വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഇതാ പുതിയ അപ്ഡേറ്റ്
വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ എത്തിയിരിക്കുന്നു
അഡ്വാൻസ് സെർച്ച് അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പുകൾ .ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ആപ്ലികേഷനുകൾ കൂടിയാണ് വാട്ട്സ് ആപ്പ് . മിക്ക മാസ്സങ്ങളിലും വാട്ട്സ് ആപ്പിൽ നിന്നും എന്തെകിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു .
Surveyഎന്നാൽ ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ഐ ഓ എസ് ആപ്ലികേഷനുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഉടൻ തന്നെ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭിക്കുന്നതാണ് .ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്‌ഷനുകൾ സഹായിക്കുന്നതാണ് .
ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധിക്കുന്നു .അടുത്തതായി ആൻഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile