വെറും വീടല്ല, ഹോം തിയേറ്റർ! പകുതി വിലയ്ക്ക് 55 ഇഞ്ച് QLED, LED Smart TV ആമസോണിൽ

വെറും വീടല്ല, ഹോം തിയേറ്റർ! പകുതി വിലയ്ക്ക് 55 ഇഞ്ച് QLED, LED Smart TV ആമസോണിൽ

വെക്കേഷൻ ആഘോഷമാക്കാൻ നിങ്ങളുടെ ലിവിംഗ് റൂം ഒരു കൊച്ചു സിനിമാ തിയേറ്ററാക്കി മാറ്റാം. പ്രമുഖ ബ്രാൻഡുകളുടെ 55 ഇഞ്ച് QLED, LED Smart TV ആമസോൺ ഇന്ത്യയിൽ വൻ വിലക്കുറവിൽ വാങ്ങാം. പ്രീമിയം ബ്രാൻഡുകളായ സാംസങ്, എൽജി, സോണി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾക്കാണ് കിഴിവ്. ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകളും മികച്ച ക്വാളിറ്റിയുമുള്ള ടെലിവിഷനുകളാണിത്. 60 ശതമാനം വരെ വില കുറച്ചാണ് ടിവി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വീടിന് അനുയോജ്യമായ ഏറ്റവും മികച്ച ടിവി ഡീലുകൾ വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

LG 55 inch 4K Ultra HD Smart TV

എൽജിയുടെ UA82 സീരീസ് ടിവി ആമസോണിൽ പകുതി വിലയ്ക്ക് ലഭ്യമാണ്. 4K HDR10 സപ്പോർട്ടുള്ള സ്ക്രീനാണ് സ്മാർട്ട് ടിവിയ്ക്കുള്ളത്. ഇത് ശക്തമായ അപ്‌സ്കേലിംഗ് പിന്തുണയ്ക്കുന്നു. ടിവിയിൽ ആൽഫ7 Gen8 ചിപ്പ് ഉപയോഗിച്ചിട്ടുണ്ട്.

55 ഇഞ്ച് എൽഇഡി ടിവിയിൽ വെബ്‌ഒഎസ് 25 സോഫ്റ്റ് വെയറാണുള്ളത്. മൂന്ന് HDMI, ഒരു USB പോർട്ടും ചേർന്നതാണ് എൽജി ടെലിവിഷൻ.

66,290 രൂപയാണ് വിലയെങ്കിലും ആമസോണിൽ ഇപ്പോൾ 39,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 55UA82006LA മോഡൽ 4K Ultra HD ടെലിവിഷന് 1000 രൂപ കൂപ്പൺ ഇളവും 900 രൂപ ബാങ്ക് ഓഫറും ലഭ്യമാണ്. ഇതിലൂടെ 38000 രൂപ റേഞ്ചിൽ പ്രീമിയം ടിവി സ്വന്തമാക്കാം. 1,406 രൂപയുടെ ഇഎംഐ ഓഫറും ലഭ്യം.

Samsung 55 inch Vision AI 4K Ultra HD Smart QLED TV

Q4 AI പ്രോസസ്സറും ക്വാണ്ടം ഡോട്ട് ഡിസ്പ്ലേ സാങ്കേതികവിദ്യയും പിന്തുണയ്ക്കുന്ന ടെലിവിഷനാണിത്. ഇതിൽ 100% കളർ വോളിയം, HDR10+ ഉം 4K അപ്‌സ്‌കേലിംഗ് സപ്പോർട്ടുണ്ട്. QA55QEF1AULXL മോഡലിൽ വരുന്ന ടെലിവിഷന് ആമസോണിൽ 41 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

55 ഇഞ്ചിന്റെ സാംസങ് വിഷൻ എഐ 4കെ ടിവിയുടെ വിപണി വില 81,900 രൂപയാണ്. ആമസോണിൽ ഇതിന് 47,990 രൂപയാകുന്നു. 900 രൂപയുടെ ബാങ്ക് കിഴിവ് ലഭ്യമാണ്. 47000 രൂപയ്ക്ക് സാംസങ് ടെലിവിഷൻ സ്വന്തമാക്കാവുന്നതാണ്. 1,687 രൂപയുടെ ഇഎംഐ ഡീലും സാംസങ് Smart QLED ടിവിയ്ക്ക് ലഭിക്കുന്നു.

Toshiba 55 inch C350NP Series 4K Ultra HD Smart TV

തോഷിബ C350NP മോഡൽ സ്മാർട്ട് ടിവിയ്ക്കാണ് ഇളവ്. 47 ശതമാനം ഇളവിൽ 40000 രൂപയ്ക്ക് താഴെ ടെലിവിഷൻ വാങ്ങാം. ഗൂഗിൾ ടിവി ആപ്പുകൾ സുഗമമായി പ്രവർത്തിക്കുന്നു. 4K റെസല്യൂഷൻ സപ്പോർട്ടുള്ള വലിയ സ്‌ക്രീനാണ് തോഷിബ 55C350NP മോഡലിൽ അവതരിപ്പിച്ചത്.

59,999 രൂപയ്ക്കാണ് തോഷിബ 55 ഇഞ്ച് ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 31,999 രൂപയ്ക്ക് ഇത് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 3500 രൂപയുടെ ആക്സിസ്, ഓൾ ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാവുന്നതാണ്. ഇത് തോഷിബ ടെലിവിഷന്റെ വില 28000 രൂപയിലേക്ക് എത്തിക്കുന്നു. 1,125 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു.

Sony 55 inch BRAVIA 2M2 Series 4K Ultra HD Smart LED Google TV

K-55S25BM2 മോഡലിലുള്ള സോണിയുടെ 55 ഇഞ്ച് ടിവിയ്ക്ക് ആമസോൺ 44 ശതമാനം ഇളവ് അനുവദിച്ചു. സോണി ബ്രാവിയ ടിവി 55000 രൂപയിൽ താഴെ സ്വന്തമാക്കാം.

4K പ്രോസസർ സപ്പോർട്ടുള്ല ടെലിവിഷന് HDR പിന്തുണയ്ക്കുന്നു. ഇതിൽ ഗൂഗിൾ ടിവി സ്ട്രീമിംഗ് ലഭ്യമാണ്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, 20W ഓഡിയോ ഔട്ട്പുട്ട്, DTS പിന്തുണയും സോണി ബ്രാവിയ 2M2 സീരീസ് ടെലിവിഷനിലുണ്ട്.

99,900 രൂപയ്ക്കാണ് വിപണിയിൽ സോണി BRAVIA 2M2 Series 4K Ultra HD ടിവി എത്തിച്ചത്. ഇതിന് ആമസോണിൽ 55,990 രൂപയാകുന്നു. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 2250 രൂപയുടെ ഇളവ് ലഭിക്കുന്നു. 53000 രൂപ റേഞ്ചിൽ സോണി ടിവി ഈ ഓഫറിലൂടെ വീട്ടിലെത്തും. 1,968 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ നൽകുന്നു.

Also Read: ഇതാണ് ലാഭം! Motorola കരുത്തൻ ഫോൺ ആമസോണിനേക്കാൾ വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ

TCL 55 inch 4K UHD Smart QD-Mini LED Smart TV

TCL 55 ഇഞ്ച് വലിപ്പമുള്ള 4K UHD Smart QD-Mini LED Google ടിവിയ്ക്കാണ് ഇളവ്. ഇത് 55Q6C മോഡലിൽ വരുന്ന ടെലിവിഷനാണ്. 144 Hz റിഫ്രഷ് റേറ്റും ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമുള്ളതിനാൽ മികച്ച ഹോം തിയേറ്റർ എക്സ്പീരിയൻസ് ഇതിൽ ഉറപ്പിക്കാം.

ഒരു ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിൽ ടിസിഎൽ പ്രീമിയം ടിവിക്ക് വിലയെങ്കിലും 60 ശതമാനം ഇളവ് ഇപ്പോഴുണ്ട്. ആമസോൺ ഇന്ത്യയിൽ ഇതിന് 47,990 രൂപയാണ് വില. 3000 രൂപ കൂപ്പൺ ഇളവും, 900 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിനുണ്ട്. 44000 രൂപയ്ക്ക് ടിസിഎൽ 4K UHD Smart QD-Mini LED ടിവിയ്ക്ക് ലഭ്യമാണ്. 1,687 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo