6600mAh ബാറ്ററി, Zeiss 200MP ക്യാമറ Vivo X300 Ultra സ്വദേശത്തെത്തി, ഇവിടെയോ!

6600mAh ബാറ്ററി, Zeiss 200MP ക്യാമറ Vivo X300 Ultra സ്വദേശത്തെത്തി, ഇവിടെയോ!

സ്മാർട്ട്ഫോൺ ക്യാമറ ലോകത്ത് പുതിയ വിസ്മയവുമായി വിവോ. Zeiss സപ്പോർട്ടുള്ള Vivo X300 Ultra സ്വദേശമായ ചൈനയിൽ അവതരിപ്പിച്ചു. പ്രീമിയം ലുക്കും Zeiss 200MP മെയിൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. 6600mAh കരുത്തുറ്റ ബാറ്ററിയുള്ള ഫോണാണ് വിവോ എക്സ്300 അൾട്രാ.

Digit.in Survey
✅ Thank you for completing the survey!

രണ്ട് 200MP ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ ഫോണാണിത്. X300 അൾട്രായിലെ മെയിൻ സെൻസറിലും പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസിലും 200 മെഗാപിക്സൽ റെസല്യൂഷനാണുള്ളത്. മുമ്പ് MWC 2026 ചടങ്ങിൽ സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ X200 Ultra യുടെ പിൻഗാമിയാണ് ഇത്. ചൈനീസ് വിപണികളിൽ ഫോൺ എത്തിയതോടെ, ഇന്ത്യയിലും അധികം വൈകാതെ ലോഞ്ച് പ്രതീക്ഷിക്കാം. വിവോയുടെ ഈ പുതിയ കരുത്തന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

Vivo X300 Ultra ചൈനയിൽ

ചൈനയിൽ X300 അൾട്രായുടെ വില $1,012 (6,999 RMB) ആണ്. RMB എന്നാൽ ചൈനയുടെ ഔദ്യോഗിക കറൻസിയായ റെൻമിൻബിയാണ്. ആഗോള വിപണികളിൽ എത്തുമ്പോൾ ഇതിന് കുറച്ചുകൂടി വില കൂടുതലാകും.

ഇന്ത്യയിൽ ഫോണിന് ഏകദേശം 1,10,999 രൂപ വരെയായേക്കും. വിവോ X300 അൾട്രായുടെ ലോഞ്ച് ഇന്ത്യയിൽ മെയ് മാസത്തിലാകും എന്നാണ് റിപ്പോർട്ടുകൾ.

Also Read: IPL 2026: ക്രിക്കറ്റ് പൂരത്തിന് കൊടിയേറ്റ്, ടിവി ഇല്ലെങ്കിലും മൊബൈലിൽ Live കാണാൻ ഇത്രമാത്രം

വിവോ X300 അൾട്രാ സവിശേഷതകൾ

X300 അൾട്രായിൽ 200MP പ്രൈമറി ക്യാമറയും 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും 50MP അൾട്രാവൈഡ് ക്യാമറയുമാണുള്ളത്. X300 അൾട്രായിൽ 7,000mAh ബാറ്ററിയാണ് സജ്ജീകരിച്ചിട്ടുള്ളത്. 100W വയേർഡ് ചാർജിങ് പിന്തുണ ഈ കരുത്തൻ ബാറ്ററിയ്ക്കുണ്ട്. X300 അൾട്രായിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 6.82 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുണ്ട്.

ഫ്ലാഗ്ഷിപ്പ് ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രവർത്തിക്കുന്നു. ഇത് 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ അവതരിപ്പിക്കുന്ന കൂറ്റൻ വിവോയിലും ഈ ഫീച്ചറുകളാകുമോ എന്നതിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ചൈനയിൽ ഇറങ്ങിയ വിവോ എക്സ്300 അൾട്രായ്ക്കൊപ്പം വിവോ X300s മോഡലും ലോഞ്ച് ചെ്യതു. ഇതിലും Zeiss ട്യൂൺഡ് ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 200 മെഗാപിക്സൽ മെയിൻ സെൻസറും, 50MP അൾട്രാ വൈഡ് ക്യാമറയും, 50MP ടെലിഫോട്ടോ സെൻസറുമാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo