ഇതാണ് ലാഭം! Motorola കരുത്തൻ ഫോൺ ആമസോണിനേക്കാൾ വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ
പ്രീമിയം ഫീച്ചറുകൾ ബജറ്റ് വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഓഫർ എത്തിയിട്ടുണ്ട്. 6000 mAh ബാറ്ററിയും 50MP ക്യാമറയുമുള്ള Motorola Edge 60 Pro വിലക്കിഴിവിൽ ലഭ്യമാണ്. ആമസോണിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ മോട്ടറോള സ്മാർട്ട് ഫോൺ വിൽക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ളതിനാൽ ഫോട്ടോഗ്രാഫിയ്ക്ക് സ്മാർട്ട് ഫോൺ തിരയുന്നവർക്ക് ഇത് മികച്ച ഓഫറാണ്. 30000 രൂപയ്ക്ക് താഴെ ഫ്ലിപ്കാർട്ടിൽ മോട്ടറോള എഡ്ജ് 60 പ്രോ 5ജി വാങ്ങിക്കാം. ഫോണിന്റെ പ്രധാന സവിശേഷതകൾ, ഓഫറിലെ വില എന്നിവയെ കുറിച്ച് വിശദമായി അറിയാം.
SurveyMOTOROLA Edge 60 Pro Price Deal Amazon
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഇതിന്റെ വിപണി വില 36,999 രൂപയാണ്. മോട്ടോ എഡ്ജ് 60 പ്രോയ്ക്ക് ആമസോണിൽ 31000 രൂപയിൽ മുകളിൽ വിലയാകും. ഇതിന് ഫ്ലിപ്കാർട്ടിൽ വെറും 29,999 രൂപയാണ്.
ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ പേയ്മെന്റ് നടത്തിയാൽ കൂടുതൽ ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. 2500 രൂപയുടെ ഈ ബാങ്ക് ഡിസ്കൌണ്ട് ചേർത്താൽ, മോട്ടറോള ഫോൺ 28000 രൂപയ്ക്ക് വാങ്ങിക്കാം.
മോട്ടോ എഡ്ജ് 60 പ്രോ 5ജി 8000 രൂപയുടെ എക്സ്ചേഞ്ച് ഡീലും തരുന്നു. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 21500 രൂപയ്ക്ക് സ്മാർട്ട് ഫോൺ ലഭ്യമാകും. നിങ്ങൾക്ക് വേണമെങ്കിൽ 12 മാസത്തേക്കുള്ള ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ തരുന്നു. 2500 രൂപയുടെ ഇഎംഐ ഡീലാണ് മോട്ടറോള എഡ്ജ് 60 പ്രോ 5ജിയ്ക്ക് അനുവദിച്ചിട്ടുള്ളത്.
Also Read: Lava Bold N2 Pro 4G: 5000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറയുമായി പുതിയ കരുത്തൻ ഫോൺ വിപണിയിലേക്ക്
മോട്ടറോള എഡ്ജ് 60 പ്രോ 5ജി സവിശേഷതകൾ
186 g ഭാരമുള്ള, സ്റ്റൈലിഷ് സ്മാർട്ട് ഫോണാണ് മോട്ടറോള എഡ്ജ് 60 പ്രോ 5ജി. ഈ ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.
- ഡിസ്പ്ലേ: കർവ്ഡ് ഡിസ്പ്ലേയുള്ളവർക്ക് മോട്ടറോള ഫോൺ മികച്ച ഓപ്ഷനാകുന്നു. 6.7 ഇഞ്ച് P-OLED ഡിസ്‌പ്ലേയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ടുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
- ബാറ്ററി: 6000mAh ബാറ്ററി കപ്പാസിറ്റി മോട്ടറോള എഡ്ജ് 60 പ്രോയിൽ ഓഫർ ചെയ്യുന്നു. ഏകദേശം 47 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സെല്ലാണിത്.
- പ്രോസസർ: മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് പെർഫോമൻസ് നൽകുന്നതിനായി മീഡിയടെക് ഡൈമെൻസിറ്റി 8350 എക്സ്ട്രീം (4 nm) ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. ഇത് സുഗമമായ പെർഫോമൻസ് ഉറപ്പാക്കുന്നു.
- ക്യാമറ: മോട്ടറോള എഡ്ജ് 60 പ്രോയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP മെയിൻ, 10MP ടെലിഫോട്ടോ, 50MP അൾട്രാവൈഡ് സെൻസർ ഉൾപ്പെടുന്ന റിയർ ക്യാമറ യൂണിറ്റിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കുന്നു. മികച്ച സെൽഫി ഷോട്ടുകൾക്കായി ഇതിൽ 50MP സെൻസറാണ് കൊടുത്തിട്ടുള്ളത്. ഫോണിലെ പിൻ ക്യാമറയും മുൻ ക്യാമറയും 30 fps-ൽ 4K വീഡിയോ റെക്കോർഡിങ്ങും പിന്തുണയ്ക്കുന്നു.
- ഡ്യൂറബിലിറ്റി: മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് IP68/IP69 റേറ്റിംഗ് ഉണ്ട്. പൊടിയും വെള്ളവും ഇത് ഫലപ്രദമായി പ്രതിരോധിക്കുന്നു. MIL-STD-810H സർട്ടിഫിക്കേഷനുള്ള ഫോണാണിത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും സ്ക്രീനിന് കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile