Lava Bold N2 Pro 4G: 5000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറയുമായി പുതിയ കരുത്തൻ ഫോൺ വിപണിയിലേക്ക്

Lava Bold N2 Pro 4G: 5000mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറയുമായി പുതിയ കരുത്തൻ ഫോൺ വിപണിയിലേക്ക്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കരുത്തൻ ലാവ ഫോൺ കൂടി വരുന്നു. ബോൾഡ് സീരീസിലെ ഏറ്റവും പുതിയ മോഡലായ Lava Bold N2 Pro 4G ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ആകർഷകമായ ഡിസൈനും മികച്ച പെർഫോമൻസുമുള്ള സ്മാർട്ട് ഫോണാണിത്. മികച്ച ഡിസ്‌പ്ലേയും കരുത്തൻ ബാറ്ററിയും ക്യാമറ പെർഫോമൻസുമുള്ള ലാവ ബോൾഡ് ഫോണിനാണ് കിഴിവ്. ഈ പുത്തൻ സ്മാർട്ട് ഫോണിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും സവിശേഷതകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Lava Bold N2 Pro 4G Expected Features

6.67 ഇഞ്ച് വലിപ്പമുള്ള HD+ ഡിസ്‌പ്ലേയിൽ പുറത്തിറക്കുന്ന സ്മാർട്ട് ഫോണായിരിക്കും ഇത്. സുഗമമായ സ്‌ക്രോളിംഗിന് ഇതിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട് ഫോണിൽ 50MP ട്രിപ്പിൾ AI ക്യാമറ യൂണിറ്റുണ്ടാകുമെന്നാണ് സൂചന.

ഇതിൽ Unisoc T7250 ചിപ്‌സെറ്റ് ഉപയോഗിച്ചിട്ടുള്ള ഫോണായിരിക്കും. സ്മാർട്ട് ഫോൺ 4GB റാമും 4GB അധിക വെർച്വൽ റാമും പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്. 128GB ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ടാകുമെന്നാണ് സൂചന. ഇതിൽ ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ദി ബോക്സ് സോഫ്റ്റ് വെയറാകും കൊടുക്കുന്നത്. ഇതിൽ പരസ്യങ്ങളോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ബ്ലോട്ട്‌വെയറോ ഇല്ലാത്ത ക്ലീൻ സോഫ്റ്റ്‌വെയർ കൊടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

lava bold n2 pro

Also Read: Vivo X90 Pro ആമസോണിൽ വൻ കിഴിവ്! Zeiss ട്യൂൺഡ് 50MP Triple ക്യാമറ, 120W ഫാസ്റ്റ് ചാർജിങ്ങും

ബാറ്ററിയിലേക്ക് വന്നാൽ ലാവ ബോൾഡ് എൻ2 പ്രോയിൽ 5000mAh കൊടുത്തേക്കും. ഇതിൽ USB ടൈപ്പ്-സി ചാർജിംഗിന്റെ സപ്പോർട്ടുണ്ടാകും. IP54 റേറ്റിംഗിലൂടെ മികച്ച ഡ്യൂറബിലിറ്റിയും ലാവ ഫോണിൽ നൽകുന്നുണ്ട്. ഈ ലാവ ഫോണിൽ യുഎസ്ബി ടൈപ്പ് സി ചാർജിങ് പിന്തുണയ്ക്കുന്നു. ലാവ ബോൾഡ് N2 പ്രോ 4ജിയ്ക്ക് എക്ലിപ്സ് ഗ്രേ, അറോറ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളുണ്ടാകുമെന്നാണ് സൂചന.

ലാവ ബോൾഡ് N2 പ്രോ ഇന്ത്യയിലെ ലോഞ്ച്

ഈ ലാവ സ്മാർട്ട് ഫോണിന്റെ വില ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സ്മാർട്ട് ഫോണിന്റെ ലോഞ്ച് തീയതി കമ്പനി പുറത്തിറക്കി. ലാവ ബോൾഡ് N2 പ്രോ 4ജി ഹാൻഡ്സെറ്റിന്റെ ലോഞ്ച് മാർച്ച് 31 ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ്. ഫ്ലിപ്കാർട്ടിലൂടെയാകും ലാവ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo