയ്യാൻ ഇതിൽ 3.5mm ഓഡിയോ ജാക്ക് നൽകിയിരിക്കുന്നു. സ്മാർട്ട്ഫോൺ USB ടൈപ്പ്-C പോർട്ട് കൊടുത്തിട്ടുണ്ട്. പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ് പോലുള്ള ഫീച്ചറുകളുമുണ്ട്. പോകോ C85x 5ജി ഫിംഗർപ്രിന്റ് സെൻസർ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണാണ്.

Poco C85x 5G Price In India

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പോകോയുടെ ബജറ്റ് ഫോണുകൾ അവതരിപ്പിച്ചത്. ഇതിന് കറുപ്പ്, സ്വർണ്ണം, പച്ച നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ 4GB+ 64GB ബേസിക് വേരിയന്റിന് ഇന്ത്യയിൽ 10,999 രൂപയാണ് വില. 4 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഫോണിന് 11,999 രൂപയുമാകുന്നു.

ഷവോമി സബ് ബ്രാൻഡാണ് പോകോ. സ്മാർട്ട് ഫോൺ മാർച്ച് 14 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴി പോകോ ഫോണിന്റെ വിൽപ്പന.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo