BSNL Extra Validity: ബമ്പർ പ്ലാൻ, 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും 6 രൂപ നിരക്കിൽ!

BSNL Extra Validity: ബമ്പർ പ്ലാൻ, 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും 6 രൂപ നിരക്കിൽ!

സ്വകാര്യ ടെലികോം കമ്പനികൾ ഇതുവരെ തരാത്തൊരു കിടിലൻ BSNL പ്ലാനിനെ കുറിച്ച് അറിയാം. കുറഞ്ഞ ചിലവിൽ കൂടുതൽ സേവനം ആഗ്രഹിക്കുന്നവർക്കുന്നവർക്ക് 1000 രൂപയിൽ താഴെ വിലയുള്ള പ്ലാൻ തെരഞ്ഞെടുക്കാം. 164 ദിവസത്തെ കാലാവധിയുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്. 150 ദിവസമാണ് ബിഎസ്എൻഎൽ പ്ലാനിലെ സാധാരണ വാലിഡിറ്റിയെങ്കിലും, 14 ദിവസം അധികം ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

അൺലിമിറ്റഡ് കോളിംഗും ഹൈ-സ്പീഡ് 2GB ഡാറ്റയും ബിഎസ്എൻഎൽ തരുന്നു. അമിത നിരക്കുകൾ കാരണം വലയുന്ന സാധാരണക്കാർക്ക് ഇത് ആശ്വാസകരമായ ഓഫറാണ്. ബിഎസ്എൻഎൽ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

BSNL 997 Plan Benefits

ഇന്ത്യയിൽ താങ്ങാനാവുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ റീചാർജ് ഓപ്ഷൻ അന്വേഷിക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. 997 രൂപയുടെ പ്ലാനിൽ കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ലഭ്യമാണ്.

  1. കോളിങ്: ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ഇതിലുണ്ട്. അതും സൗജന്യ ദേശീയ റോമിംഗ് കോളിങ് സൌകര്യമാണ് പ്ലാനിൽ ചേർത്തിട്ടുള്ളത്.
  2. ഡാറ്റ: 997 രൂപ പ്ലാനിൽ ദിവസേന 2 ജിബി അതിവേഗ ഡാറ്റ അനുവദിച്ചിരിക്കുന്നു.
  3. എസ്എംഎസ്: ദിവസവും 100 സൗജന്യ എസ്എംഎസ് സേവനങ്ങളും 997 രൂപ പാക്കേജിലുണ്ട്.

150 ദിവസത്തേക്കുള്ള പ്ലാനിൽ ഇപ്പോൾ 14 ദിവസം കൂടുതൽ ലഭിക്കുന്നു. ഇങ്ങനെ അധിക വാലിഡിറ്റിയുള്ളപ്പോൾ കിട്ടുന്ന ഡാറ്റയിലും വ്യത്യാസം വരുന്നു. ആകെ 300 ജിബി ഡാറ്റയ്ക്ക് പകരം 328GB ഡാറ്റ ഇതിൽ ലഭിക്കും. 5.4 മാസം വാലിഡിറ്റിയാണ് 997 രൂപ പാക്കേജിലുള്ളത്.

Also Read: വെറും വീടല്ല, ഹോം തിയേറ്റർ! പകുതി വിലയ്ക്ക് 55 ഇഞ്ച് QLED, LED Smart TV ആമസോണിൽ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അധിക ഓഫറുകൾ

997 രൂപയുടെ പ്ലാനിൽ കോളിങ്, ഡാറ്റ സേവനങ്ങൾ മാത്രമല്ല. ഇതിൽ പൊതുമേഖല ടെലികോം സൗജന്യ BiTV സബ്‌സ്‌ക്രിപ്‌ഷനും അനുവദിച്ചിട്ടുണ്ട്. ഇത് ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനുകളിലൊന്നാണ്.

സ്വകാര്യ ടെലികോമുകളുടെ പക്കൽ ഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടിനിൽക്കാൻ ഓപ്ഷനുകളില്ല. 150 മുതൽ 160 ദിവസം വരെ വാലിഡിറ്റിയുള്ള പാക്കേജുകൾക്ക് സമാനമായി ജിയോയിലും എയർടെലിലും റീചാർജ് പ്ലാനുകളില്ല. 999 രൂപയുടെ ജിയോ പ്ലാനിൽ 98 ദിവസത്തെ വാലിഡിറ്റിയുണ്ട്. 979 രൂപയുടെ എയർടെൽ പ്ലാനിലും 84 ദിവസത്തെ വാലിഡിറ്റി വരുന്നു. 997 രൂപ ബിഎസ്എൻഎൽ പ്ലാനുമായി അടുത്തുവരുന്ന സ്വകാര്യ ടെലികോം പ്ലാൻ ഇവയാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo