ഏറ്റവും വേഗതയേറിയ 4ജി നെറ്റ് വർക്ക് വൊഡാഫോൺ ഐഡിയയുടേത്
By
Anoop Krishnan |
Updated on 03-Nov-2020
HIGHLIGHTS
ക്വാട്ടർ 3 ൽ വൊഡാഫോൺ ഐഡിയ 4ജിയിൽ മുന്നിൽ
Ookla യുടെ റിപ്പോർട്ടിലാണ് വൊഡാഫോൺ ഐഡിയ മുന്നിൽ എത്തിയത്
മികച്ച 4ജി സർവീസുകൾ നൽകുന്ന ടെലികോം കമ്പനികളുടെ പട്ടികയിൽ ഇതാ വൊഡാഫോൺ ഐഡിയ (വി ഐ ) മുന്നിൽ എത്തിയിരിക്കുന്നു .2020 ക്വാട്ടർ മൂന്നിലെ കണക്കുകൾ പ്രകാരമാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ (വി ഐ )4 ജിയുടെ വേഗതിയിൽ മുന്നിൽ എത്തിയിരിക്കുന്നത് .വി ഐയുടെ ജിഗാ നെറ്റ് സർവീസുകളാണ് വെബ് ബേസ്ഡ് നെറ്റ് വർക്ക് ആയ Ookla യുടെ റിപ്പോർട്ടുകൾ പ്രകാരം മുന്നിൽ എത്തിയിരിക്കുന്നത് .
2020 ജൂലൈ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം വി ഐ മികച്ച ഡൗൺലോഡിങ്ങ് കൂടാതെ അപ്ലോഡിങ് സ്പീഡ് ആണ് കാഴ്ചവെച്ചിരിക്കുന്നത് .ക്വാട്ടർ മൂന്നിൽ വൊഡാഫോൺ ഐഡിയ ( വി ഐ ) 13.74Mbps വരെ ആവറേജ് ഡൗലോഡിങ് സ്പീഡ് നൽകിയിരുന്നു .കൂടാതെ 6.19Mbps വരെ ആവറേജ് അപ്ലോഡിങ് സ്പീഡും നൽകിയിരുന്നു എന്നാണ് Ookla യുടെ റിപ്പോർട്ടിൽ പറയുന്നത് .
എന്നാൽ അതിനു തൊട്ടു താഴെ എയർടെൽ ആണ് ഉള്ളത് .എയർടെൽ ആവറേജ് ഡൗൺലോഡിങ്ങ് സ്പീഡ് 13.58 Mbps വരെയും കൂടാതെ അപ്ലോഡിങ് സ്പീഡ് 4.15Mbps വരെയും നൽകിയതായി Ookla യുടെ റിപ്പോർട്ടിൽ പറയുന്നുണ്ട് .എയർടെലിനു തൊട്ടു താഴെ ഉള്ളത് ജിയോ ആണ് .9.71Mbps വരെയും കൂടാതെ അപ്ലോഡിങ് സ്പീഡ് 3.41 Mbps വരെയും നൽകിയതായി Ookla യുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Survey✅ Thank you for completing the survey!
Experienced Social Media And Content Marketing Specialist View Full Profile