20000 രൂപയ്ക്ക് താഴെ ഫോൺ നോക്കുന്നവർക്ക് പൊക്കോ X2 നാളെ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
പോക്കോയുടെ F1 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കിയിരിക്കുന്ന പോക്കോയുടെ സ്മാർട്ട് ഫോൺ ആണ് പൊക്കോ X2 എന്ന മോഡലുകൾ .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .ഡ്യൂവൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പൊക്കോ X2 സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
Survey6ജിബി റാം + 64 ജിബി സ്റ്റോറേജ് : 15999 രൂപ
6ജിബി റാം + 128 ജിബി സ്റ്റോറേജ് : 16999 രൂപ
8ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോർ : 19999 രൂപ
Poco X2 സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ
6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080 x 2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass v5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Snapdragon 730G ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 512 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .
64+8+2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .4500 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം + 64 ജിബിയുടെ സ്റ്റോറേജ് * 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭിക്കുന്നതാണ് .ഫെബ്രുവരി 11 നു നാളെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .